“”അതെന്നാടാ അങ്ങനെ, നല്ല സാലറി ഒക്കെ അല്ലെ നിനക്ക്, അപ്പൊ അതിനു അനുസരിച്ചുള്ള ബുദ്ധിമുട്ടും കാണില്ലേ?”
“”അതൊക്കെ ശെരിയാ ചേട്ടാ, എന്നാലും ഇത് വല്ലാത്തൊരു അവസ്ഥയാണ്,
ജീവിതം കൈവിട്ടു പോയല്ലോ എന്നാ അവസ്ഥയിലാണ് ഈ ജോലികിട്ടിയത്, അപ്പോഴെങ്കിലും ഒന്ന് റിലാക്സ് ആകാമെന്നു കരുതി, അതാണെങ്കിൽ അതിനേക്കാൾ വലിയ പ്രശ്നം, പടപേടിച്ചു പന്തളത്തു പോയപ്പോ അവിടെ പന്തോം കൊളുത്തി പട,എന്നാ അവസ്ഥയാണ് എനിക്ക് “”
“”ആഹാ പഴഞ്ഞോലൊക്കെ അറിയോ “”
“”പഠിച്ചു പോകുന്നതാ ചേട്ടാ, ജീവിതമല്ലേ,”
“ഇതുവരെ ഞാൻ തന്നോട് ചോദിച്ചിട്ടില്ല, എന്താടോ ഇത്രക്ക് വലിയ പ്രശ്നം തനിക്കു, ഫാമിലിയിൽ എന്തെങ്കിലും ഇഷ്യൂ? തന്റെ ഹസ്ബൻഡ് ഗൾഫിൽ അല്ലെ,?”
“എന്റുപറയാനാ, എന്റെ ചേട്ടാ, പണ്ട് ചെറിയ പ്രേമമൊക്കെ ഉണ്ടായിരുന്നു SSLC ക്ക് പഠിക്കുമ്പോൾ, അത് വെറുമൊരു ഇൻഫെക്റ്റുവേഷൻ ആയിരുന്നു, പക്ഷെ ആ കാരണം കൊണ്ടു 18 വയസു കഴിഞ്ഞപ്പോഴേ എന്നെ കെട്ടിച്ചു വിട്ടു, അതും പയ്യൻ ദുബായിൽ ആണ്, വയസ്സ് ഇച്ചിരി കൂടുതലാണ്,എനിക്ക് 18ഉം അയാൾക്ക് 33ഉം, അതായിരുന്നു age ഡിഫറെൻസ്. അന്നു അച്ഛന്റെ ഭരണം, ഒന്നും തിരിച്ചുപറയാൻ പറ്റില്ല, എന്നാൽ അടി ഉറപ്പു, അതുകൊണ്ട് ഞാൻ കല്യാണത്തിന് സമ്മതിച്ചു,”
“എന്നിട്ട് “? ഞാൻ ചോദിച്ചു.,
“”എന്നിട്ടെന്താ, അയാൾക്ക് ദുബായിൽ വേറെ കുടുംബം ഉണ്ടെന്നു മനസ്സിലാക്കാൻ ഞാൻ 5വർഷം വേണ്ടിവന്നു…”””
“”അയ്യോ, അതെങ്ങനെ വേണ്ട വിധത്തിൽ അന്വേഷിച്ചില്ലേ അന്നൊക്കെ”
“ആരോട് ചോദിക്കാന ചേട്ടാ, ആ സമയത്താണ് അച്ഛന്റെ മരണവും, പിന്നെ അത് ആരും അന്വേഷിക്കാതെ ആയി, പക്ഷെ ഞാൻ ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തു”
“എന്നിട്ട് ഡിവോഴ്സ് ആയോ”?

കഥ കൊള്ളാം, നല്ലൊരു ത്രെഡ് ഉണ്ട്,, തുടർന്നും എഴുതണം,, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..