ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 3 [Arjun Dev & Jo] 274

കുറേസമയം കഴിഞ്ഞ് ചവിട്ടിക്കുതിച്ചകത്തേക്കുപോയ ദീക്ഷ തന്റെ പക്കലുള്ളതിൽവെച്ചേറ്റവും അയഞ്ഞൊരു ചുരിദാറും ധരിച്ചായിരുന്നു പുറത്തേക്ക് വന്നത്. പുറത്തുപോകുമ്പോൾപോലും ധരിക്കാത്ത ഷാള്കൂടി അനിയത്തിയുടെ ദേഹത്തുകണ്ടതും ദീപ്തിക്കു ചിരിപൊട്ടിപ്പോയി. പക്ഷേ എന്തെങ്കിലും പറഞ്ഞുപോയാൽ ആ ദേഷ്യത്തിനവൾ ചിലപ്പോൾ മിണ്ടാട്ടമില്ലാതെ നടന്നാലോന്നുള്ള പേടിയിൽ അവളാച്ചിരി കഷ്ടപ്പെട്ടു തടഞ്ഞുനിർത്തി. പക്ഷേ മകളുടെ ക്ഷമ അമ്മയ്ക്കില്ലായിരുന്നു. പതിവില്ലാത്ത വേഷത്തിൽ മകളേക്കണ്ടതിന്റെ അമ്പരപ്പ് പൊട്ടിച്ചിരിച്ചുകൊണ്ടാണ് രോഹിണി പ്രകടിപ്പിച്ചത്. പക്ഷേ അതിനും ദീക്ഷയുടെ മറുപടി മൗനമായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മകള് മിണ്ടാതിരുന്നപ്പോൾ രോഹിണിക്ക് വീണ്ടും മനസ്സിൽ കുസൃതി നിറഞ്ഞു. ദീക്ഷയെക്കൊണ്ട് സംസാരിപ്പിക്കാനായി ചെറുചിരിയോടെ രോഹിണി ദീപ്തിയുടെ നേരേ തിരിഞ്ഞു ചോദിച്ചു:

“”…കാപ്പി റെഡിയായോ മോളേ…??”””

“”…ആം… ഇനിയീ കറിയൊന്നു വറ്റിയാ മതി…!!”””_ ദീപ്തിയുടെ മറുപടി വന്നതും രോഹിണി ക്ലോക്കിലേക്ക് നോക്കി പറഞ്ഞു :

“”..മണി ഒമ്പതരയായേ ഒള്ളു. പത്തുമണിക്കായിരിക്കുവല്ലേ കാപ്പികുടി…???!!! ദീക്ഷേ എന്തായാലും നീപോയാ പണിക്കാരോട് പത്താകുമ്പഴ്ത്തേനുമിങ്ങോട്ടു വന്നേക്കാൻ പറ…!!! “””

“”…അവരെയെന്തിനാ ഇങ്ങോട്ടെഴുന്നള്ളിക്കുന്നെ…??””” ആ വൃത്തികെട്ടവന്മാരെ വീട്ടിലേക്കു വിളിക്കുന്നതെന്തിനെന്നറിയാതെ നല്ല ദേഷ്യത്തിലായിരുന്നു ദീക്ഷയുടെ മറുചോദ്യം.

“”…എടീ… പണിക്കാർക്കു സമയത്തിനാഹാരം കൊടുക്കണ്ടേ…?? കളിയ്ക്കാതെ നീ പോയി വിളിച്ചേ…!!”””_ രോഹിണിയൊന്നു ശബ്ദം കടുപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും ദീക്ഷ കൂടുതൽ മുഖംവീർപ്പിച്ചുകൊണ്ട് തറയിലേയ്ക്കു നോക്കിയിരുന്നു.

“”…എന്റീശ്വരാ… ഇങ്ങനൊരസത്തു പെണ്ണ്… പറഞ്ഞാലും കേക്കൂല… എന്നാലൊട്ടൊരുപയോഗോമില്ല…!!”””

“”…അമ്മയൊന്നു ചുമ്മാതിരുന്നേ… ഇനിയങ്ങോട്ടു ചെന്നാലവൻ വഴക്കു പറയോന്നു കരുതീട്ടാവും അവളു പോവാത്തേ… എന്തിനാ നാട്ടുകാരുടെ മുന്നില് രണ്ടൂടെ തല്ലുകൂടുന്നേ… അതോണ്ട് ഞാന്തന്നെ പോയി വിളിയ്ക്കാം…!!”””_ ദീക്ഷയെ കുറ്റംപറഞ്ഞതു ദഹിയ്ക്കാതിരുന്ന ദീപ്തി ദൗത്യമേറ്റെടുത്തതും, ദീക്ഷ ചാടിയെഴുന്നേറ്റു.

“”…അങ്ങനെന്നെ വേസ്റ്റാന്നു കാണിയ്ക്കാമ്മേണ്ടി ചേച്ചി വല്യാളു കളിയ്ക്കണ്ട… ഞാന്തന്നെ പൊയ്ക്കോളാം..!!”””_ പറഞ്ഞതും അവൾ പറമ്പിനെ ലക്ഷ്യമാക്കി നടന്നു.

“”…ഹൊ…! ഇങ്ങനൊരു സന്താനം…!!”””_ അവളുടെ ചെയ്തികണ്ട് സ്വയം പിറുപിറുത്ത രോഹിണിയെ നോക്കി ദീപ്തിയൊന്നു ചിരിയ്ക്കുകമാത്രം ചെയ്തു.

…എന്നാൽ പണിക്കാരെ വിളിയ്ക്കാനായി പറമ്പിലേയ്ക്കു നടക്കുമ്പോൾ ദീക്ഷയുടെ ചിന്ത മുഴുവൻ, തന്നെ പരിഹസിച്ചതുപോലെ തന്റെ ചേച്ചിയേയാരും അപമാനിയ്ക്കരുതെന്നായിരുന്നു.

“”…ദീരൂ…!!”””_ നീട്ടി വിളിച്ചുകൊണ്ടവൾ പറമ്പിലേയ്ക്കു ചെന്നു. അവളുടെ ശബ്ദംകേട്ടതും ഞെട്ടിത്തിരിഞ്ഞു നോക്കിയ ദീരവിനൊപ്പം ജെസിബി ഡ്രൈവറുടെ കണ്ണുകളും അവളെ ലക്ഷ്യം വെച്ചു.

The Author

144 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ഇനിയെങ്കിലും തിരിച്ചു വന്നു കൂടെ മച്ചാനെ

  2. Veni miss kadhakal delete cheytho kanunnilla ☹️

  3. Waiting bro

  4. To arjun bro

    കഥകൾ remove ചെയതത് മോശം ആയി എന്ന് ഞാൻ പറയില്ല but it hurts a lot കഴിയുമെങ്കില്‍ next part inu മുമ്പ് അതെല്ലാം republish cheyuu

    Mech ഇന്റെ കഥ ah kandaroli കട്ട കാര്യം ആണെങ്കിൽ admin copy right കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്

    So please

    1. അതിന് അർജുൻ ദേവ് കഥ ഡിലീറ്റ് ചെയ്തത് mech ന്റെ ഇഷ്യൂ കാരണമല്ല. പുള്ളിക്കാരന് കഥ എഴുതാൻ ഒരുപാട് സമയം ആവശ്യമായിരുന്നു. ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം ഉടനെ വരുമെന്ന് വായനക്കാർക്ക് വാക്ക് കൊടുത്തും പോയി. അപ്പോൾ ഈ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ അത് നൈസ് ആയി മുതലെടുത്ത് കഥകൾ ഒക്കെ ഡിലീറ്റ് ചെയ്തു.
      പുള്ളിക്കാരൻ ൽ കഥകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതാണെങ്കിൽ ഒരു ദിവസം ഒരു പാർട്ട് എന്ന രീതിക്കാണ് വരുന്ന. അതുകൊണ്ട് ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം എഴുതാൻ പുള്ളിക്കാരന് ഒരുപാട് സമയം കിട്ടി.
      ഇനി ഇപ്പൊ admin കോപ്പിറൈറ്റ് അടിച്ചെന്ന് കണ്ടാലും ഇല്ലെങ്കിലും അവനത് കണ്ടില്ലെന്ന് നടിക്കും. പിന്നെ ഇങ്ങോട്ട് തിരിച്ചു വരാനും സാധ്യത കുറവാണ്. ഫ്രീ ആയിട്ട് വീണുകിട്ടിയ അവസരം വെറുതെ കളഞ്ഞുകുളിക്കേണ്ട കാര്യമൊന്നും അവനില്ലല്ലോ ?‍♂

      1. Bro arjundev evidaya kadha post cheyan thidangiyathu. Njan nokkittu kandilla.

        1. Arkenkilum ariyamo?

      2. Avan paranja vaakinu vila illathavan aanu

      3. എവിടെയാ ബ്രോ പോസ്റ്റ്‌ ചെയ്യുന്നേ

      4. ❤️ArjuN❤️

        …ഓഹ്.! നീയാണല്ലോ കോടതി… ഒന്നു പോയേടാ… ?

        1. Bro athrakkistappettu pooyondanu kadhakalu….bakki koode ezbuthikoode!!

        2. Bro story എഴുത്തു നിർത്തിയോ…
          മറ്റ് ഏതേലും site ൽ എഴുതുന്നുണ്ടോ ??

        3. Bro bakki kadha evuda bro plz

    2. Bro arjun irkippo erkevidelum kardha prost chreyunundo

  5. ചെകുത്താൻ

    Arjun നീ ഈ പണി കാണിക്കും എന്ന് ഞാൻ ഒരികലും കരുതിയിരുന്നില്ല….

    വെറുതെ അല്ല പണ്ടത്തെ ആൾകാർ പറയുന്നത് “ആരെയും ഒരുപാട് വിശ്വസിക്കരുത് എന്ന് “…..

    നീ മുൻപ് പറഞ്ഞില്ലായിരുന്നോ ഈ കഥ പൂർത്തിയാകാതെ ഞാൻ നിറുത്തി പോകില്ല എന്ന്…..

    നിനക്ക് സമയം കിട്ടുന്നത് പോലെ എഴുതി തന്നാൽ മതി എന്ന് നങ്ങൾ വായനക്കാർ പറഞ്ഞിട്ടും നീ നിറുത്തി പോയില്ലേ???

    നിനക്ക് തോന്നുമ്പോൾ നിർത്തി പോവാല്ലോ….
    അല്ലെങ്കിലും ഇതൊക്കെ ചൊതികാൻ ഞാൻ ആരാ…..???

    Ee sitel കയറിട്ട് എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട എഴുത്തുകാരൻ നീ ആയിരുന്നു…
    നിൻ്റെ ezuthinod എനിക് ഒരു ഇഷ്ടം ഉണ്ടായിരുന്നു,….
    നി മുമ്പ് പറഞ്ഞില്ലേ നിർത്തി പോകില്ലെന്ന്….aa വാക്കിൻ്റെ പുറത്ത് ആൺ ഞാൻ നിന്നെ വിശ്വസിച്ചത് ….
    ഇപ്പോ full പോയി….

    നീ വായിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ കമൻ്റ് ഇടുന്നുണ്ട്….
    ഇത്രയും കാലം പട്ടിയെ പോലെ നിൻ്റെ പുറകെ നടന്ന നങ്ങളോട്…. നീ നിർത്തി പോയത്തിനുള്ള കാരണം ഒന്ന് പറയോ… പറ്റുമോ നിനക്ക്

    ???

    1. Sathyam….

      Ividam vittu poyathinte kaaram arinjal kollam ennu undayirunnu.
      Vere evide vayichalun aa feel kittilla.
      Enthirunnalum nashtam nammal vayanakarkku thanne ?

  6. Kaath erunnath ellam veruthe ayallo
    Shift_L???

  7. KING OF THE KING?? ✔️

    21/part വരെയുള്ള pdf തന്നിട്ട് പോകോ

  8. സാത്താൻ സേവിർ

    അപ്പൊ അർജുൻ ബ്രോ കഥ നിർത്തിയോ ?????

  9. ഇതിൻ്റെ ബാകി വരുമോ? Kaathirikkunnathil എന്തെങ്കിലും കാര്യം ഉണ്ടോ!?…

  10. ഡോക്ടറൂട്ടി കാണാൻ ഇല്ലല്ലോ!
    Remove aakiyo? ?
    എന്ത് പറ്റിയെന്നു ആർക്കേലും അറിയാമോ?

  11. Arjun te kadakal okke evde
    Nthaa ivde sambhaviche
    Exam kazhinj vannappo aa profile thanne illa

  12. Randuperum koodi eyuthiyappo ingane. Mungunnu vijarichilla dr enthenkilum oru action udane vennam

  13. ചേട്ടാ ഒരു കഥ തുടങിയാൽ അത് മുഴുവൻ ആക്കിക്കൂടെ. Pls

  14. Broz…next part epoo varum…waiting ill annuuu kidukan story annu…

    1. Bhakki endha post cheyyathe..vegam post cheyyamo pls

  15. Next part ennu varum … Waiting ….for this amazing story ..

  16. Next part waiting

Leave a Reply

Your email address will not be published. Required fields are marked *