മനു: ദേ ഇത് ചേച്ചിയുടെ മോളുടെ ആണോ..
ഒരു kerchief എനിക്ക് നേരെ നീട്ടിക്കൊണ്ട് അവൻ ചോദിച്ചു. അത് ഞങ്ങളുടെ അല്ല എന്നെനിക്ക് കണ്ടപ്പോഴേ മനസ്സിലായി, എങ്കിലും ഞാൻ മോളുടെ മുഖത്ത് നോക്കി. അവൾ അല്ല എന്നു കൊണ്ട് തലയാട്ടി.
ഞാൻ: സോറി, ഞങ്ങളുടെ അല്ല കേട്ടോ.
മനു: മോൾ നടന്ന വഴിക്കാണ് ഞാൻ കണ്ടത് അപ്പോൾ കരുതി മോളുടെ ആവുമെന്ന്…
ഞാൻ ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് ഒരു അപരിചിതനോട് കാണിക്കുന്നത് പോലെ തലയാട്ടി, മനു അപ്പോൾ അല്പം പിന്നിലേക്ക് മാറി. ഞാൻ കാറിന്റെ ഗ്ലാസ് കയറ്റിയിട്ടു. വണ്ടി സ്റ്റാർട്ട് ആക്കി മുമ്പിലോട്ട് എടുക്കുന്നതിന് മുമ്പ് ഒന്നുകൂടെ തിരിഞ്ഞ് അവനെ നോക്കി, പെട്ടെന്ന് ആരും കാണാതെ ഒരു നിമിഷത്തിന്റെ ഗ്യാപ്പിൽ ഞാൻ ചുണ്ടുകൊണ്ട് അവനൊരു ഉമ്മ കാണിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത അല്ലെങ്കിൽ കാണിക്കാത്ത ഭാവത്തിൽ ഞാൻ വണ്ടി മുമ്പോട്ട് എടുത്തു..
നേഹ: ആ ചേട്ടനെ നമ്മൾ രാവിലെ പോയ കടയിൽ വച്ച് കണ്ടതായിരുന്നു.. അയാൾ എന്താ ഇവിടെ വന്നത്.
ഞാൻ: നീ എന്തിനാ ഇവിടെയും അവിടെയും പോയത് അതിനു തന്നെയാവും..
അങ്ങനെ നേഹ മനുവിന് കണ്ടു എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പായി. അവൾ ഇനി അവനെ മറന്നു പോകുമോ ഇല്ലയോ എന്നുള്ള കാര്യം എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ അവൾക്ക് ഒരു ക്രഷ് അല്ലെങ്കിൽ കാണുമ്പോൾ ഉള്ള ഒരു അട്രാക്ഷൻ, അത് അവനോട് തോന്നുകയില്ല എന്നും എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് പിന്നെ ഞങ്ങൾ ആ ടോപ്പിക്ക് ഒരുപാട് ചർച്ച ചെയ്തില്ല. ടൗൺ കഴിഞ്ഞ് ഒരു കടയിൽ നിർത്തി അവൾക്ക് രണ്ട് ഐസ്ക്രീം ഞാൻ വാങ്ങി കൊടുത്തു.. പിന്നെ അവിടെ നിന്ന് നേരെ വീട്ടിലേക്ക്….

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢