ചിഞ്ചു എന്നെ ചുറ്റി പിടിച്ചു വീണ്ടു നല്ല ഉറക്കം ആയിരുന്നു. ഞാനും കുറേനേരം സീറ്റിൽ ചാരികിടന്നു അവളുടെ പുറത്തു തഴുകിക്കൊണ്ടു കിടന്നു, അവളുടെ പിടുത്തം ഒക്കെ അയഞ്ഞിരുന്നു. കുറെ നേരം അങ്ങനെ അവളുടെ ചുടുപ്പറ്റിയിരുന്നു സമയം പൊക്കി.
അങ്ങ് ദൂരെ ആകാശത്തു പതുക്കെ വെള്ള കീറി തുടങ്ങിയപ്പോൾ ഞാൻ ചിഞ്ചുവിനെ തട്ടി വിളിച്ചു.
ചിഞ്ചു….. ചിഞ്ചു….
മ്മ്മ……
പക്ഷെ പെണ്ണ് വീണ്ടും കുറുകിക്കൊണ്ട് എന്നെ ചുറ്റി പിടിച്ചു. ഞാൻ ഒന്ന് നിവർന്ന് ഞങ്ങൾക്ക് മുകളിലൂടെ ഇട്ടിരുന്ന ടി ഷർട്ട് ഊരി എടുത്തു, എന്നിട്ട് അവളെ കഴുത്തിൽ നിന്നും അടർത്തി മാറ്റാൻ നോക്കി,
എവടെ പെണ്ണ് അമ്പിലും വില്ലിലും അടുക്കുന്നില്ല, പിന്നെ അൽപ്പം ബലം പ്രേയോഗിച് തന്നെ അവളെ കഴുത്തിൽ നിന്നും അടർത്തി മാറ്റി, പക്ഷെ പെണ്ണ് വീണ്ടും ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചോട് ഒട്ടി കിടന്നു. അപ്പോഴുണ്ടായിരുന്ന അവളുടെ മുഖഭാവം എന്റെ മനസിന് എന്തെന്നില്ലാത്ത സന്തോഷം നൽകി, മണിക്കുട്ടിയെക്കാൾ ചെറിയ ഒരു കുഞ്ഞിന്റെ ചേഷ്ടകൾ ആണ് ഇപ്പോൾ പെണ്ണ് കാണിച്ചു കൊണ്ടിരിക്കുന്നത്, പെണ്ണിന്റെ മുഖം കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത സമാധാനവും ആശ്വാസവും.
എത്ര വിളിച്ചിട്ടും ബലം പ്രയോഗിച്ചിട്ടും പെണ്ണ് കണ്ണ് തുറക്കാനോ എഴുന്നേൽക്കാനോ കൂട്ടാക്കുന്നില്ല, പിന്നെ അവസാന ശ്രെമം എന്നോണം എന്റെ നെഞ്ചിൽ കൈവെച്ചു മുഖം ചേർത്ത് കിടക്കുന്ന അവളെ പിടിച്ചുയർത്തി ഒരു ഫ്രഞ്ച് കിസ്സ് അങ്ങ് കൊടുത്തു, ആ പ്രേവർത്തിയിൽ അവൾ കണ്ണുകൾ തുറന്നു പക്ഷെ അടുത്ത നിമിഷം തന്നെ വിട്ടുമാറാൻ ഒരുങ്ങിയ എന്നെ രണ്ടു കൈകൊണ്ടും വട്ടം പിടിച്ചു ശക്തമായി എന്റെ ചുണ്ടുകൾ നുണയാനും ചുംബിക്കാനും തുടങ്ങി, ഞാനും തിരിച്ചു സഹകരിച്ചെങ്കിലും അവൾ എന്നെ ശ്വാസം മുട്ടിച്ചപ്പോൾ അറിയാതെ തള്ളി മാറ്റി. അകന്നു മാറിയപ്പോൾ അവളുടെ കണ്ണിലെ തിളക്കവും മുഖത് വിരിഞ്ഞ ഒരു കുസൃതി ചിരിയും ഞാൻ ശ്രെദ്ധിച്ചു.
എന്നെ കൊല്ലുമോ പെണ്ണെ നീ
ഞാൻ അത് ചൊദിച്ചപ്പോൾ കീഴ്ചുണ്ട് കടിച്ചു അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി, എന്നിട്ട് എന്നെ ചേർത്തുപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു.
എന്നിട്ട് ചുറ്റും നോക്കികൊണ്ട് എന്നോട് ചോതിച്ചു.
ഇത് എവിടാ?
വാ കാണിച്ചു തരാം.
എന്നെ എടുക്ക്….. അവൾ കൊഞ്ചിക്കൊണ്ട് എന്നോട് പറഞ്ഞു
അയ്യടി ഇള്ളകുട്ടി അല്ലെ എടുക്കാൻ…
ആ പറഞ്ഞത് പുള്ളിക്കരിക്ക് ഇഷ്ടപ്പെട്ടില്ല, പെണ്ണ് മുഖം വീർപ്പിച് ചിറി കൊട്ടി ഇരുന്നു.
പെണ്ണിന്റെ ഈ ചെയ്തികൾ ഒക്കെ കാണുമ്പോൾ എനിക്ക് അവളോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നുന്നു.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?