അടിപൊളി, എന്താകുവോ എന്തോ
ഞാനും ചിഞ്ചുവും അകത്തോട്ട് കയറി, ചെന്നപ്പോൾ കാണുന്നത് സെറ്റിയിൽ കൈയും കെട്ടി മുഖവും വീർപ്പിച് ഇരിക്കുന്ന മണിക്കുട്ടിയെ ആണ്. ഞാനും ചിഞ്ചുവും മോളുടെ അരികിൽ ചെന്നു മുട്ടുകുത്തി ഇരുന്നു, അവൾക്ക് ഞങ്ങളെ കണ്ട മൈൻഡ് പോലും ഇല്ല ,
ചാഛന്റെ മണിക്കുട്ടിക്ക് എന്തുപറ്റി, മുഖം കുനിച്ചിരുന്ന അവളുടെ താടി പിടിച്ചുയർത്തി ഞാൻ ചോതിച്ചു.
പോ എന്നോട് മിണ്ടണ്ട, അവൾ കൈ തട്ടിമാറ്റി.
അച്ചോടാ മണികുട്ടി ഞങ്ങളോട് പിണക്കാമ അവളുടെ ഭാവം കണ്ട ചിഞ്ചു ആണ് അത് ചോദിച്ചത്.
അതിനു അവൾ ഒന്നും പറഞ്ഞില്ല, വീർപ്പിച് വെച്ച മുഖം ഉയർത്താതെ കണ്ണു മാത്രം ഉയർത്തി ഞങ്ങളെ മാറി മാറി നോക്കി എന്നിട്ട് വീണ്ടും പഴയ പോലെ ഇരുന്നു.
ഇപ്പൊ എന്തിനാ അമ്മേടെ പൊന്ന് പിണങ്ങി ഇരുക്കുന്നെ?
അമ്മയും ചാച്ചനും കൂടെ മണിക്കുട്ടിയെ കൂട്ടാതെ രാവിലെ കറങ്ങാൻ പോയില്ലേ, ഇന്നലെ രാത്രി ചാച്ചന് മണികിട്ടിയുടെ കൂടെയും അല്ല കിടന്നത് ഞാൻ രാവിലെ ഉണർന്ന് നോക്കിയപ്പോൾ ചാച്ചനെ കണ്ടില്ല അപ്പൊ മണിക്കുട്ടിക്ക് സങ്കടം വന്നു, അച്ഛന് അമ്മയെ കിട്ടിയപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല ഹും.
മണിക്കുട്ടിയുടെ പറച്ചിൽ കേട്ട് എന്താ പറയേണ്ടത് എന്നറിയാതെ ഞാനും ചിഞ്ചുവും മുഖത്തോടു മുഖം നോക്കി, പിന്നെ ഒന്നു ഉയർന്നു പൊങ്ങി അവളുടെ രണ്ടു കവിളിലും ഉമ്മ കൊടുത്തു.
സോറി മണികുട്ടി. ഞങ്ങള് പോയപ്പോൾ മണിക്കുട്ടിയെ നോക്കിയായിരുന്നു, അപ്പൊ മണികുട്ടി നല്ല ഉറക്കം ആയിരുന്നു അത് വിളിക്കാഞ്ഞത്.
അത് പറഞ്ഞപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി പിന്നെ ചിഞ്ചുവിനെയും ഞാൻ പറഞ്ഞത് ശാരിയാണെന്ന അർഥത്തിൽ ചിഞ്ചു തലയാട്ടി കാണിച്ചു.
എന്നാ എന്നെ ഇപ്പൊ കൊണ്ട് പോ. എന്ന ഞാൻ വീണ്ടും കുട്ടാവാം.
പിന്നെന്താ കുളിച്ച് റെഡി ആയി നമുക്ക് എല്ലാർക്കും കൂടെ പുറത്തു പോകാം .
അത് കേട്ടപ്പോ പെണ്ണിന്റെ മുഖം തെളിഞ്ഞു. പിന്നെ കെട്ടിപിടുത്തവും സ്നേഹ പ്രകടനവും ഒക്കെ ആയി വേഗം എഴുനേറ്റ് റെഡി ആവാൻ പോയി. ഞാൻ അച്ഛനോടും അമ്മയോടും റേഡിയകാൻ പറഞ്ഞിട്ട് ഫോൺ എടുത്തു മേരി അമ്മയെയും വിളിച്ചു പറഞ്ഞിട്ട് റൂമിലോട്ട് പോയി. ചിഞ്ചു തന്നെ ആയിരുന്നു അവളെ കുളിപ്പിച്ചതും ഒരുക്കിയതും ഒക്കെ,
ചിഞ്ചു അവളെ കുളിപ്പിച്ചോണ്ട് ഇരുന്നപ്പോ അവൾ അമ്മയുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച് കൈ കൊട്ടി ചിരിച്ചു വികൃതികൾ കാട്ടി, അതൊക്കെ കണ്ടോൻഡ് ഞാൻ ബാത്റൂമിലെ സൈഡ് ഇത് ചാരി നിന്നു.
മണിക്കുട്ടിയെ കുളിപ്പിച്ചിട്ട് ചിഞ്ചുവും കുളിച്ചു പുറത്തിറങ്ങി. പിന്നെ ഞാൻ കുളിക്കാൻ കയറിയപ്പോൾ ചിഞ്ചു മണിക്കുട്ടിയെ ഒരുക്കാൻ തുടങ്ങിത്തിരുന്നു. ഞാൻ ഇറങ്ങിയപ്പോൾ രണ്ടിനെയും റൂമിൽ കണ്ടില്ല, ഞാൻ ഒരു ഷർട്ടും പാന്റ്സും ഇട്ട് റെഡി ആയി ഹാളിലേക്ക് ചെന്നു. എല്ലാരും ബ്രേക്ക് ഫാസ്റ്റ് കഴിക്കുവായിരുന്നു. ചിഞ്ചു മണിക്കുട്ടിയെ മടിയിൽ ഇരുത്തി അവൾക്ക് ദോശ വരികൊടുക്കുന്നു, മണികുട്ടി അത് ആസ്വദിച്ചു കഴിക്കുകയും ചെയുന്നു,
അമ്മയും അച്ഛനും അവിടെ തന്നെ ഇരുന്നു കഴിക്കുന്നു. ഞാനും അവർക്കൊപ്പം ഇരുന്നു. കഴിക്കുന്നതിന്റെ ഇടക്ക് ഞാനും മണിക്കുട്ടിക്ക് വരികൊടുത്തു. അച്ഛനും അമ്മയും കഴിച്ച് എഴുന്നേറ്റപ്പോൾ ഒരു കഷ്ണം ദോശ എടുത്ത് ചിഞ്ചുവിന് വായിൽ വെച്ച് കൊടുത്തു. അവൾ അത് സ്വീകരിക്കുന്നതിന്റെ കൂട്ടത്തിൽ എന്റെ കൈയിൽ ഒന്നു കടിക്കുകയും ചെയ്തു. അത് കൊണ്ട് ഞാൻ എരിവ്
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?