ജോയിച്ചൻ : കുഞ്ഞു പറയുന്നതെല്ലാം ശരിയാണോ എന്ന് മദർ നോക്കിയശേഷം മാത്രം മതി അവന്റെ നിർദ്ദേശങ്ങൾ മദർ മുഖൂരയ്ക്ക് എടുക്കാൻ
മദർ: അതെല്ലാം ഞാൻ നോക്കുന്നുണ്ട്. ഓ സംസാരത്തിനിടയ്ക്ക് ഞാൻ അത് ചോദിക്കാൻ വിട്ടു ആ കുട്ടിയുടെ താമസം ശരിയായോ?
ജോയിച്ചൻ : ഇതുവരെയില്ല ഞാൻ മെൻസ് ഹോസ്റ്റലുകളിൽ നോക്കുന്നുണ്ട് അല്ലെങ്കിൽ എവിടെങ്കിലും പൈയിങ് ഗസ്റ്റ് ആയിട്ട് നിർത്താമെന്ന് ആലോചിക്കുന്നത്. നമ്മുടെ മുകേഷ് ഏട്ടനോട് പറഞ്ഞാൽ അത് എളുപ്പം കിട്ടും ഇന്ന് വൈകുന്നേരം ഞാൻ മുകേഷേട്ടനോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്
മദർ: വൈകുന്നേരം പോകുന്നതിനു മുമ്പ് ജോയ് എന്നെ കണ്ടിട്ട് പോയാൽ മതി ഞാനാ കുട്ടിക്ക് താമസിക്കാൻ ഒരു ഇടം കണ്ടിട്ടുണ്ട് നമുക്ക് ആദ്യം അത് ശരിയാകുമോ? എന്ന് നോക്കാംഅതിനുശേഷം മതി മുകേഷിനെ കാണുന്നത്
ജോയിച്ചൻ : ഉവ്വോ? എവിടെയാ?
മദർ: ഞാനത് വൈകുന്നേരം പറയാം ജോയ് ഇപ്പോൾ പൊയ്ക്കോളൂ എന്നിട്ട് പറഞ്ഞപോലെ വൈകുന്നേരം വരും അപ്പോഴേക്കും ഞാൻ ഒന്നുകൂടി മറ്റുള്ളവരുമായി ആലോചിക്കട്ടെ
( വൈകുന്നേരം ജോയിച്ചൻ മദറിനെ കണ്ടു )
ജോയിച്ചൻ : പെയിന്റ് പണിയെല്ലാം ഏകദേശം തീരാറായി സ്കൂൾ തുറക്കാറായതുകൊണ്ടും അവർക്ക് വേറെ വർക്ക് ഉള്ളതുകൊണ്ടും വേഗം തീർക്കുകയാണെന്ന് പറയാം ഇനി കഷ്ടി ഒരു ദിവസം കൂടി കഴിഞ്ഞാൽ പണി തീർത്തു പണിക്കാര് പോകും അവരുടെ പൈസ ബാക്കി അപ്പോൾ കൊടുക്കാം നാളെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇനി പെയിന്റ് അടിക്കാൻ ബാക്കിയുള്ളത് അത് നാളെ കൊണ്ട് തീർന്നില്ലെങ്കിൽ ചിലപ്പോൾ ഒരു ദിവസം കൂടി എടുക്കും

Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
Waiting ആണ്🥰
കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ
സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰
കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി
Super
താങ്ക് യൂ
സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്
പയ്യെ പയ്യെ പോട്ടെ
നമുക്ക് നോക്കാം
ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു
ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം
Bro sharathinte amma
ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്
വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്
ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്
നല്ല സൂപ്പർ കഥയാണ് 👍
താങ്ക്യൂ യൂ
കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..
അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്