വിളിച്ചപ്പോൾ അമ്മയും മോളും ഇരുന്നു കുണുങ്ങി ചിരിച്ചു. കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാരും കൂടെ ഇറങ്ങി നേരെ ചിഞ്ചു വിന്റെ വീട്ടിലേക്ക് പുറപ്പെട്ടു അവിടെ നിന്നു മേരി അമ്മയെയും തോമസ് അച്ഛനെയും സഖ്യയെയും കുട്ടി, ഞങ്ങൾ യാത്ര തുടർന്നു.
ആദ്യം പാർക്കൽ പോയി, പിന്നെ ഷോപ്പിംഗ് പിന്നെ ഭക്ഷണം അത് കഴിഞ്ഞു എല്ലാരും കൂടെ ഒരു സിനിമയ്ക്ക് കയറി, അത് കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും വൈകിട്ട് 5 മണി ആയിരുന്നു. പിന്നെ എല്ലാരും കൂടെ ബീച്ചിൽ പോയി അവിടെ കിരെ നേരം സമയം ചെലവഴിച്ചു ഇവിടങ്ങളിൽ എല്ലാം തന്നെ മണികുട്ടി ഓടിച്ചാടി നടന്നപ്പോൾ ചിഞ്ചു എപ്പോഴും എന്റെ ഒരു കൈയിൽ തൂങ്ങി എന്നോട് ഒട്ടിയായിരുന്നു നടന്നത്. ശെരിക്കും കാമുകി കാമുകൻമ്മാരെ പോലെ, ഇടക്കൊക്കെ സാറ അഭിരാം എന്ന നർത്തകിയെ തിരിച്ചറിഞ്ഞ ചിലർ ഒക്കെ അവളുടെ ഓട്ടോഗ്രാഫ് വാങ്ങുകയും കൂടെ നിന്നു സെൽഫി എടുക്കുകയും ഒക്കെ ചെയ്യാൻ ഞങ്ങളെ സമീപിച്ചിരുന്നു, അത് അവൾക്ക് കുറച്ച് അസ്വസ്ഥത ഉണ്ടാക്കി എന്നു അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി. എന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ചിഞ്ചു ശെരിക്കും ആസ്വതിക്കുന്നുണ്ട് എന്നു എനിക്ക് മനസിലായി, അത് തിരിച്ചറിഞ്ഞു ഞാനും അവളെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. പാർക്കിലും ബീച്ചിലും ഷോപ്പിംഗ് മലിലും ഓക്ക്കെ ഇണക്കുരുവികളെ പോലെ അവളും ഞാനും പറന്നു നടന്നു, സഖ്യയും വീട്ടുകാരും ഉണ്ടായിരുന്നതിനാൽ മണിക്കുട്ടിയെ ഞങ്ങൾക്ക് അതികം ശ്രദ്ധിക്കേണ്ടി വന്നില്ല. ശേഷം രാത്രിയിലെ ഭക്ഷണവും കഴിച്ചു വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും എല്ലാരും ക്ഷിണിച്ചിരുന്നു. എനിക്കും നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഇന്നലെയും ഉറങ്ങിയിട്ടില്ല. വണ്ടിയിൽ ഇരുന്നു തന്നെ മണിക്കുട്ടി ഉറക്കം തുടങ്ങിയിരുന്നു. ഒരു 9 മണിയോടെ ചിഞ്ചുവിന്റെ അച്ഛനെയും അമ്മയെയും സഖ്യയെയും വീട്ടിൽ ഇറക്കി ഞങ്ങളും വീട്ടിൽ എത്തിയിരുന്നു. വന്നു കയറിയപ്പോഴേ അച്ഛനും അമ്മയും ഉറങ്ങാൻ പോയി , മണിക്കുട്ടിയെയും അമ്മ എടുത്തോണ്ട് പോയിരുന്നു , അവർക്ക് നാളെ ഒരു കല്യാണത്തിന് പോകാൻ ഉണ്ട് അൽപ്പം ദൂരെ ആണ് അത്കൊണ്ട് ഒരു ദിവസം കഴിഞ്ഞേ വരികയുള്ളൂ.
റൂമിൽ കയറിയ ഉടനെ ഞാൻ കുളിക്കാൻ കയറി , . നല്ല ഒരു കുളിയും പാസ്സാക്കി ഇറങ്ങി ഒരു ഷോട്സും ടീഷർട്ടും എടുത്തിട്ടു, അപ്പോഴേക്കും ചിഞ്ചു കുളിക്കാൻ കയറിയിരുന്നു.
ഞാൻ ഇന്നത്തെ കാര്യങ്ങൾ ഒക്കെ അലോജിച്ചോണ്ട് കട്ടിലിൽ കിടന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞു ചിഞ്ചു കുളി കഴിഞ്ഞു ഇറങ്ങിവന്നു. ഇന്നലെ രാത്രിയിൽ പോലെ തന്നെ ഒരു ടൗവൽ മാത്രം ചുറ്റികൊണ്ട് , എന്നെ ഒന്നി നോക്കിയിട്ട് കണ്ണാടിക്കു മുന്നിൽ പോയി നിന്നു ഹയർ ട്രൈയർ എടുത്ത മുടി ഉണക്കാൻ തുടങ്ങി . ഞാൻ ആ കാഴ്ച കണ്ണാടിയിലൂടെ നോക്കികണ്ടുകൊണ്ട് കിടന്നു. ഞാൻ നോക്കുന്നത് അവളും കണ്ടിരുന്നു, ആ മുഖത്ത് നാണത്താൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?