നേഹ: അതിന് കൂടെ നടക്കുമ്പോൾ മോളായിട്ട് ആരെങ്കിലും കാണുമോ… ചേച്ചിയാണോ അനിയത്തി ആണോ എന്നൊക്കെയല്ലേ ചോദിക്കുന്നത്..
ഞാൻ: അതാരാ അങ്ങനെ ചോദിച്ചത്..
നേഹ: സ്കൂളിൽ പിന്നെ ടീച്ചറുടെ മോളായിട്ടാണോ ഒന്നാം ക്ലാസ് തൊട്ട് പഠിച്ചത് അതുകൊണ്ട് അവിടെ ആരും അങ്ങനെ ചോദിച്ചിട്ടില്ല. കോളേജിൽ അങ്ങനെയല്ലല്ലോ.. ഞങ്ങളുടെ പുതിയ ഐടി ഡിപ്പാർട്ട്മെന്റ് സാർ ഉണ്ട്, കഴിഞ്ഞമാസം അയാൾ മമ്മിയുടെ കൂടെ ഞാൻ കാറിൽ പോകുന്നത് കണ്ടു. അത് കഴിഞ്ഞ് പിന്നെ എപ്പോഴോ പറഞ്ഞപ്പോൾ സാറ് പറയുകയാ, നേഹയും ചേച്ചിയും കാണാൻ ഒരുപോലെ ഉണ്ടല്ലോ എന്ന്.. അതും എന്റെ ഫ്രണ്ട്സിന്റെ ഒക്കെ മുമ്പിൽവെച്ച്..
ഞാൻ: ഹഹഹ… എന്നിട്ട് നീ എന്ത് പറഞ്ഞു.
നേഹ: ഞാനൊന്നും പറയേണ്ടി വന്നില്ല കൂടെയുള്ളവർ പറഞ്ഞു അത് അവളുടെ ചേച്ചി എല്ലാം മമ്മി ആണെന്നുള്ള കാര്യം..
ഞാൻ: ഹഹഹ..
നേഹ: മമ്മി ചിരിക്കല്ലേ കേട്ടോ..
ഞാൻ: അല്ല നിന്റെ ആ സാറിനെ കാണാൻ എങ്ങനെയുണ്ടായിരുന്നു..
നേഹ: സാറിനെ ഒക്കെ നല്ല സ്മാർട്ട് ആണ്.. കല്യാണം ഒന്നും കഴിച്ചിട്ട് ഒന്നുമില്ല.. ക്ലാസ്സിൽ ഒട്ടുമിക്ക എല്ലാത്തിനും സാറിനോട് ക്രഷ് ഉണ്ട്.. അപ്പോഴാണ് അയാൾ വന്ന് ഇങ്ങോട്ട് ഈ ചോദ്യം ചോദിക്കുന്നത്..
ഞങ്ങൾ തമ്മിൽ ഇങ്ങനെയുള്ള സംഭാഷണങ്ങളൊക്കെ സാധാരണമായിരുന്നു. അവളുടെ മറുപടി കേട്ട് വീണ്ടും ഞാൻ ചിരിച്ചു.
ഞാൻ: എന്നിട്ട് നിനക്ക് ഉണ്ടോ ക്രഷ്..
നേഹ: അങ്ങനെ വലിയ ക്രഷ് ആയിട്ട് ഒന്നുമില്ല. പക്ഷേ കാണാൻ കൊള്ളാം.. വെറുതെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാം..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢