ഞാൻ ഡോർ തുറന്ന് അവളെയും കോരി എടുത്ത് വെളിയിൽ ഇറങ്ങി വണ്ടിയുടെ ഫ്രണ്ടിൽ പോയി ബോണറ്റിൽ ചാരി ഉദിച്ചു വരുന്ന സൂര്യനെയും നോക്കി നിന്നു.
എന്റെ പ്രാണനേയും കൈയിൽ പിടിച്ചു ഇങ്ങനെ ഒരു സൂര്യോദയം കാണുവാൻ സാധിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, അത് ആലോചിച്ചപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.
നെഞ്ചിൽ ഒരു നനവ് പടർന്നപ്പോഴാണ് ഞാൻ ചിഞ്ചുവിനെ നോക്കിയത്, അവളും കരയുകയായിരുന്നു.
ഞാൻ അവളെ താഴെ നിർത്തിയതും പെണ്ണ് എന്നെ ഇരിക്കെ കെട്ടിപിടിച്ചു.
എന്തിനാ എന്റെ പെണ്ണ് കരയുന്നത്.
സന്തോഷം കൊണ്ടാ ഇച്ഛായ…….! എന്തും മാത്രം കൊതിച്ചിട്ടുണ്ടെന്നു അറിയാമോ ഇങ്ങനെ ഒരു നിമിഷത്തിനായി.
ഞാൻ അവളെ അടർത്തി മാറ്റി ആ മുഖം കൈക്കുമ്പിളിൽ ആക്കി ആ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് ചോതിച്ചു.
നീ ഇപ്പൊ എന്നെ എന്താ വെളിച്ച?
ആ ചോദ്യം കേട്ടപ്പോൾ ആനന്ദ കണ്ണീരിനിടയിലും ആ മുഖത് ഒരു നാണം വിരിഞ്ഞു.
പറ മോളെ നീ ഇപ്പൊ എന്നെ എന്താ വിളിച്ചേ?
അത് ഇച്ഛായ എന്ന്.
ഒന്നൂടെ വിളിക്ക്.
ഇച്ഛായ……..
ഒന്നൂടെ
ഇഛായാ…….
ആ നിമിഷം ഞാൻ എന്റെ പെണ്ണിനെ ഉമ്മകൾ കൊണ്ട് മൂടി. അവളുടെ നെറ്റിയിലും, പുരികത്തും കണ്ണിലും കവിളിലും തടിയിലും കാതിലും കഴുത്തിലും ഒക്കെ എന്റെ ചുണ്ട് ഓടിനടന്നു, അതെല്ലാം തന്നെ ചിഞ്ചു നിറഞ്ഞ മനസോടെ സ്വീകരിച്ചു. പിന്നെ ഞാൻ നോക്കിയപ്പോൾ പെണ്ണിന്റെ മുഖം ആകെ നാണത്താൽ ചുവന്നു തുടുത്ത് ഇരിക്കുന്നു. ഞാൻ അവളെ തിരിച്ചു നിർത്തി പിറകിലൂടെ കൈയിട്ട് എന്നോട് ചേർത്തു നിർത്തി, അവളും എന്നെ ചാരി നിന്ന് എന്റെ കൈയുടെ മുകളിൽ കൈവച്ചു നിന്ന് ഉദിച്ചുവരുന്ന സൂര്യന്റെ കിരണങ്ങൾ ഏൽക്കുന്ന പ്രകൃതിയുടെ വശ്യ ഭംഗി ആസ്വദിക്കുകയായിരുന്നു.
കുറെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി, വണ്ടിയിൽ ഇരുന്നു അവൾ ഒന്നും തന്നെ സംസാരിച്ചില്ല, എന്റെ ഇടത്തെ കൈയിൽ ചുറ്റിപിടിച് എന്റെ തോളിൽ തലച്ചായിച്ചു കിടക്കുവായിരുന്നു അവൾ. വീട്ടിൽ എത്തിയപ്പോൾ ‘അമ്മ മുറ്റത്തു നിൽപ്പുണ്ടായിരുന്നു,
നിങ്ങൾ ഇത് ഇവിടെ പോയതാ പിള്ളാരെ ഈ വെളുപ്പകാലത്.
‘അമ്മ എന്നോടും ചിഞ്ചുവിനോടും ചോതിച്ചു.
അത് അമ്മേ ഞങ്ങൾ ചുമ്മാ……
ആ ആ രണ്ടും അകത്തോട്ട് ചെല്ല് , കിട്ടാനുള്ളതൊക്കെ അവിടുന്നു വെടിച്ചോ.
ആമ്മയുടെ വർത്താനം കേട്ട് ചിഞ്ചു എന്നെ നോക്കി, അവളുടെ നോട്ടം കണ്ടു ‘അമ്മ വീണ്ടും പറഞ്ഞു നിന്റെ മോൾ രാവിലെ എഴുന്നേറ്റ് ചാച്ചനെ കാണാതെ മുഖം വീർപ്പിച് ഇരിപ്പുണ്ട്.
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?