നേഹ: മമ്മിയുടെ അരഞ്ഞാണം എന്തിയെ..
അവൾ എന്റെ ഇടുപ്പിൽ തപ്പി നോക്കാൻ തുടങ്ങി.
ഞാൻ: ഹാ, അടങ്ങിയിരിക്ക് നീ.. ഞാൻ വണ്ടി ഓടിക്കുവല്ലേ വല്ലോടത്തും പോയി കേറും… ഞാൻ അരഞ്ഞാണം ഇടാറില്ലല്ലോ അത് വീട്ടിൽ തന്നെയല്ലേ..
നേഹ: ആ അതേ.. അല്ലെങ്കിലും പിള്ളേരല്ലേ അരഞ്ഞാണം മമ്മിയെ പോലെ കിളവിമാരെ എവിടുന്ന് അരഞ്ഞാണം ഇടുന്നത്..
ഇടക്ക് എന്നെ കിളവി എന്നൊക്കെ വിളിച്ച് കളിയാക്കുന്നത് ഇവളുടെ ഒരു പരിപാടിയാണ്. ഉള്ളിൽ വിഷയം മാറുന്നതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു.
ഞാൻ: ആ ഇപ്പോ ഞാൻ കിളവി ആയി അല്ലെ. കുറച്ചു കഴിയുമ്പോൾ എന്റെ മോള് ഇതുതന്നെ പറയണം കേട്ടോ.
നേഹ: പറയാതെ പിന്നെ.. കോളേജ് പഠിക്കുന്ന പെൺകൊച്ചിന്റെ അമ്മ പിന്നെ കൊച്ചു പെണ്ണാകുമോ.. മമ്മി കിളവി തന്നെയാണ് പക്ഷേ നടക്കുമ്പോൾ കിളവിയായിട്ടല്ലല്ലോ നടക്കുന്നത്. ബോഡിയും maintain ചെയ്ത് ഒരുങ്ങി നടന്ന് പിന്നെങ്ങനെ കിളവി ആയിട്ട് ബാക്കിയുള്ളവർക്ക് തോന്നുക..
ഞാൻ: നീ പോടീ കുശുമ്പി.. സാധാരണ പെൺപിള്ളേർക്ക് ഒക്കെ അമ്മമാരെ കുറച്ച് സുന്ദരിയായിട്ട് നടക്കണമെന്ന് ആഗ്രഹം. പക്ഷേ എനിക്ക് കിട്ടിയതാണെങ്കിൽ ദേ ഇങ്ങനെ ഒരണ്ണം..
നേഹ: കുറച്ച് സുന്ദരിയായിട്ട് നടക്കുന്നതൊന്നും എനിക്ക് പ്രശ്നമില്ല. ഇതുപക്ഷേ റോഡിലൂടെ നടക്കുമ്പോൾ എന്നെ നോക്കുന്നതിന് പകരം മമ്മിയെ നോക്കുന്നതെങ്കിൽ… പിന്നെ ഞാൻ എന്നാ ചെയ്യും..
ഞാൻ: സുന്ദരി മമ്മിയുടെ സുന്ദരി മോളായിട്ട് നീ കൂടെ നടക്കണം..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢