പക്ഷെ അജിത് ഇതുവരെ എന്നെ കുഴിയിൽ കൊണ്ട് ഇട്ടടില്ല എന്ന് മാത്രം അല്ല അവൻ പറഞ്ഞത് ചെയ്തത് കൊണ്ട് ഒരുപാട് ലാഭവും ഉണ്ടായിട്ടുണ്ട്. ഇതും അങ്ങനെ തന്നെ ആകാൻവഴിയുള്ളു എന്തായാലും പോയി നോക്കാം.
അരമണിക്കൂർ കഴിഞ്ഞ് അജിത് പറഞ്ഞ സ്ഥലത്ത് എത്തി അജിത് അവിടെ തന്നെ ഉണ്ടായിരുന്നു. റോഡിനോട് ചേർന്ന സ്ഥലം square പ്ലോട്ട് ജംഗ്ഷനോട് ചേർന്ന് കിടക്കുന്നു ബസ് ഒക്കെ പോകുന്ന റൂട്ട് നല്ല റേറ്റ് പറയാൻ ആണ് സാധ്യത ഗിരി മനസ്സിൽ കൂട്ടി അജിത്തിന്റെ അടുത്തേക്ക് നടന്നു കൂടെ ഓണർ ആണെന്ന് തോനുന്നു.
അജിത് : എടാ ഇതാണ് രാമേട്ടൻ പുള്ളിയുടെ ആണ് സ്ഥലം.
ഗിരി: നമസ്കാരം
രാമേട്ടൻ: നമസ്കാരം
അജിത്: എങ്ങനെ ഉണ്ട് സ്ഥലം ഞാൻ പറഞ്ഞപ്പോൾ നിനക്ക് വിശ്വാസം ആയില്ലല്ലോ.
ഗിരി: mmm കൊള്ളാം, 25 സെന്റ് അല്ലെ?
രാമേട്ടൻ: അതെ മൊത്തത്തിൽ
ഗിരി: എന്ത് പറ്റി രാമേട്ടാ കൊടുക്കാൻ നല്ല കണ്ണായ സ്ഥലം അല്ലെ.
രാമേട്ടൻ: ഞാൻ ഉടനെ കുട്ടികളുടെ അടുത്തേക്ക് പോകും മോനെ അവർ അങ്ങ് ഓസ്ട്രേലിയയിൽ ആണ് പിന്നെ ഇവിടെ ഇതൊക്കെ ഇട്ടട്ടു പോകാൻ മടി ഇനി ഇങ്ങോട് തിരിച്ചുവരും എന്ന് തോന്നുന്നില്ല.
ഗിരി: എല്ലാരും നാട്ടിൽ നിന്ന് പോകുവാ അല്ലെ.
അജിത് : എന്നാലും ചേട്ടാ എല്ലാം വിറ്റ് പോകുന്നത് നല്ലതല്ല.
ഗിരി : അവസാന കാലത്ത് ചേട്ടന്റെ എന്തേലും ഒരു ആവശ്യത്തിന് എന്തേലും ഒന്ന് മാറ്റി ഇടുന്നതാ നല്ലത്.
രാമേട്ടൻ : മോന്റെ നിർഭന്തം ആണ് എന്ത് ചെയ്യാനാ മോനെ.
ഗിരി: എന്ന നമ്മൾക്ക് നോക്കാം.
