ഞാൻ: വീട്ടിലിടുന്ന ഇടുന്ന ടൈപ്പ് ഷോട്ട്സ് ഉണ്ടോ..
സെയിൽസ് ഗേൾ: ഉണ്ട് മാം, അടുത്ത സെക്ഷനിൽ ആണ്.
അവർ മുൻപിൽ നടന്നു, നേഹ പിന്നിൽ നിന്ന് എന്റെ മുൻപിൽ കയറി.
നേഹ: സത്യം പറ.. അമ്മയ്ക്ക് ഇത് എന്തുപറ്റി.. സാധാരണ ഇതൊന്നും ഇല്ലല്ലോ. ശരിക്കും പപ്പയെല്ലാം സമ്മതിച്ചോ
ഞാൻ: പപ്പ സമ്മതിക്കും എന്ന് മോള് ഈ ജന്മത്ത് വിചാരിക്കണ്ട.. നീ കുറെ നാളായില്ലേ പറഞ്ഞുകൊണ്ട് നടക്കുന്നു.. അത് കൊണ്ടാ.. പിന്നെ ദേ ഇത് രണ്ടും ഇട്ടുകൊണ്ട് നിന്റെ മുന്നിൽ നിന്നും പുറത്തു വന്നേക്കരുത് കേട്ടല്ലോ..
നേഹ: ഇല്ല.. ഇല്ല.. ഇല്ല.. ഉയോ മമ്മി
അവൾ രണ്ട് കൈയും എന്റെ കഴുത്തിന് പിന്നിലിട്ട് ചിരിച്ചുകൊണ്ട് തുള്ളിത്തുള്ളി എന്റെ അടുത്തേക്ക് വന്നു എല്ലാരുടെയും മുമ്പിൽ വച്ച് എന്റെ കവിളിൽ ഉമ്മ വച്ചു. അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ വലിച്ച് ഞാൻ നേരെ നിർത്തി.
ഞാൻ: അടങ്ങി നിൽക്ക് പെണ്ണേ.. എല്ലാവരും നോക്കുന്നു.
അവിടെ നിന്ന് മറ്റു സ്റ്റാഫ് ഒക്കെ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി. അവൾ ചെറുതായി ഒന്ന് ചമ്മി. എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു എന്റെ അരിക് പറ്റി നടന്നു. ഞങ്ങൾ ഷോർട്സ്ന്റെ അവിടെ ചെന്നു. ഒരുപാട് ചെറുതല്ലാത്ത മൂന്നാലെണ്ണം ഞങ്ങൾ എടുത്തു നോക്കി. ഈ സമയമൊന്നും ഞാൻ ഫോൺ നോക്കിയില്ല. അത് ഞാൻ അവളുടെ അരക്കെട്ടിൽ വെച്ച് നോക്കി. മുട്ടിനു മുകളിൽ ഉണ്ട്, ഇട്ടു വരുമ്പോൾ കുറച്ചുകൂടെ നീളം കുറവ് തോന്നുമായിരിക്കും. അതിൽ നിന്ന് ഒരു വൈറ്റ് കളർ പ്രിന്റ് ഉള്ളത് എടുത്തു.

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢