എന്നിട്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി. സൂസൻ എന്നത് സ്കൂളിലെ എന്റെ അടുത്ത കൂട്ടുകാരി ടീച്ചറാണ്, അവൾക്ക് ആ ടീച്ചറിനെ നന്നായി അറിയാം. സൂസൻ മിസ്സിന്റെ രണ്ടാമത്തെ നമ്പർ എന്ന പേരിലാണ് ഞാൻ എന്റെ ഫോണിൽ മനുവിന്റെ നമ്പർ സേവ് ചെയ്തിട്ടുള്ളത്.
നേഹ: സൂസൻ മിസ്സ് എന്തിനാണ് അരഞ്ഞാണം പണയം വെച്ചതിന്റെ ഫോട്ടോ മമ്മിക്ക് അയച്ചുതന്നത്.
ഞാൻ: ആ… ഫോട്ടോയോ.. പണയം വെച്ചതിന്റെ രസീത് ആണോ.. കാണിച്ചേ..
വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ ഒരു കൈകൊണ്ട് ഞാൻ അവളുടെ കയ്യിന്ന് ഫോൺ വാങ്ങി നോക്കി. ഉള്ളിൽ മനുവിനെ കൊല്ലാനുള്ള ദേഷ്യമാണ് എനിക്കിപ്പോൾ തോന്നിയത്.
ഞാൻ: മിസ്സിന് ഇത് എന്നാ പറ്റി.. അവിടെ ഇറങ്ങിയിട്ട് ഒന്ന് വിളിച്ചു നോക്കാം.
ഇത് പറഞ്ഞു ഫോൺ ഞാൻ എന്റെ ഡോറിന്റെ സൈഡിലേക്ക് ഇട്ടു.. ഹോ ഒരു നീർ കുമളയുടെ ആയുസിലാണ് രക്ഷപെട്ടു പോയത്. പക്ഷേ അപ്പോഴും എന്റെ പുത്രിയുടെ സംശയം തീർന്നില്ല.
നേഹ: അല്ല മമ്മി, സൂസൻ മിസ്സിന് അരഞ്ഞാണം ഉണ്ടോ..
ഞാൻ: ആ ഉണ്ടാവും, പിന്നെ നിനക്ക് മാത്രമേ അരഞ്ഞാണം ഉള്ളെന്നു കരുതിയോ..
നേഹ: അത് അല്ല.. നാലര പവന്റെ ഒക്കെ അരഞ്ഞാണം സൂസൻ മിസ്സ് ഇടുമോ. മിസ്സ് അത്രയ്ക്ക് റിച്ച് ഫാമിലി ഒന്നുമല്ലല്ലോ.
ഇച്ചായനെ പോലെയല്ല ഇവൾ, എന്റെ കുറെ സ്വഭാവങ്ങൾ ഒക്കെ ഉണ്ട് എന്തെങ്കിലും തലയിൽ കയറിയാൽ സംശയം മുഴുവനും മാറണം അതുവരെ ഇങ്ങനെ കുത്തി കുത്തി ചോദിക്കും.
ഞാൻ: അതിന് മിസ്സിന്റെ ആവണം എന്നില്ലല്ലോ..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢