ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 2 [Arjun Dev & Jo] 279

“”…അവളെവിടേഡീ…??”””_ അടുക്കളയിലെത്തി ചുറ്റുമൊന്നു കണ്ണോടിച്ചു രോഹിണി ചോദിച്ചു.

“”…ദീരൂനെ വിളിയ്ക്കാൻ പോയതാ…! പോയിട്ടു കുറച്ചു നേരായി…!!”””_ ഗ്യാസ്സിലിരുന്ന പാത്രത്തിൽ നിന്നും കണ്ണുമാറ്റാതെ ചെറുപുഞ്ചിരിയോടെ മറുപടി വന്നതും രോഹിണി,

“”…എന്നാലിപ്പോ വന്നതു തന്നെ… രണ്ടൂടെ തല്ലുകൂടി ചാവാതിരുന്നാ മതി…!!”””_ എന്നു പറഞ്ഞുകൊണ്ട് അരിഞ്ഞുവെച്ച പച്ചക്കറി കയ്യിലെടുത്തു.

അപ്പോഴേയ്ക്കും പറമ്പു വൃത്തിയാക്കുന്നതിനായി ജെസിബി എത്തിയിരുന്നു. പുറത്തു ജെസിബിയുടെ ശബ്ദം കേട്ടപ്പോഴാണ് ദീരവും ദീക്ഷയും താഴേയ്ക്കു വന്നത്. അവരെ കണ്ടതും രോഹിണി പറഞ്ഞു:

“”…ദീരൂ… പറമ്പു ക്ലീനാക്കാനാളു വന്നിട്ടുണ്ട്… നീയൊന്നങ്ങോട്ടേയ്ക്കു ചെല്ല് കേട്ടോ…!!”””

ഇന്നലെ രാത്രിയിലെ സകലമാന ചിന്തകളും മറഞ്ഞൊഴിഞ്ഞ ദീരവ്
അമ്മ പറയുന്നതു തലകുലുക്കി സമ്മതിച്ചു പുറത്തേയ്ക്കു നടന്നപ്പോൾ ദീക്ഷയുമവനെ പിൻചെന്നു. അപ്പോളത്തെ ദീക്ഷയുടെ വസ്ത്രധാരണം കണ്ടപ്പോൾ രോഹിണിയ്ക്കുള്ളിൽ അറിയാതെയൊരു വേവലാതി ഉണ്ടായി.

…ഇത്രനാളും കഴിഞ്ഞതു പോലല്ല.. ഇതു നാട്ടിൻപുറമാണ്… ഇവിടെ ഇതുപോലെ തുടകൾ മുഴുവനും പുറത്തു കാണിയ്ക്കുന്ന ഷോർട്ട്സും മാറിടങ്ങളെ തെറിച്ചു നിർത്തുന്ന തരത്തിലുള്ള ടീഷർട്ടുമൊക്കെ ധരിച്ചു നിന്നാൽ ആളുകൾ നോക്കി വെള്ളമിറക്കും. അതുമിതും പറയും.  എന്നാലെപ്പോഴും മോഡേണായി മാത്രം വസ്ത്രം ധരിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ദീക്ഷയെ വിഷമിപ്പിയ്ക്കാനും കഴിയില്ല. എങ്കിലും ചെറിയൊരു ബ്ലോക്കിടാൻ തന്നെ രോഹിണി തയ്യാറായി.

 

“”നീയിങ്ങനത്തെയോരോ ഡ്രെസ്സുമിട്ടൊണ്ട് പുറത്തോടെയൊന്നും നടക്കാതെ ദീക്ഷൂ… ഇത് നാട്ടുമ്പുറമാണ്… അതോർമ്മവേണം…!!””

 

“”'”” എന്താ നാട്ടുമ്പുറത്താരും തുണിയുടുത്തൊണ്ടു നടക്കാറില്ലേ… ???””‘”” പ്രതീക്ഷിച്ചിരുന്നെതാണെങ്കിലും എടുത്തടിച്ചപോലുള്ള തറുതലപറച്ചിൽ കേട്ടതും രോഹിനിയുടെ മുഖത്ത് രോഷമിരമ്പി. തറുതല പറച്ചിലിനേക്കാൾ കൂടുതൽ അത് കേട്ടപ്പോളുള്ള ബാക്കി രണ്ടെണ്ണത്തിന്റെയും ചിരിയായിരുന്നു അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത്.

 

“””‘ഡ്രെസ്സില്ലാണ്ട് നടക്കണമെന്നല്ല, മാന്യമായ ഡ്രെസ്സിടണമെന്നാ പറഞ്ഞത്. അവിടേമിവിടേമെത്താത്ത ഇതുപോലത്തേ ഡ്രെസ്സൊന്നും ഇവിടാരുമിടാറുണ്ടാവില്ല… !!!!””””

 

“””ഇവിടാരുമിടാറില്ലാന്നുംവെച്ച് എനിക്കിടാൻ പാടില്ലാന്നുണ്ടോ… ??? ഞാൻ എന്റെ വീട്ടിലല്ലേ ഇട്ടോണ്ട് നടക്കുന്നേ…??? അതിന് നാട്ടുകാർക്കെന്താ… ??? ആ ഇനിയാർക്കെങ്കിലും എന്തേലും തോന്നിയാലും എനിക്കൊന്നൂല്ല.

92 Comments

Add a Comment
  1. ചെകുത്താൻ story balance tanilallo bro?

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    ?

  3. Devil With a Heart

    കൊള്ളാം ഈ പാർട്ട് തന്നിട്ട് രണ്ടും രണ്ട് വഴിക്ക് പോയോ അനക്കം ഒന്നുല്ലലോ??

Leave a Reply

Your email address will not be published. Required fields are marked *