കുഞ്ഞുമോൻ : അപ്പൊ സ്ഥലം വാങ്ങിയോ.
ഗിരി : ആ ഉറപ്പിച്ചു. ഇവിടെ വില്ല പ്ലാൻ ആണ് അപ്പൊ ജോലിക്കാർ ഒക്കെ ഇവിടെ തന്നെ ആകും ഫുഡ് ഒക്കെ സഹകരിക്കും.
കുഞ്ഞുമോൻ : അത് പിന്നെ പറയണോ.
ഗിരി : ഇതിപ്പോ എത്രയായി
പ്രീതി : എമൗണ്ട് വാങ്ങി ബാലൻസ് തന്നു
ഗിരി : നിങ്ങൾ എപ്പോഴാ അടക്കുന്ന
കുഞ്ഞുമോൻ : ഒരു 10 ആകുമ്പോ അടയ്ക്കും.
പ്രീതി പേട്ടന്ന് : അണ്ണാ ഞാൻ ഇന്ന് നേരത്തെ ഇറങ്ങും 5 മണിക്ക് ഇന്നലെ പറഞ്ഞില്ലെ.
കുഞ്ഞുമോൻ : ഓ അതിനു ഞാൻ ഇപ്പൊ പോണ്ടെന്ന് പറഞ്ഞോ എനിക്ക് അറിയാം നീ ഇന്നലെ പറഞ്ഞതല്ലെ നീ അഗത് പോയി ബാക്കി ഉള്ളത് ചെയ്.
അത് പ്രീതി എനിക്ക് തന്ന സിഗ്നൽ ആണെന്ന് എനിക്ക് മനസിലായി പാവം വെറുതെ ചീത്ത കേട്ടു. അവൾ 5 മണിക്ക് ഇറങ്ങുമ്പോൾ കാണാം എന്ന് തന്നെ ആണ് പറഞ്ഞത് എനിക്ക് ഒരു ചിരി സമ്മാനിച്ചു അവൾ അഗത്തേക്ക് പോയി.
ഗിരി : ശെരി ചേട്ടാ എന്ന ഇറങ്ങട്ടെ
കുഞ്ഞുമോൻ : ശെരി
ഗിരിയുടെ മുഖത് ഒരു ചിരി ഉണ്ടായിരുന്നു. അവനെ കാത്ത് അജിത്തും രാമേട്ടനും കാറിന്റെ അടുത്ത് ഉണ്ടായിരുന്നു.
അജിത് : എടാ നമ്മൾ പറഞ്ഞ പോലെ പുള്ളിക്ക് ഓക്കേ ആണ് പുള്ളിക്ക് ഒറ്റ കണ്ടീഷൻ കേറിവരുമ്പോൾ അറിയാതെ പ്ലോട്ട് പുള്ളിക്ക് വേണം 5 സെന്റ് അതിൽ ഒരു വീടും ക്യാഷ് 20ഇൽ നമ്മൾക്ക് കൊറക്കം. പുള്ളി 6 മാസത്തിനുള്ളിൽ പോകും അതിനു മുൻപ് ശെരി ആക്കി കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ആണെങ്കിൽ വാടകക്ക് കൊടുക്കാൻ ആണ്.
ഗിരി : എല്ലാം കൊണ്ടും വലിയ പ്രശനം ഇല്ല 6 മാസത്തിൽ തീരുമോ എന്ന് ഉറപ്പ് കൊടുക്കണ്ട എന്നാലും നമ്മൾക്ക് മാക്സിമം നോക്കാം ഇത് ഞാൻ നോക്കാം നീ കൊല്ലത്തെ കാടമുറി നോക്ക്
