സുമ : എന്താടി ഒരു ചിരിയും കളിയും ഓക്കേ.
പ്രീതി : ഹേയ് ഒന്നും ഇല്ലടി
സുമ : അത് ചുമ്മാ എന്തോ ഉണ്ട്.
പ്രീതി : ആ ഉണ്ട് പക്ഷെ പറയാറായിട്ടില്ല
സുമ : അതെന്താടി
പ്രീതി : ഞാൻ പറയാം എവിടെ വരെ പോകും എന്ന് നോക്കട്ടെ.
സുമ : ഇവളിത് എന്തൊക്കെ ആണ് പറയുന്നേ.
പ്രീതി സുമയെ നോക്കി ചിരിച്ചു എന്നിട്ട് കേട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു. ( സുമ പ്രീതിയുടെ അടുത്ത സുഹൃത്ത എല്ലാം അവളോട് പറയാറുണ്ട്)
സമയം 5 ആയി പ്രീതി പേട്ടന്ന് എല്ലാം ഒതുക്കി സുമയോട് യാത്ര പറഞ്ഞ് ഇറങ്ങി. കടയിൽ നിന്നും ഇറങ്ങിയ ഉടൻ അവൾ കണ്ണ് കൊണ്ട് ഗിരിയെ അന്വേഷിച്ചു അവനെ കണ്ടില്ല. കുഞ്ഞുമോൻ അണ്ണൻ നോക്കുന്നത് കണ്ട് അവൾ പതുക്കെ വീട്ടിലേക്ക് നടന്നു. അവൾ അപ്പഴും അവനെ തേടുകയായിരുന്നു. അവൾ റോഡ് ക്രോസ്സ് ചെയ്ത് അവളുടെ വീട്ടിലേക്കുള്ള വഴിയിൽ നടക്കാൻ തുടങ്ങി അവൾ പതിയെ വീട്ടിലേക്ക് നടന്നു ഇടക്ക് തിരിഞ്ഞു നോക്കി ആരും ഇല്ല. അവൾ വിഷമത്തിൽ ആയി ഇനി അവൾ 5 മണിക്ക് കാണാം എന്ന് പറഞ്ഞത് ഗിരിക്ക് മനസിലായി കാണില്ലേ എന്ന് ചിന്തിച്ച് അവൾ നടന്നു റോഡിൽ അത്യാവിശം തിരക്ക് ഉണ്ട്. പ്രതിക്ഷ കൈവിടാതെ അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി ഒരു കാർ വളവ് തിരിഞ്ഞു വരുന്നത് അവൾ കണ്ടു അവൻ ആയിരിക്കണേ എന്ന് അവൾ മനസുരുക്കി പ്രാർത്ഥിച്ചു. അവൾ നടന്നു ആ കാർ അവളുടെ അടുത്തേക്ക് വന്ന് ഹോൺ അടിച്ചു അവൾ നോക്കിയപ്പോൾ ഗിരി അവളുടെ മുഖത് ചിരി പടർന്നു നെഞ്ച് പട പാടാന്ന് ഇടിച്ചു. ഗിരി ഗ്ലാസ് താഴ്ത്തി
ഗിരി : പ്രീതി വാ കേറു.
