പോകുമായിരുന്നു, അത് കഴിഞ്ഞ് അവളുടെ അച്ചൻ കൂട്ടികൊണ്ട് പോകാൻ വരും.
അങ്ങനെ +2 ലൈഫ് കഴിഞ്ഞു. ഞാനും കണ്ണനും നല്ല മാർക്കോടെ തന്നെ പാസ്സ് ആയി കോട്ടയത്തെ ഒരു പ്രമുഖ കോളേജ് ഇൽ ഞങ്ങൾക്ക് അധമിഷനും കിട്ടി, അതോടെ സാറയും ആയുള്ള ചങ്ങാത്തവും കൂടിക്കാഴ്ച്ചയും ഒക്കെ നന്നേ കുറഞ്ഞു.
ഞാനും കണ്ണനും ഒരുമിച്ച് കോളേജ് ലൈഫ് എൻജോയ് ചെയ്തു തുടങ്ങിയിരുന്നു. റാഗിംഗ് ന് പേരുകേട്ട കോളേജ് ആണ് ഞങ്ങളുടേത്. എന്നാൽ എനിക്കും കണ്ണനും ആ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നില്ല. കാരണം സംസ്ഥാന തലത്തിൽ തന്നെ സമ്മാനങ്ങൾ വരിക്കുട്ടിയ ഞങ്ങളെ മിക്ക ആൾക്കാരും ഒരു ആരാധനയോടെ ആയിരുന്നു കണ്ടിരുന്നത്, എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു. ടീച്ചേഴ്സ് ഉം കുട്ടികളും ഒക്കെ തന്നെ. കൂടാതെ കുറേ സീനിയേഴ്സ് ചേട്ടൻന്മാരും ആയിട്ട് ഞങ്ങൾ കമ്പനി ആയിരുന്നു.
സ്കൂളിൽ ചെയ്തത് പോലെ തന്നെ ആയിരുന്നു കോളേജ് ലും. ഞങൾ ജോയിൻ ചെയ്ത വർഷത്തിൽ തന്നെ ചരിത്രത്തിൽ ആദ്യം ആയി സംസ്ഥാന തല സ്പോർട് മീറ്റിൽ ഞങ്ങളുടെ കോളേജ് ചാമ്പ്യൻഷിപ് കരസ്ഥം ആക്കി. അതിനു ചുക്കാൻ പിടിച്ചത് ഞാനും കണ്ണനും ആയിരുന്നു, അതോടെ ഞങൾ കോളജിലെ സ്റ്റാർ ആയി മാറി. പക്ഷേ അങ്ങനെ ഒരു പര്യവേഷത്തിൽ ഞെളിഞ്ഞു നടക്കാൻ എനിക്കോ അവനോ താൽപര്യം ഇല്ലായിരുന്നു. ഞങൾ വീണ്ടും ഫ്രണ്ട്ഷിപ്പ് ഉം കളിയും തമാശയും ഒക്കെ ആയി കലാലയ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിച്ച് കൊണ്ടിരുന്നു..
അങ്ങനെ ഞങൾ ഡിഗ്രീ രണ്ടാം വർഷത്തിലേക്ക് കയറി, കലാലയ ജീവിതത്തിന് കുറച്ചൂടെ നിറം വെച്ചപോലെ തോന്നി. അങ്ങനെ ഇരിക്കെ ഒരു ദിവസം മേരി അമ്മ ഞങ്ങളെ രണ്ടിനെയും കൂടി വീട്ടിലേക്ക് വിളിപ്പിച്ചു, കോളേജ് ഇൽ പോയി തുടങ്ങിയ പിന്നെ ഞാനോ അവനോ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല അതിന്റെ പരിഭവം പറയാൻ ആവും വിളിച്ചത് എന്നു വിചാരിച്ച് ചെന്ന ഞങ്ങളെ എതിരേറ്റത് മറ്റൊരു വാർത്ത ആയിരുന്നു.
സാറ അവൾക്ക് ഞങ്ങളുടെ കോളജിൽ അഡ്മിഷൻ കിട്ടി എന്നു പറയാൻ ആയിരുന്നു വിളിപ്പിച്ചത്. അവളുടെ വീട്ടിൽ ചെന്ന് ഈ വിവരം അറിഞ്ഞപ്പോൾ ഞങ്ങൾക്കും സന്തോഷം.
പക്ഷേ സാറക്ക് ഞങ്ങളുടെ കോളേജ് ലേക്ക് വരാൻ പേടി ആയിരുന്നു, കാരണം റാഗിംഗ് തന്നെ. മേരി അമ്മക്കും അതെ പേടി ഉണ്ടായിരുന്നു. അതിനു അവളെ ആശ്വസിപ്പിചത് കണ്ണൻ ആയിരുന്നു.
ആ കാര്യത്തിൽ ചിഞ്ചുവും മേരി അമ്മയും പേടിക്കണ്ട. നിന്നോട് ആരെങ്കിലും കൊമ്പ് കോർക്കൻ വന്നാ കാർത്തിക് ശേഖറിന്റേയും അഭിരാം ദേവനാരായണൻ ന്റെയും ചങ്ക് ആണെന്ന് പറഞ്ഞ മതി ഒരുത്തനും നിന്റെ നിഴൽ വെട്ടത്ത് പോലും വരില്ല.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?