അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥] 566

 

“ദൈവമേ!” അപകടമാണെന്ന് അറിഞ്ഞിട്ടും, ആ വർണ്ണത്തെ താൻ ആഗ്രഹിച്ചുപോകുന്നുവോ?.

ലീല തല പതിയെ ബസിന്റെ ജനൽ കമ്പിയിലേക് ചാരി…..

 

“ലീലേ… എണീക്ക്… ഇറങ്ങണ്ടേ?”

 

ജോയിച്ചേട്ടന്റെ നേർത്ത ശബ്ദം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്. ബസ്സ് അവരുടെ സ്റ്റോപ്പിൽ എത്തിയിരുന്നു. ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ അവൾ ഞെട്ടിയുണർന്നു.

 

“ആഹ്, ഇറങ്ങാം,” അവൾ പെട്ടെന്ന് പറഞ്ഞു.

 

അവൾ ജോയിച്ചേട്ടനെ താങ്ങി എഴുന്നേൽപ്പിച്ചു. ബസ്സിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹം അവളെ മുറുകെ പിടിച്ചിരുന്നു. വീട്ടിലേക്കുള്ള ചെറിയ വഴിയിലൂടെ നടക്കുമ്പോൾ, അദ്ദേഹത്തിന്റെ ഭാരം മുഴുവൻ അവളുടെ തോളിലായിരുന്നു. ഇടയ്ക്കിടെയുള്ള ചുമയും കിതപ്പും ആ യാത്രയെ കൂടുതൽ പതിയെയാക്കി. ആ നിമിഷങ്ങളിൽ ലീലയെന്ന ഭാര്യ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

 

വീട്ടിലെത്തി, വാതിൽ തുറന്ന് അകത്തു കയറിയ ഉടനെ ജോയിച്ചേട്ടൻ ക്ഷീണത്തോടെ കസേരയിലേക്കിരുന്നു. അവൾ അദ്ദേഹത്തെ സഹായിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. കട്ടിലിലേക്ക് അദ്ദേഹത്തെ ഇരുത്തുമ്പോൾ അവൾക്ക് ചെറുതായി ഒന്നാഞ്ഞു പിടിക്കേണ്ടി വന്നു. ആ ആയത്തിൽ അവളുടെ സാരിയുടെ മുന്താണി തോളിൽ നിന്ന് താഴേക്ക് ഊർന്നു വീണു. രണ്ടു ദിവസം മുൻപ് മനുവിന്റെ ചുണ്ടുകൾ അമർന്ന ആ കഴുത്തും തോളെല്ലും ഒരു നിമിഷം വെളിവായപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. അവൾ പെട്ടെന്ന് മുന്താണി നേരെയാക്കി.

 

അവൾ അദ്ദേഹത്തിനരികിൽ, കട്ടിലിന്റെ ഒരറ്റത്തായി ഇരുന്നു. മുറിയിൽ ഫാനിന്റെ ഇരമ്പൽ മാത്രം. ഇതാണ് അവളുടെ ലോകം, അവളുടെ ശരികൾ. സ്നേഹത്തേക്കാളുപരി കടമയായി മാറിയ ജീവിതം. പക്ഷെ, താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തുനിന്ന്, ഒരു സ്നേഹസ്പർശം കിട്ടുമ്പോൾ എന്തുചെയ്യും?

2 Comments

Add a Comment
  1. ആട് തോമ

    ദുഷ്ടൻ കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ. ഇനി ബാക്കി അറിയാതെ ഒരു സമാദാനവും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *