നേഹ: ആ same ഇല്ല, പക്ഷേ ഈ ടൈപ്പ് ഒക്കെ ഉണ്ട്. പക്ഷേ കളർ വേറെ ഇല്ല.
അവിടെ ഒരു സെയിൽഗേൾ ആയിരുന്നു ഉണ്ടായിരുന്നത്. അവരോട് ഞാൻ ഇതിന്റെ വേറെ മോഡൽ ഉണ്ടെങ്കിൽ എടുക്കാൻ പറഞ്ഞു. ഈ സമയം എന്റെ ഫോണിൽ അവന്റെ ആദ്യത്തെ മെസ്സേജ് വന്നു.
“ മോൾക്ക് ആദ്യം എന്തു വേണം എന്നാണ് പറഞ്ഞത് “
ഞാൻ: ടീഷർട്ട്
“ വാങ്ങി കൊടുക്ക് “
ഞാൻ: പറ്റില്ല അവളുടെ പപ്പ വഴക്ക് പറയും.
“ ഇപ്പോൾ അവൾ ഇട്ടിരിക്കുന്ന കുർത്തി ഇടരുതെന്ന് അവളുടെ പപ്പ പറഞ്ഞിട്ടുള്ളതല്ലേ.. “
അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. അല്പം അകലെനിന്ന് മനുവന്ന് പൂർണമായും വരുത്തിയിലാക്കിയിരുന്നു.
ഞാൻ: നേഹാ, ഇത് നിനക്ക് ഇഷ്ടമുള്ളത് കിട്ടുന്നില്ലെങ്കിൽ വേണമെങ്കിൽ ടീഷർട്ട് നോക്കാം..
നേഹ: ഏഹ്.. ശരിക്കും.. എങ്കിൽ ഇത് വേണ്ട നമുക്ക് ടീഷർട്ട് മതി..
ഞങ്ങൾ ടീഷർട്ടിന്റെ അവിടേക്ക് നടന്നു, പക്ഷേ മനു നേരത്തെ തന്നെ അവിടെ കുറെ ടീഷർട്ടുകൾ എടുത്തുവച്ച് നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവന്റെ അടുത്ത് നിന്നും അല്പം മാത്രം മാറി നിന്നു. മോളുടെ സൈസിന് പാകമാകുന്ന തോന്നുന്ന ടീഷർട്ടുകൾ എടുത്ത് ടേബിളിൽ നിരത്തി.
ഞാൻ: നേഹാ, ഒരുപാട് ഫാഷൻ ഉള്ളതൊന്നും എടുക്കണ്ട കേട്ടോ.
ഉടനടി ഫോണിൽ റിപ്ലൈ വന്നു.
“ അവൾക്ക് ഇഷ്ടമുള്ളത് എടുക്കട്ടെ നീ മിണ്ടണ്ട “
അവനെ നോക്കി ഒന്ന് കണ്ണുരുട്ടണം എന്ന് എനിക്കുണ്ടായിരുന്നു പക്ഷേ അതിനുപോലും എനിക്ക് അപ്പോൾ പറ്റിയിരുന്നില്ല. അവൻ പക്ഷേ ഇവിടെ നടക്കുന്ന ഒന്നിലും ശ്രദ്ധിക്കാത്തത് പോലെ അവിടെനിന്ന് അടുത്ത സെയിൽസ് ഗേലിനോട് ടീഷർട്ടിനെപ്പറ്റി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവന്റെ ഭാവം കണ്ടാൽ ആർക്കോവേണ്ടി ഡ്രസ്സ് എടുക്കാൻ വന്നതാണ്.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢