അമ്മക്ക് മാത്രമല്ല എനിക്കുമുണ്ട് വാശി ( ഞാൻ ആളിത്തിരി ചൂടനാണ് അത്യാവശ്യം വാശിയുമുണ്ട്, എന്നെ വഴിയേ പരിചയപ്പെടുത്താം )
അങ്ങനെ എന്റെ ആഗ്രഹം പോലെ പഠനം നിർത്തി. പഠനം നിർത്തിയതിനെ കുറിച്ച് ഒരുവട്ടം ചോദിച്ചു എന്നോട് ഞാൻ ഒന്നും മിണ്ടിയില്ല. ( ഒരു പക്ഷെ അച്ഛൻ എന്നോട് പഠിക്കാൻ പറഞ്ഞാൽ നിർബന്ധിച്ചാൽ ഒരു പക്ഷെ ഞാൻ പഠിക്കുമായിരുന്നു, അച്ഛനെ ഞാൻ അത്രമാത്രം ബഹുമാനിക്കുന്നു.) ചിലപ്പോൾ എന്റെ കാര്യം ഞാൻ നോക്കട്ടെ എന്ന് കരുതികാണും, അത് കൊണ്ടായിരിക്കും. അല്ലെങ്കിലും അച്ഛന് ഞങ്ങളോട് സംസാരിക്കുന്നത് തന്നെ കുറവാണ്, വല്ലപ്പോഴും സംസാരിച്ചാലായി, ഇപ്പൊ ആ ലിസ്റ്റിൽ ഒരാളുംകൂടി കൂടി എന്റെ
‘അമ്മ’.
എന്നോട് സംസാരിക്കില്ലെങ്കിലും എന്റെ കാര്യങ്ങൾ ഒക്കെ ചെയ്യും എന്റെ വസ്ത്രങ്ങൾ അലക്കും ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരും.
മൂന്ന് നേരം മേശയിൽ എനിക്കുള്ള ഭക്ഷണം വെച്ചിട്ടുണ്ടാകും മെല്ലെ ഞാൻ തിന്നുകൊടുത്താൽ മാത്രം മതി. അത് അല്ലേലും അങ്ങനെയാണ് അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തോളം നമ്മൾ ആരെയും പേടിക്കേണ്ടതില്ല അവർ നോക്കിക്കോളും നമ്മളെ( അത് കൊണ്ടാണല്ലോ നമ്മുടെ നാട്ടിൽ ജോലി രഹിതകരുടെ എണ്ണം കൂടി വരുന്നത്)
എന്നോട് മിണ്ടാതിരുന്നതിന് ശേഷം അമ്മയ്ക്ക് ചേട്ടനോട് ഇഷ്ട്ടം കൂടിയിട്ടുണ്ടോന്ന് ഒരു സംശയമില്ലാതില്ല ( എന്റെ മുമ്പിൽ വെച്ച് അതുപോലെയാണ് ചേട്ടന്റെ നാടകം ).
സ്നേഹമൊന്നും കുറഞ്ഞുകാണില്ല, അമ്മയ്ക്ക് എന്നോട് സ്നേഹമൊക്കെയുണ്ട് രാത്രി ഞാൻ ഉറങ്ങിയോന്ന് നോക്കാൻ റൂമിന്റെ അടുത്തൂടെ നടക്കുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.
ചില നിമിഷകളിൽ തോന്നും അമ്മയോട് സംസാരിക്കാൻ അമ്മേ എന്ന് വിളിക്കാൻ പക്ഷെ എന്റെ വാശി അതിനു സമ്മതിക്കില്ല.
അമ്മക്കെന്തേ എന്നോട് സംസാരിക്കാൻ ഞാൻ അവരുടെ മകനല്ലേ… അല്ലെ നിങ്ങൾ പറ
ഞാൻ ചെയ്ത തെറ്റ് എന്താ പഠിക്കാൻ പോയില്ലെന്ന് മാത്രമാല്ലെ. എനിക്ക് പഠിക്കാൻ താല്പര്യമില്ലതത് കൊണ്ടല്ലേ പഠിപ്പും വിദ്യാഭ്യാസവുമുള്ളവർ മാത്രമാണോ വിജയിച്ചിട്ടുള്ളത്..
ഞാൻ മനസ്സിൽ പറഞ്ഞു “ഒരു ദിവസം ഞാനും വിജയിച്ചുകാണിക്കും.”……….
(കീ കീ കീ) ബസിന്റെ ഹോൺ………..
ഡാ മതിയെടാ.. ബസിൽ കയർ….
പോലീസ് ഏമാന്റെ ഒച്ചകേട്ട് ഞെട്ടിപോയി,…
ഞാൻ ബസിൽ കയറി ജയിലിലേക് യാത്ര തിരിച്ചു……
( തുടരും)
Ethinta bakki kanumo………………
Baaki evide kure aayallo?
രണ്ട് പാർട്ട് ഇന്നാണ് വായിച്ചത് നന്നായിട്ടുണ്ട് എന്തായാലും bro എഴുതുകയാണ് അപ്പോ കുറച്ച് പേജ് കൂട്ടി എഴുതിയാൽ വായനയുടെ ഒരു സുഖം വായനകാരനു കിട്ടും
അഭിപ്രായം പറ മാത്രം ഒന്നും ആയില്ല പക്ഷെ ഒരു പ്രതീക്ഷ ഉണ്ടാകുന്നു അത് നിലനിർത്തും എന്ന് പ്രതീക്ഷിക്കുന്നു?
നല്ല തുടക്കം …?
Bro nannayittund page kurach koottumo?
ബ്രോ പേജുകൾ കൂട്ടി എഴുതുക
Kasaragod ?
Dear Ajipaan, കഥ നന്നായിട്ടുണ്ട്. പക്ഷെ പേജസ് വളരെ കുറവ്. വായിച്ചു തുടങ്ങുമ്പോൾ തന്നെ കഴിഞ്ഞു. പഠിക്കാൻ പോകാതെ പ്രേമിക്കാൻ പോയാൽ ഇതാണ് ഗതി. Waiting for the next part.
Regards.
?