മേരിഅമ്മ എന്റെ അമ്മായിയമ്മ പരിഭവം പറഞ്ഞു.
അത് മണിക്കുട്ടി ഇപ്പൊ എന്നും ഡാൻസ് പഠിക്കാൻ പൊന്നുണ്ട് അമ്മമ്മെ, അതാ വരഞ്ഞെ.
ഓഹോ, എന്നിട്ട് അമ്മമ്മെടെ ചുന്തരി ഡാൻസ് ഒക്കെ പഠിച്ചോ.
മ്മ്, പഠിച്ചു
നല്ല കുട്ടി. ഉമ്മ
മേരി അമ്മ അവളെ കൊഞ്ചിച്ച് കൊണ്ട് ഉമ്മ വെച്ചു. ഞാൻ അത് നോക്കി നിന്നു.
മോനെ അഭി, എന്താടാ അവിടെ തന്നെ നിക്കുന്നത് അകത്തേക്ക് വാടാ.
തോമസ്, എന്റെ അമ്മയിയച്ചൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ അവരുടെ കൂടെ അകത്ത് കയറി സോഫയിൽ ഇരുന്നു. എന്റെ കൂടെ അവരും ഇരുന്നു.
സുഖം അല്ലെ മോനെ നിനക്ക്.
അമ്മ ചൊതിച്ചു.
അതെ അമ്മെ, സുഖം. ഇവിടെ എല്ലാർക്കും സുഖം അല്ലെ, സഖ്യ എവിടെ?
ഇവിടെ എല്ലാവരും സുഖം ആയിട്ട് ഇരിക്കുന്നു മോനെ, സഖ്യ കോളജിൽ പൊയെക്കുവ വരാറായി.
സാറയുടെ അനിയത്തി സഖ്യ തോമസ്. ഇപ്പൊ post graduation പഠിക്കുന്നു.
അങ്ങനെ ഞങൾ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞോണ്ട് ഇരുന്നപ്പോ സഖ്യ എത്തി. വന്നപാടെ ഓടി വന്നു മണിക്കുട്ടിയേ എടുത്ത് ഉമ്മാവെക്ക ലും സ്നേഹ പ്രകടനവും ഒക്കെ തുടങ്ങി, ചെറിയമ്മേ എന്ന് വിളിച്ചോണ്ട് അവളും തുടങ്ങി ഉമ്മ വെക്കാനും കെട്ടിപ്പിടിക്കനും ഒക്കെ. അതൊന്നു അടങ്ങിയപ്പോ സഖ്യ എന്റെ നേരെ തിരിഞ്ഞു.
ചേട്ടായി, എന്ന ഉണ്ട് വിശേഷം, എപ്പോ വന്നു നിങ്ങള്?
വിശേഷം ഒന്നുമില്ലടി പെണ്ണേ, ഞങൾ വന്നിട്ട് കുറച്ചു നേരം ആയി.
ഞാൻ ചായ എടുക്കാം. അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.
പിന്നെ ഞാനും സഖ്യയും അച്ഛനും കൂടി ആയി സൊറ പറച്ചിൽ തുടർന്നു. അതിന്റെ ഇടക്ക് മോളെ കളിപ്പിക്കുകയും കൊഞ്ചിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവള് ആ താളത്തിനോക്കെ ഒത്തു തുള്ളുന്നും ഉണ്ട്.
കുറേ നേരം വർത്താനം പറഞ്ഞോണ്ട് ഇരുന്നപ്പോഴേക്കും മേരി അമ്മ ചായയും ആയി വന്നു, എല്ലാവരും ചയ കുടിച്ചു. സഖ്യ എഴുന്നേറ്റ് ഫ്രഷ് ആകൻ പോയി. അച്ഛൻ മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. പിന്നെ ഞാനും അമ്മയും മാത്രം ആയി.
മോനെ അഭി.
എന്താ അമ്മെ
ചിഞ്ചു (സാറയെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പേര്) വിനെ ഓർത്ത് ഇപ്പോഴും സങ്കടമാണോ നിനക്ക്
ഈ ചോദ്യം ഞാൻ പ്രതീക്ഷച്ചിരുന്നു. മനസ്സിൽ വലിയ ഒരു ദുഃഖ സാഗരം ഒതുക്കി വെച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ പറഞ്ഞു.
ഇല്ലമ്മെ
മ്മ്, മോൻ വിഷമിക്കണ്ട എല്ലാം ശെരി ആകും
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?