“മാറ്റി”..
വെള്ളം തുറന്ന് വിട്ട് അവന്റെ മറുപടിക്കായി കാത്ത് നിക്കുന്ന അവളോട് പറഞ്ഞിട്ടവൻ ഫോൺ കട്ട് ചെയ്തു കട്ടിലിലേക്ക് കിടന്നു.
ഇതേ സമയം മാനസിക സമ്മർദ്ദത്തിന്റെ ഉച്ഛസ്ഥായിൽ എത്തിയിരുന്നു സജ്‌ന. ഒന്നാമത് നാണക്കേട്.. പിന്നേ തന്റെ ഭാവിയിലേക്ക് തനിക്കുള്ള അഭിപ്രായം എന്നെന്നേക്കുമായി വഴിയടയും.
” താനെത്രവട്ടം വിളിച്ചു, എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ.. ” അവൾ ദീർഘാനിശ്വാസം വിട്ടുകൊണ്ട് ഫോൺ വീണ്ടും എടുത്തു നോക്കി..
വാട്സാപ്പിൽ അയച്ച മെസ്സേജുകൾ ഒന്നും തന്നെ നോക്കിയിട്ടില്ല.. വിളിച്ചാൽ എടുക്കുകയുമില്ല… ഒരു വിതുമ്പലവളുടെ ചുണ്ടുകളിൽ കൊരുത്തു പിടഞ്ഞു… കണ്ണീർ അവളുടെ ആ മനോഹര കപോലങ്ങളെ തഴുകി താഴോട്ടു ഒഴുകി. താഴെ ഉമ്മി വന്നതും അടുക്കളയിൽ കയറുന്നതൊക്കെയും അവളെറിയുന്നുണ്ടെങ്കിലും മനസ്സ് തകർന്ന അവൾക്ക് താഴേക്ക് പോകാൻ പോലുമില്ല മാനസികാരോഗ്യം ഇല്ലായിരുന്നു.
ഏകദേശം ഒരു പതിനഞ്ച് മിനിട്ടുകൾ കഴിയുമ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു..
“രേവു കാളിംഗ് ”
ഒറ്റചാട്ടത്തിന് ആ ഫോൺ എടുത്ത അവൾ അലറി
“എത്ര വട്ടം വിളിച്ചെടി.. എത്ര മെസ്സേജ് അയച്ചു… ഒരു മറുപടി നീ തന്നാ… ” അവളുടെ അലറൽ കരച്ചിലിൽ അലിഞ്ഞു പുറത്തേക്ക് എത്തിയതേ ഇല്ല…
ജാനേ.. ഞാൻ… ഒന്ന്….
സജ്‌ന : വേണ്ട. നീ ഒന്നും പറയണ്ട.. എനിക്ക് കേൾക്കേം വേണ്ട..
രേവതി : ഡീ.. ഞാനൊന്ന്…
പറഞ്ഞു മുഴുവിക്കും മുന്നേ കാൾ ഡിസ്കണക്ട് ആയ ശബ്ദം രേവതിയുടെ ചെവിയിലെത്തി.
തുടർച്ചയായി രണ്ടുവട്ടം കൂടി ഡയൽ ചെയ്തപ്പോളും റിങ് ചെയ്തെങ്കിലും എടുത്തില്ല.. മറ്റൊരാവർത്തി ശ്രമിക്കാൻ തുനിഞ്ഞപ്പോളാണ് മൊബൈൽ സ്വിച്ച് ഓഫ് ആയത് രേവതി അറിഞ്ഞത്.
‘ശരിയാണ്, താൻ അവളെ വല്ലാതെ അവഗണിക്കാറുണ്ടായിരുന്നു.. പക്ഷെ.. ഇന്ന്.. അവൾക്കും കൂടി വേണ്ടിയല്ലേ ഞാൻ…’
രേവതി വല്ലാതെ സങ്കടം കൊണ്ട് ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.
കാണണം…
ഒടുവിൽ രേവതി അവളെ കാണാൻ പോകാൻ തീരുമാനിച്ചു. സമയം ഏഴുമണിക്ക് അടുത്തായി. ഈ സമയം പോകാൻ അമ്മ സമ്മതിക്കില്ല… ഏട്ടനോട് പറഞ്ഞാലോ?..
കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൾ സ്റ്റെപ് കയറി രാഹുലിന്റെ മുറിയിലേക്ക് പോയി.. അമ്മയെ കണ്ടില്ലലോ? എന്നാലോചിച്ചതും ഏട്ടന്റെ റൂമിൽ നിന്നും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു.
????
ഉഫ് ന്താ ഒരു ഫീലിംഗ്…. നല്ല അടിയോഴുക്കാരുന്നു ബാക്കി ക്കായി കാത്തിരിക്കുവാണ് അറിയാം.. രാഹുൽ ന്ന കള്ളനേ കാത്തിരിക്കുന്ന പൂവുകൾ… ???രേവതി, സജ്‌ന, അവന്റെ അമ്മ, സമീറ ല്ലാരും വേണം അവന്റെ കൂടെ.. നെഗറ്റീവ് ആകരുതേ ജാസ്മി.. വായിക്കാനുള്ള മൂഡ് പോകും.. ???