അച്ഛാ…. ഏട്ടൻ…
നിറഞ്ഞ കണ്ണോടെ വാസുദേവന്റെ അടുത്തിരുന്നു അയ്യാളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ചൈതന്യ പറയുമ്പോൾ അയ്യാൾ അവളെ സങ്കടത്തോടെ നോക്കി..
അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കാതെ എഴുന്നേറ്റു വാ ചൈത്തു….
അവളെ പതിയെ എഴുന്നേൽപ്പിച്ചു കൊണ്ട് അഭി പറഞ്ഞതും അവൾ കരച്ചിലോടെ എഴുന്നേറ്റു അവന്റെ കൈയിൽ മുറുക്കെ പിടിച്ചു….
തല കുനിച്ചു നിൽക്കുന്ന മാധവിനെയും മീരയെയും നോക്കി ബാക്കി എല്ലാവരും കളം ഒഴിയുമ്പോൾ തലക്ക് കൈ താങ്ങി നിൽക്കാനേ അവർക്ക് ആയുള്ളൂ…
എങ്കിലും അയ്യാളുടെ ഭാര്യയെ അല്ലേ ഇപ്പോ മാധവിന്റെ ഒപ്പം പിടിച്ചത്… അത് കണ്ടിട്ട് ഒരു ഭാവ വ്യത്യാസം പോലും ഇല്ലാതെ ഇങ്ങനെ നിൽക്കാൻ അയ്യാൾക്ക് എങ്ങനെ പറ്റി… ഒരടി പോലും ആ മോൾക്ക് ഇട്ട് കൊടുത്തില്ലല്ലോ മൂത്തളിയൻ..
റൂമിൽ എത്തുമ്പോൾ നീരജ് അത്ഭുതത്തോടെ പൂജയോട് പറഞ്ഞത് കേട്ട് അവൾ ഒരു പുച്ഛത്തോടെ കട്ടിലിലേക്ക് വീണു..
വല്യേട്ടൻ ഒരു വികാരവും ഇല്ലാത്ത ആളാണെന്നു തോന്നുന്നു.. അതാകും മീര മാധവിന്റെ ചൂട് തേടിയത്…ഇവിടെ ഉണ്ടായിരുന്ന രണ്ടു മാസവും അവർ തമ്മിൽ ഒരുമിച്ചു ഭാര്യ ഭർത്താവ് ആയിട്ട് ജീവിച്ചിട്ടില്ല എന്ന് മീര തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാ… കാത്തിരിക്കാൻ പറഞ്ഞു പോലും വല്യേട്ടൻ അവളോട്… അല്ലെങ്കിൽ തന്നെ അവൾ ഒരു പെണ്ണല്ലേ… അവൾക്കും ഇല്ലേ ഇതിനോടൊക്കെ ഒരു താല്പര്യം…
പൂജ പറഞ്ഞത് കേട്ട് ദേഷ്യം തോന്നിയെങ്കിലും ഒന്നും പറയാൻ നിന്നില്ല നീരജ്… അല്ലെങ്കിലും അവനു ഇവിടെ അതികം വോയിസ് ഒന്നും ഇല്ല.. തീരുമാനം എല്ലാം പൂജയുടെ ആണ്…

Orupaad Laag adipikkathe bro
Nalla Starting aanu Please continue, Please release it weekly
ഇത് ഒരുവട്ടം പോസ്റ്റ് ചെയ്തതല്ലേ
ഇത് മുൻപ് എവിടെയോ വായിച്ചിട്ടുണ്ടല്ലോ
❤️❤️❤️❤️
ആദ്യം വന്നപ്പോൾ വായിച്ചു കഴിഞ്ഞു പിന്നീട് നോക്കിയപ്പോ കാണാനില്ല. അന്ന് ഞാൻ ഈ സ്റ്റോറി അന്വേഷിച്ചിരുന്നു.. എന്തായാലും തുടക്കം കൊള്ളാം.🔥.. ബാക്കിക്കു വേണ്ടി വെയ്റ്റിംഗ് 🤍
Nice starting ❤️
Starting kollam next part petten thanne thanneekanee
ഒരു സീരിയലിന്റെ 50 എപ്പിസോഡ് ആണ് ഇത് 😂😂
അടി പൊളി