ഞാൻ: ഹ്മ്മ്മ്.. അപ്പോൾ അവസാനം എന്റെ മോള് നല്ലൊരു വായിനോക്കിയും ആയിരിക്കുന്നു കൊള്ളാം..
നേഹ: അയ്യേ പോ മമ്മി.. അങ്ങനെയൊന്നുമില്ല ആളു സ്മാർട്ട് ആണ് അത്രയേ ഉള്ളൂ.. എന്നെ ചെറിയൊരു നോട്ടം ഉണ്ടായിരുന്നു എന്നൊക്കെ എനിക്ക് സംശയമുണ്ടായിരുന്നു.. അപ്പോഴാണല്ലോ എന്റെ ചേച്ചിയെ കാണുന്നത്..
ഞാൻ: ഹഹ, അങ്ങനെയാണെങ്കിൽ ചിലപ്പോൾ നോട്ടം കൂടും..
നേഹ: ഇതിന്റെ ചേച്ചിയാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ നോട്ടം കൂടും.. ചേച്ചിയുടെ നമ്പർ അടുത്ത ദിവസം ചോദിക്കുകയും ചെയ്യും.. അതിന് അല്ലെ..
വീണ്ടും ഞാൻ ചിരിച്ചു..
ഞാൻ: ടി ഈ പ്രായത്തിലെ ക്രഷ് തോന്നു എന്നത് ഒന്നും ഒരു പ്രശ്നമല്ല. മമ്മി നേരത്തെ പറഞ്ഞിട്ടില്ലേ.. ഈ പ്രായത്തിന് ഒരു ഓപ്പോസിറ്റ് അട്ട്രാക്ഷനും ഇഷ്ടവും കമ്പനി കൂടാനും ഒക്കെ തോന്നും. നിനക്കും തോന്നും നിന്റെ പ്രായത്തിലുള്ള ആമ്പിള്ളേർക്കും തോന്നും പെൺപിള്ളാർക്കും തോന്നും. മിക്കവാറും ഒന്ന് രണ്ട് മാസത്തിനുള്ളിൽ നിനക്ക് കോളേജിന്റെ അവിടെനിന്നും ഇവിടുന്നുമൊക്കെ പ്രൊപ്പോസലും വരാൻ തുടങ്ങും.. പക്ഷേ മമ്മി പറഞ്ഞു തന്നിരിക്കുന്നത് ഒക്കെ ഓർമ്മയുണ്ടല്ലോ..
നേഹ: അങ്ങനെ കണ്ടവരെയൊന്നും സ്നേഹിക്കാൻ പോകരുത്, അത്രയ്ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ മമ്മിയോട് വന്ന് പറയണം, പറ്റുന്നതാണെങ്കിൽ നമുക്ക് നടത്താം. അല്ലെങ്കിൽ എനിക്ക് പറ്റുന്ന ചെറുക്കനെ മമ്മിയും പപ്പയും ചേർന്ന് കണ്ടുപിടിച്ചു തരും.. ഇതൊക്കെ അല്ലെ..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢