“ഇനി ഇതിൽ വേണം സഞ്ചാരം, അച്ഛന്റെ സമ്മാനം, നമുക്ക് ഇതിൽ ഒരു റൈഡ് ഒക്കെ പോകണം ഇടയ്ക്ക്” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നേ ഞാൻ നാളെ രാവിലെ തിരിച്ചു പോകും, ഇടയ്ക്ക് വരുമ്പോൾ കാണാം” അവൾ തുടർന്നു. “ഓക്കേ” അയാൾ ആ ബൈക്ക് തള്ളി മുറ്റത്ത് കൊണ്ട് വെച്ചു. കാർ എടുത്ത് പാർക്ക് ചെയ്തു. കാറിന്റെ താക്കോൽ ആര്യയെ ഏൽപ്പിച്ചു. ബൈക്ക് സ്റ്റാർട്ട് ആക്കി പുറത്തേക്ക് ഓടിച്ചു പോയി.
*********
“ബൈക്ക് ഒക്കെ എടുത്തു കൊടുത്ത്, ഇവൻ ഒക്കെ എങ്ങനെയുള്ളവനാണെന്ന് ആർക്കറിയാം” ഇന്ദിരാമ്മ കട്ടിലിൽ കിടന്നു കൊണ്ട് പറഞ്ഞു.പണിക്കർ കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നു “ഇവൻ ഇപ്പൊ ഈ ബൈക്കും കൊണ്ട് പോയാലും പ്രശ്നമില്ലെടി, ഇവൻ കാരണം ഇന്ന് നമുക്കുണ്ടായ ലാഭം കോടികൾ വരും അറിയാമോ?” പണിക്കർ ഒരു ഗ്ലാസിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു
“ഇവൻ കൊണ്ട് വന്ന കവർ ഞാൻ ഒരു പ്യൂണിന്റെ കയ്യിൽ ഓഫീസറുടെ കയ്യിലേക്ക് കൊടുത്തു വിട്ടു, ഞാൻ നോക്കി നിക്കുമ്പഴുണ്ടല്ലോ അയാൾ അതും കൊണ്ട് പുറത്തേക്ക് ഒരു പോക്ക്, ആ നാരായണപിള്ളയുടെ ചതി ആയിരുന്നു അത്. മഹേഷ് ആ ആൾക്കൂട്ടത്തിന്റെ എടേൽക്കൂടെ ചെന്ന് മൂത്രപുരയുടെ അവിടുന്നാ ആ പ്യൂണിനെപ്പിടിച്ചു കവർ മേടിച്ചത്. അവനെങ്ങാനും അത് കീറിക്കളഞ്ഞിരുന്നെങ്കിൽ ലേലം നമ്മുടെ കൈ വിട്ടു പോയേനെ”
“ആ പ്യൂണിനിട്ടു ഒരെണ്ണം കൊടുക്കാൻ പറ്റിയില്ല, ആ പോട്ടെ ആ പാവം പത്തു രൂപാ കിട്ടുമെന്നോർത്ത് ചെയ്തതായിരിക്കും” പണിക്കർ ലൈറ്റ് കെടുത്തിക്കൊണ്ട് പറഞ്ഞു. ഇരുട്ടത്ത് അയാളുടെ ശരീരത്തിൽ എന്തോ തിളങ്ങുന്നതായി ഇന്ദിരാമ്മയ്ക്ക് തോന്നി. അവർ അതിൽ തൊട്ടു നോക്കി.

Please write a story including cuckold theme…. Request
❤️🔥❤️🔥
കൊള്ളാം….. കിടു.👌
😍😍😍😍
കൊള്ളാം അടിപൊളി ആയി മുന്പോട് പോണു. പക്ഷെ ആദ്യം കാണുന്ന ഒരാൾക്ക് എങ്ങനെ ആണ് ഈ പെണ്ണുങ്ങൾ കിടന്നു കൊടുക്കുന്നത് എന്നാണ് മനസിലാകാത്ത
❤️🔥❤️🔥❤️🔥❤️🔥❤️🔥