ജോയിച്ചൻ : ഇതുപോലെ സ്കൂളിന്റെ ചുറ്റും എല്ലാം കൃത്യമായി നിരീക്ഷിച്ചു കാണാൻ വേണ്ടിയാണ് ഈ ജനാല വെച്ചത്
ഷമീർ : ഈ രണ്ട് ബാത്റൂമുകളും നല്ല വൃത്തിയും സൗകര്യവുമുണ്ട്
ജോയിച്ചൻ : അത് ഇവിടത്തെ ടീച്ചേഴ്സും ചിലപ്പോഴൊക്കെ രജനിയും വൃത്തിയാക്കി ഇടുന്നതുകൊണ്ട. ഇപ്പോൾ നിനക്ക് ഈ കെട്ടിടം മുഴുവനായിട്ട് ഏകദേശം മനസ്സിലായി കഴിഞ്ഞല്ലോ ഇനി നമുക്ക് താഴോട്ട് പോകാം മദർ വന്നിട്ടുണ്ടാകും
( അങ്ങനെ ആ രണ്ടാം നിലയിലെ വരാന്തയുടെ അറ്റത്ത് നിന്ന് നടന്ന് വരാന്തയുടെ തുടക്കത്തിലുള്ള സ്റ്റെയർകെയ്സിനടുത്ത് എത്തി അതിലൂടെ താഴെ ഇറങ്ങി. താഴെ നിലയിൽ പെയിന്റ് പണിക്കാർ പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവർ നേരെ ചെന്ന് മദറിനെ കണ്ടു)
ജോയിച്ചൻ : ഗുഡ്മോർണിംഗ് മദർ
മദർ: ജോയ് എവിടെയായിരുന്നു? പണിക്കാർ വന്നിട്ടും കാണാതായപ്പോൾ ഞാൻ ഒന്ന് ശങ്കിച്ചു
ജോയിച്ചൻ : എന്നെ തിരക്കിയ കാര്യം ആനി സിസ്റ്റർ പറഞ്ഞിരുന്നു ഞാൻ ഇവനെ നമ്മുടെ സ്കൂൾ കെട്ടിടങ്ങൾ എല്ലായിടവും കാണിച്ചു കൊടുക്കുകയായിരുന്നു
മദർ: എന്നിട്ട് എങ്ങനെയുണ്ട് ഇവിടം ഇഷ്ടമായോ? കണ്ടിട്ട്
ഷമീർ : ഓ ഇഷ്ടമായി
ജോയിച്ചൻ : വന്നപ്പോൾ ഉള്ള എല്ലാ അസ്വസ്ഥകളും മാറി ഇവനിപ്പം മിടുക്കൻ ആയിട്ടുണ്ട് മദറെ
മദർ: അത് അവന്റെ മുഖം കണ്ടപ്പോഴേ എനിക്ക് തോന്നി.
ജോയിച്ചൻ : ഇനി ഞാൻ ഇല്ലെങ്കിലും അവൻ ഇവിടെ സുഖമായി നിന്ന് എല്ലാ കാര്യങ്ങളും നോക്കിക്കോളും
മദർ: ജോയ്, ജോയിയുടെ ഒഴിവിലോട്ട് പുതിയ ഒരാളെ നിയമിക്കാൻ നോക്കിയിട്ട് പറ്റിയ ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല സ്കൂൾ തുറക്കുമ്പോഴേക്കും ഇനി അത് നടക്കും എന്ന് തോന്നുന്നില്ല. ഫാദറിന്റെ പരിചയത്തിൽ ഉള്ള ഒന്ന് രണ്ട് ആൾക്കാരെ നോക്കാം എന്നു പറഞ്ഞിട്ടുണ്ട് അതെപ്പോൾ ശരിയാകും എന്ന് എനിക്ക് അറിയില്ല ഇനി വരുമ്പോൾ വരട്ടെ

Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
Waiting ആണ്🥰
കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ
സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰
കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി
Super
താങ്ക് യൂ
സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്
പയ്യെ പയ്യെ പോട്ടെ
നമുക്ക് നോക്കാം
ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു
ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം
Bro sharathinte amma
ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്
വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്
ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്
നല്ല സൂപ്പർ കഥയാണ് 👍
താങ്ക്യൂ യൂ
കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..
അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്