എനിക്ക് വിഷമം ഉണ്ട് അമ്മെ പക്ഷേ ഇത് ഞാൻ അനുഭവിക്കേണ്ട താണ്. ഞാൻ അല്ലേ എല്ലാത്തിനും കാരണക്കാരൻ, ചിഞ്ഞുവിന് ഒരിക്കലും എന്നെ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.
മോൻ അതൊന്നും ആലോചിച്ച് ഇപ്പോഴും ഇങ്ങനെ വിഷമിക്കല്ലെ,കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല മോനെ. എല്ലാം നല്ലതിനാണെന്ന് വിശ്വസിക്ക്. ഓരോന്ന് ഓർത്ത് മനസും ജീവിതവും നശിപ്പിക്കരുത്. മണിക്കുട്ടി, അവൾ എന്നും നിൻ്റെ കൂടെത്തന്നെ ഉണ്ടാകും
മ്മ്.ഞാൻ ഒന്ന് മുളുക മാത്രം ചെയ്തു.
അമ്മയുടെ ആ വാക്കുകൾ എന്റെ മനസ്സിന് ഒരു ആശ്വാസം ആയിരുന്നു.
മേരി അമ്മ വീണ്ടും എഴുന്നേറ്റു പോയി, ഞാൻ ഒറ്റക്കായി, എന്നാലും അവിടെ തന്നെ ഇരുന്നു. എന്തൊക്കെയോ ആലോചിച്ച് സമയം പോയി.
പിന്നെ ഒരു 7 മണി ആയപ്പോ എല്ലാവരും വീണ്ടും ഒത്തുകൂടി രാത്രിയിലെ പ്രാർത്ഥനക്ക് ആയി. മണിക്കുട്ടി കർത്താവിന്റെ തിരു രൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി ഇരുന്നു അവരോടൊപ്പം പ്രാർത്ഥിച്ചു. ഞാൻ ഏറ്റവും പിറകിൽ ആയും ഇരുന്നു.
എന്റെ പ്രാർത്ഥന മുഴുവൻ എന്റെ മണിക്കിട്ടിക്ക് വേണ്ടിയാണ്. ആ മുഖത്തെ ചിരി ഒരിക്കലും മായാൻ ഇടവരരുതേ എന്ന്
പ്രാർത്ഥന ഒക്കെ അവസാനിപ്പിച്ച് എല്ലാവരും കഴിക്കാൻ ഇരുന്നു. കഴിച്ചൊണ്ട് ഇരുന്നപ്പൊഴും ഞങൾ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു, ഭക്ഷണത്തിന് ശേഷം ഞാൻ അമ്മായി അപ്പന്റെ കൂടെ ഇരുന്നു 2 എണ്ണം വീശി, പിന്നെ മണിക്കുട്ടി വന്നു ഉറക്കം വരുന്നു എന്ന് പറഞ്ഞപ്പോൾ അവളെയും എടുത്ത് തോളിൽ ഇട്ടു കുറച്ചു നേരം മുറ്റത്ത് ഒക്കെ നടന്നു. പെണ്ണ് ഉറക്കം തുടങ്ങിയപ്പോൾ ഞാൻ അവളെയും കൊണ്ട് ഇവിടെ വരുമ്പോൾ നിൽക്കാറുള്ള സാറ യുടെ റൂമിലേക്ക് പോയി.
അകത്തു കയറി മോളെ നെഞ്ചില് കിടത്തിക്കൊണ്ട് ഞാനും കട്ടിലിൽ കിടന്നു അവളുടെ പുറത്ത് തലോടിക്കൊണ്ട് ഇരുന്നു. ജൂൺ മാസം ആയതുകൊണ്ട് പുറത്ത് നല്ല മഴയുണ്ട്. ഇതേപോലെ ഒരു മഴ ആയിരുന്നു ജീവിതം മാറ്റിമറിച്ചത്.
ഈ മുറിയിൽ ഓരോ തവണ കയറുമ്പോഴും എന്റെ നെഞ്ച് പിടക്കും, സാറയുടെ ശബ്ദം കാതുകളിൽ മുഴങ്ങും, അവളുടെ വിയർപ്പിന്റെയും അവൾ സ്ഥിരം ആയി ഉപയോഗിക്കുന്ന blue lady സ്പ്രേ യുടേയും കൂടിക്കലർന്ന അന്ന് എന്നെ ഞാൻ അല്ലാതെ ആക്കിയ സിരകളെ ത്രസിപ്പിക്കുന്ന ആ സുഗന്ധം എന്റെ നാസികയിലേക്ക് ഇരച്ചു കയറും, കാലിൽ ചിലങ്ക കെട്ടി കർണ്ണാട്ടിക്ക് സംഗീതത്തത്തിനൊത്ത് ചുവടുവയ്ക്കുന്ന ചിഞ്ചുവിന്റെ രൂപം മുന്നിൽ തെളിഞ്ഞു വരും. എന്റെ ഓർമ്മകൾ 6 വർഷം പിന്നിലേക്ക് പോയി,
ഞാൻ അഭിരാം ദേവനാരായണൻ, അന്ന് എനിക്ക് വയസ് 22. സ്ഥലം കോട്ടയം. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ കുടെപ്പിറപ്പ് എന്നൊക്കെ പറയാവുന്നവൻ ആണ് എന്റെ കണ്ണൻ അഥവാ കാർത്തിക്. മുട്ടിൽ ഇഴഞ്ഞു നടക്കുന്ന കാലം
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?