ഷമീർ : ഈ സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാ ടീച്ചേഴ്സും ഇവിടെ ആണോ? താമസിക്കുന്നത്
ജോയിച്ചൻ : അതെ എല്ലാവരും ഇവിടെ തന്നെയാണ് നിൽക്കുന്നത്
ഷമീർ : അപ്പോ എത്ര ടീച്ചേഴ്സ് ഉണ്ട് സ്കൂളിൽ?
ജോയിച്ചൻ: അവരെല്ലാം വെക്കേഷന് നാട്ടിൽ പോയിരിക്കുകയാണ് വെക്കേഷൻ കഴിഞ്ഞ് എല്ലാവരും തിരികെ വരുമ്പോൾ നിനക്ക് നേരിട്ട് കാണാമല്ലോ അതുവരെ എണ്ണവും പേരും എല്ലാം ചോദിച്ച് ഇങ്ങനെ സമയം കളയാതെ നീ വാ
‘ ഷമീറിനെയും കൂട്ടി ഹാളിലെ നാലാമത്തെ വാതിലിലൂടെ പുറത്തു കടക്കാനായി ജോയിച്ചൻ മുന്നോട്ടു നടക്കുമ്പോൾ ആയിരുന്നു അവിടെ കട്ടിലിനും, ഷെൽഫിനും അടുത്തായി കുറച്ച് ചെറിയ ഹീൽ ഉള്ളതും അല്ലാത്തതുമായ നല്ല ലെതറിന്റെ വില കൂടിയ ചെരുപ്പുകൾ കേടുകൾ പറ്റി പൂത്തു വെള്ള കളർ പിടിച്ച് കിടക്കുന്നത് കണ്ടത് ‘
ഷമീർ : ജോയ് ഏട്ടാ ഈ ചെരുപ്പുകൾ
ജോയിച്ചൻ : അത് ലേഡീസ് ചെരുപ്പുകൾ
ഷമീർ : അത് എനിക്കും അറിയാം ഇതെന്താ ഇവിടെ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത്
ജോയിച്ചൻ : എടാ അത് ഇവിടെ താമസിക്കുന്ന ടീച്ചേഴ്സിന്‍റെ ആണ്. ഒഴിവാക്കിയതോ അല്ലെങ്കിൽ കേടുവന്നിട്ട് അവിടെ ഇട്ടിട്ട് പോയതോ ആവും
ഷമീർ : എല്ലാം നല്ല വിലകൂടിയ ചെരുപ്പുകൾ ആണ് തുന്നി നന്നാക്കാൻ പറ്റുന്ന ചെറിയ കേടുകളെ ഉള്ളൂ കണ്ടിട്ട്. നാട്ടിലെ പെണ്ണുങ്ങൾ ആണെങ്കിൽ ഇങ്ങനെയൊന്നും കളയില്ല
ജോയിച്ചൻ : നീ അതൊന്നും നോക്കി നിൽക്കാതെ വാ
‘ ഇങ്ങനെ പറഞ്ഞുകൊണ്ട് ജോയിച്ചൻ ഷമീറിനെയും കൂട്ടി നാലാമത്തെ വാതിലിലൂടെ പുറത്തിറങ്ങി ആ വരാന്തയിലൂടെ കുറച്ചു മുന്നോട്ടു നടന്നു.അവിടെ വലതുവശത്ത് ക്ലാസ് മുറിയുടെ വലുപ്പത്തിൽ ഒരു മുറി ഉണ്ടായിരുന്നു ജോയിച്ചൻ അത് തുറന്നു. അതിനകത്ത് ഒരു ബെഞ്ചും, ഡെസ്കും രണ്ട് കസേരകളും ഒന്ന് രണ്ട് പഴയ പത്രങ്ങളും ഉണ്ട്. പിന്നെ ഒരു കോർണറിൽ ചെറിയ ടേബിളും അതിൽ ചായ ഉണ്ടാക്കുന്ന കെറ്റലും ഉണ്ടായിരുന്നു ‘

Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
Waiting ആണ്🥰
കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ
സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰
കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി
Super
താങ്ക് യൂ
സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്
പയ്യെ പയ്യെ പോട്ടെ
നമുക്ക് നോക്കാം
ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു
ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം
Bro sharathinte amma
ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്
വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്
ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്
നല്ല സൂപ്പർ കഥയാണ് 👍
താങ്ക്യൂ യൂ
കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..
അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്