അവർണ്ണനീയം [Sambu] 199

ശോഭനചേച്ചി പറഞ്ഞുപോലും അവരുടെ വീട്ടിൽ താമസിക്കാമെന്നും, പണ്ട് നടത്തിയിരുന്ന ലേഡീസ് ഹോസ്റ്റൽ ഇപ്പോൾ ഇല്ലന്നും അവിടെ ഒരു ഫാമിലിയാണെന്നും അതിനടുത്ത രണ്ടു മുറി, ഒഴുവാണെന്നും. പിന്നെ വിനോദിന് ഇഷ്ടമുള്ള വാടക തന്നാൽ മതിയെന്നും പറഞ്ഞെന്നു അമ്മ അച്ഛനോടും എന്നോടുമായി പറഞ്ഞു

അച്ഛന് അതുകേട്ടപ്പോൾ സന്തോഷമായി അച്ഛൻ അതുമതിയെന്നും പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി, സത്യത്തിൽ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, മനസ്സിൽ ഒരു ലഡു പൊട്ടിയ അവസ്ഥ അത് പുറത്തു കാണിക്കാതെ ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“അതൊന്നും ശരിവായില്ല, ഞാൻ വല്ല ഹോസ്റ്റലും നോക്കികൊള്ളാമെന്നു ”
അമ്മയ്ക്കും അച്ഛനും അതിഷ്ടപ്പെട്ടില്ലന്ന് എനിക്ക് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി.

“നീ ശോഭയെ വിളിച്ചു പറ, ഇവൻ അവിടെയെ നില്കുന്നുള്ളു ”
അച്ഛൻ അമ്മയെ നോക്കി പറഞ്ഞു.
അമ്മ അത് ശരീവെക്കുന്നപോലെ തലയാട്ടി. ഞാൻ ഉള്ളിൽ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു.

അങ്ങനെ ഞാൻ ഹരിപ്പാട് നിന്ന് ഒരു സൺ‌ഡേ എറണാകുളതേക്ക് തിരിച്ചു, ഒരാഴ്ചതേക്കുള്ള ഡ്രെസ്സുംഒക്കെ ആയി. തിങ്കളാഴ്ചയാണ് ജോയിൻ ചെയേണ്ടത്.
ഒരു ഉച്ചയോടെ ഞാൻ ഇടപ്പള്ളിയിൽ എത്തി, അഞ്ചുമന അമ്പലത്തിനടുത്തായിട്ടാണ് ശോഭനചേച്ചിയുടെ വീട്.

ചേച്ചി സ്ഥലം പറഞ്ഞുതന്നിരുന്നു ഞാൻ ഒരു ഓട്ടോയിൽ വീട്ടുപടിക്കൽ ചെന്നിറങ്ങി. എന്നെ കാത്തു ചേച്ചിയും രണ്ട് അമ്മമാരും വതുക്കലുണ്ട്
ശോഭനചേച്ചിയുടെ ഭർത്താവിന്റെ അമ്മക്ക് പ്രായം ഒരുപാട് കൂടിയെങ്കിലും എന്നെ നല്ല ഓർമ്മയുണ്ടെന്നു പറഞ്ഞു. വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. ആ വല്യമ്മ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചു.

The Author

1 Comment

Add a Comment
  1. 👌👍❤️

Leave a Reply

Your email address will not be published. Required fields are marked *