ഒരു ദിവസം രാവിലെ ഗിരി തന്റെ പുതിയ പ്രൊജക്റ്റ് സൈറ്റിൽ നിൽക്കുമ്പോൾ ആണ് ഒരു ഫോൺ കോൾ വരുന്നത്.
അജിത് : ഗിരി എടാ കരുനാഗപ്പള്ളി പുതിയകാവിന് അടുത്ത് ഒരു ഉഗ്രൻ പ്ലോട്ട് വന്ന് വീണട്ടുണ്ട് നമ്മൾക്ക് ഒന്ന് പോയി നോക്കിയാലോ.
അജിത് ഗിരിയുടെ അടുത്ത സുഹൃത്താണ് ഗിരിയുടെ ചില പ്രൊജക്ടസ് ഓക്കേ നോക്കി നടത്തുന്നതും അജിത് ആണ്.
ഗിരി : ഇപ്പോൾ വേണോ ഉള്ളത് തന്നെ നോക്കാൻ പറ്റുന്നില്ല.
അജിത്: എടാ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ നമ്മൾ ഇപ്പോൾ വാങ്ങി ഇട്ടാൽ നാളെ ഉപകാരപേടും
ഗിരി : mmm ശെരി എപ്പോ പോകണം
അജിത് : ഇപ്പൊത്തന്നെ ഞാൻ അറിഞ്ഞപ്പോൾ ചുമ്മാ ഒന്ന് പോയി കറങ്ങി നോക്കി നല്ല ഏരിയ ആണ് 25 സെന്റ് സ്ഥലം ഒരു ചെറിയ വില്ല പ്രൊജക്റ്റ് പറ്റിയ സ്ഥലം ആണ് ഇപ്പോൾ വിലയും നമ്മൾക്ക് താങ്ങാൻ പറ്റും.
ഗിരി : നല്ലപോലെ നോക്കിട്ട് മതി പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ ഒന്ന് വീണ പിന്നെ നമ്മൾക്ക് എഴുനേൽക്കാൻ പറ്റില്ല.
അജിത് : എടാ നീ ആതിയം സ്ഥലം കണ്ടിട്ട് പറ. ഞാൻ ഇപ്പോൾ ലൊക്കേഷൻ ആയികം. നീ അങ്ങ് വന്ന മതി ഞാൻ അവിടെ ഉണ്ടാക്കും.
ഗിരി : ശെരി.
ഗിരി മനസ്സില്ല മനസ്സോടെ കാറിൽ കയറി അജിത് ആയിച്ച ലൊക്കേഷനിലേക്ക് യാത്ര ആരംഭിച്ചു പോകുന്ന വഴി 100 വെട്ടം ആലോചിച്ചു. പുതിയ ഒരു പരുപാടി വേണോ എന്ന്. ഇപ്പോൾ തന്നെ 12 പ്രൊജക്റ്റ് ഉണ്ട് വീടും കടകളും ഒക്കെ ആയി. മാനേജ് ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ് പിന്നെ അവൻ സഹായിക്കുണ്ടെങ്കിലും ഒരു ദിവസം പോലും മാറി നില്കാൻ പറ്റുന്നില്ല.
