വീണ്ടും ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
നേഹ: ദേ മമ്മി..
അവൾ മുഖത്ത് ദേഷ്യം കാണിച്ചു എന്നിട്ട് തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കി.
നേഹ: പിന്നെ ഇനി സ്വഭാവം കുറച്ച് മോശമാണെങ്കിലും, ഇത്രയും സുന്ദരിയായ ഒരു പെണ്ണാവുമ്പോൾ ഈ സ്വഭാവം ഒന്നും ആരും നോക്കില്ല..
ഞാൻ: ആ അതിനു നീ വേണമെങ്കിൽ എന്നെ കുറ്റം പറഞ്ഞോ.. നിനക്ക് അത് കിട്ടിയേക്കുന്ന മുഴുവനും എന്റെ കയ്യിൽ നിന്നാ
നേഹ: അയ്യടി അമ്മച്ചി.. കിളവിയായി എന്നിട്ടും നടക്കുവാ ഒരുങ്ങി.
അവളുടെ ബെഡ്ഷീറ്റ് നേരെ വിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാൻ.
ഞാൻ: ആ കുശുമ്പിനുള്ള മരുന്ന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
നേഹ: ഇനി കണ്ടോ മമ്മിയെ ഞാൻ എങ്ങും ഒറ്റയ്ക്ക് വിടില്ല. എല്ലായിടത്തും ഞാൻ വരും. എന്നിട്ട് എല്ലാവരും കേൾക്കാൻ ഞാൻ ഉറക്കെ മമ്മി മമ്മി എന്ന് വിളിക്കും..
ഞാൻ: നീ വിളിച്ചോ.. എടി പൊട്ടി അപ്പോൾ എന്റെ ഡിമാൻഡ് കൂടുകയല്ലേ ഉള്ളൂ നിന്നെപ്പോലെ വലിയൊരു പോത്തിന്റെ അമ്മയാണെന്ന് പറയുമ്പോൾ..
ഞാൻ അവളുടെ അടുത്തേക്ക് നടന്ന അലമാരിയിൽ നിന്നും അവളുടെ പിങ്ക് കുർത്തിയും വെള്ള പാസോയും എടുത്ത് ബെഡിൽ വച്ചു. അത് കണ്ടിട്ട് അവൾ ചോദിച്ചു.
നേഹ: ഇത് എനിക്ക് കോട്ടയത്തിന് ഇട്ടുകൊണ്ട് പോകാനുള്ള ഡ്രസ്സ് ആണോ അതോ മമ്മി വേറെ ആർക്കെങ്കിലും എടുത്തുകൊടുക്കാൻ വെച്ചേക്കുവാണോ
ഞാൻ: എന്റെ പൊന്നോ അല്ല.. ഇനി നല്ല ഡ്രസ്സ് ഇടാൻ സമ്മതിക്കുന്നില്ല. അതുകൊണ്ട് എന്റെ സൗന്ദര്യം കുറഞ്ഞുപോയെന്ന് നീ വഴിയിലോട്ടറങ്ങുമ്പോൾ പരാതി പറയണ്ട, ദേ ഇതുതന്നെ ഇട്ടോ..

എന്തൊരു രസമുള്ള കഥ ആണിത്… എന്തൊരു എഴുത്താണ്.. ദയവ് ചെയ്തു ഈ കഥ തുടർന്നെഴുതു…
നാൻസി ഇനി വരില്ല എങ്കിൽ അത് പറയു ദയവായി… കാത്തിരുന്നു മടുത്തു 😞
തിരക്കിലായിരിക്കും അല്ലേ..
എന്നെങ്കിലും തിരിച്ച് വന്നേക്കണേ ടീച്ചറേ.. 😢