ജോയിച്ചൻ : ഇനി നീയൊന്നു നോക്കിക്കേ? ഇപ്പോൾ ഇതൊരു ക്ലാസ് റൂം പോലെ ഇല്ലേ! ഒരു ക്ലാസ് റൂമിന് വേണ്ട സ്പേസ് ഇപ്പോൾ ഇവിടെ കിട്ടിയില്ലേ! ഇതുപോലെ എല്ലാ വാതിലിന്റെ അടുത്തുള്ള ഷീറ്റുകളും ഇങ്ങനെ മുന്നോട്ടു വലിച്ചാൽ ഇവിടെ നാല് ക്ലാസ് റൂമുകൾ ആയി
‘ ഷമീർ അതെല്ലാം നോക്കിക്കൊണ്ട് ‘
ഷമീർ : സൂപ്പർ ഈ ഐഡിയ കൊള്ളാം ട്രെയിൻ പോലെ ഒരു ഷീറ്റ് മുന്നോട്ടുവലിക്കുമ്പോൾ അതിന്റെ പുറകെ അടുത്ത എല്ലാ ഷീറ്റുകളും പിന്നാലെ പുറത്തോട്ട് വന്നു നേരെ നിൽക്കുന്നു.
ജോയിച്ചൻ : നീ ഇത് ആദ്യമായിട്ട് കാണുന്നതുകൊണ്ടാ ഇനി ഈ ഇരുമ്പ് പൈപ്പിലെ ക്ലിപ്പുകൾ ഉപയോഗിച്ചു മുറുക്കിയാൽ ഇത് അനങ്ങത്തില്ല
ഷമീർ : ജോയിയേട്ടാ ഞാനൊന്ന് ഷീറ്റുകൾ നീക്കി നോക്കിക്കോട്ടെ
ജോയിച്ചൻ : അതിനെന്താ നോക്കിക്കോ
‘ ഷമീർ നേരെ പോയി ഒന്നാമത്തെ വാതിലിന്റെ അടുത്തുള്ള ഷീറ്റ് വലിച്ച് നേരെ ജോയിച്ചൻ മുന്നോട്ടു നടന്ന പോലെ നടന്നു ഷീറ്റ് നേരെ നിവർത്തി അതൊരു ക്ലാസ് റൂം ആക്കി തിരിച്ചു നോക്കി ശേഷം മൂന്നാമത്തെ ഷീറ്റും വലിച്ചു നീക്കി അങ്ങനെ നാല് ക്ലാസ് റൂമുകൾ ആക്കി അവിടെ തിരിച്ചു മാറ്റി കണ്ട ശേഷം പഴയതുപോലെ എല്ലാ ഷീറ്റുകളും മടക്കി ചുമരിനോട് ചേർത്ത് വാതിനടുത്ത് വച്ചശേഷം ‘
ജോയിച്ചൻ : ഇപ്പോൾ നിനക്ക് ഇതെല്ലാം മനസ്സിലായല്ലോ?
ഷമീർ : മനസ്സിലായി, ഈ രണ്ടാം നിലയിൽ ഒരൊറ്റ ബെഞ്ചും, ഡസ്കും പോലുമില്ല ഈ നിലയിൽ കുട്ടികൾ കിടന്നാണോ? പഠിക്കാറ്
ജോയിച്ചൻ : എടാ മണ്ടാ രണ്ടു വർഷമായിട്ട് ഈ നിലയിൽ ക്ലാസുകൾ ഒന്നും വെക്കാറില്ല എല്ലാ ക്ലാസ്സുകളും താഴത്തെ നിലകളിൽ തന്നെയാണ് നടത്തുന്നത്

Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
Waiting ആണ്🥰
കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ
സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰
കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി
Super
താങ്ക് യൂ
സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്
പയ്യെ പയ്യെ പോട്ടെ
നമുക്ക് നോക്കാം
ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു
ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം
Bro sharathinte amma
ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്
വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്
ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്
നല്ല സൂപ്പർ കഥയാണ് 👍
താങ്ക്യൂ യൂ
കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..
അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്