നേഹ: മമ്മി വാ ഇറങ്ങാം..
ഞാൻ ഹാളിലേക്ക് നടന്നു, ഷെൽഫിൽ നിന്ന് എന്റെ കാറിന്റെ താക്കോൽ എടുത്തു.
ഞാൻ: മോളെ അടുക്കള വാതിൽ എല്ലാം അടച്ചതല്ലേ.
നേഹ: യെസ്
ഞാൻ: എങ്കിൽ മെയിൻ ഡോർ അടച്ച് ഇറങ്ങിക്കോ ഞാൻ വണ്ടിയെടുത്തു കൊണ്ടുവരാം.
അപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. പുറം പണിക്ക് ഉള്ള ആൾക്കാർ മുറ്റത്ത് ഒക്കെ ഉണ്ടായിരുന്നു. ആണുങ്ങളോട് ഒന്നും ഞാൻ പറഞ്ഞില്ല പശുവിനെ നോക്കാൻ വരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു. അവരോട് കോട്ടയത്തിന് പോവുകയാ രാത്രിയാകുമ്പോഴേ വരികയുള്ളൂ എന്ന് പറഞ്ഞു. എന്നിട്ട് വണ്ടിയെടുത്ത് ഞാൻ വീടിന്റെ മുൻപിൽ നിർത്തി. (വണ്ടിയിടുന്ന സ്ഥലമൊക്കെ ഇതിന് മുമ്പുള്ള ഭാഗങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു അതുകൊണ്ടാണ് വീണ്ടും എഴുതാത്തത്) നേഹ വന്ന് വണ്ടിയിൽ കയറിയ സമയത്തിനുള്ളിൽ ഞാൻ ബാഗ് പിന്നിലെ സീറ്റിലേക്ക് വെച്ചു. അങ്ങനെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. അന്ന് നല്ല വെയിലും തെളിച്ചവും ഉള്ള ദിവസമായിരുന്നു. റോഡിൽ അത്യാവശ്യം തിരക്കൊക്കെ ഉണ്ടായിരുന്നു അതിനിടയിലൂടെ ഞങ്ങൾ മുന്നോട്ട് പോയി.
ഏകദേശം 12 മണിയോടുകൂടി ഞങ്ങൾ കോട്ടയത്ത് എത്തി. ടൗണിൽ അത്യാവശ്യം തിരക്കും നല്ല വെയിലും ചൂടും ആയിരുന്നു. ഞങ്ങൾ ചെല്ലുന്ന ഷോറൂമിന്റെ ലൊക്കേഷൻ ഞാൻ നേരത്തെ തന്നെ അവന് അയച്ചുകൊടുത്തത് കൊണ്ട് അവൻ അവിടെ ഉണ്ടായിരുന്നു. പക്ഷേ അവൻ എന്ത് വണ്ടിയിലാണ് വന്നത് എന്നെന്നും എനിക്കറിയില്ലായിരുന്നു. ഞാൻ കാർ പാർക്ക് ചെയ്തു വണ്ടി ഓഫ് ആക്കി ഇറങ്ങി, ഷോറൂമിലേക്ക് നടന്നു തുടങ്ങിയപ്പോൾ.. എതിര് ദിശയിൽ നിന്ന് മനു നടന്നുവരുന്നത് ഞാൻ ശ്രദ്ധിച്ചു.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢