മൂക്കുകയർ ഇട്ടവൻ ഇവനല്ല ഇവൻ അത്ര തന്റേടി അല്ല എന്ന് ബീന ടീച്ചർ ഉറപ്പിച്ചു. ഇവിടെനിന്ന് നേരം കളയാതെ വേഗം ക്ലാസിലേക്ക് പോകാൻ ബീന ടീച്ചർ അവനോട് പറയുകയും അവൻ പോയ ശേഷം. ഇനി സ്കൂട്ടി ഓടിക്കാൻ പഠിക്കണം എന്ന കാര്യമുണ്ട് ഇവിടെ ബൈക്ക് ഓടിച്ച് വരുന്നത് ഗീതയും, ഹേമയും മാത്രമാണ് രാവിലെ തന്നെ കണ്ടപ്പോൾ അവർ ഇട്ട് ഉരുട്ടിയ കാര്യം ഓർക്കുമ്പോൾ എങ്ങനെ അവരോട് ഇതിനെക്കുറിച്ച് ചോദിക്കും ഇനി ചോദിച്ചാൽ തന്നെ രാവിലത്തേക്കാളും വലിയ അവരുടെ ചോദ്യങ്ങളും, സംശയങ്ങൾക്കും എല്ലാം ഉത്തരം നൽകേണ്ടിവരും എന്തായാലും വേണ്ടിയില്ല മനസ്സിന് പൂർണ്ണ ധൈര്യവും നല്ല ആത്മവിശ്വാസവും കൊടുത്ത് അവരോട് തന്റെ ആവശ്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു.
( വീട്ടിൽനിന്നുള്ള ഫോൺ വന്നതും അംബിക ടീച്ചർ ഫോണുമായി സ്റ്റാഫ് റൂമിന് പുറത്തുപോയി ഈ സമയം ഗീത ടീച്ചറുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ബീന ടീച്ചർ )
ബീന മിസ്സ്: എടി ഗീതേ, ഞാനൊരു കാര്യം ചോദിച്ചാൽ രാവിലത്തെപ്പോലെ ചോദ്യങ്ങൾ കൊണ്ട് കളിക്കാതെ നീ നിന്റെ തീരുമാനം പറയുമോ?
ഗീത ടീച്ചർ: ആദ്യം നിന്റെ കാര്യം കേൾക്കട്ടെ അതിനു ശേഷം ആലോചിക്കാം ചോദ്യങ്ങൾ വേണമോ ഇല്ലയോ എന്ന്?
ബീന മിസ്സ്: അങ്ങനെയെങ്കിൽ ഞാനിപ്പോ ചോദിക്കുന്നില്ല മനുഷ്യൻ കാര്യമായിട്ട് പറയുമ്പോൾ നിനക്ക് തമാശ
ഗീത ടീച്ചർ: എന്റെ ബീനേ നിനക്ക് നിന്റെ കാര്യം ചോദിക്കാൻ എന്റെ മുന്നിൽ എന്തിനാ ഈ മുഖവുര നീ പറ നിന്റെ കാര്യം എന്തുതന്നെയായാലും എന്നാൽ ആവുന്ന പരിഹാരം ഞാൻ ചെയ്യാം
ബീന മിസ്സ്: തൽക്കാലം ഇത് മറ്റാരും അറിയേണ്ട
ഗീത ടീച്ചർ: നീ ഇപ്പോഴും കാര്യം പറഞ്ഞില്ല നീ ആദ്യം പറ
( ബീന മിസ്സ് ഗീത ടീച്ചർക്ക് കേൾക്കാൻ പാകത്തിന് ശബ്ദമുയർത്തി)
ബീന മിസ്സ്: ഗീതേ എനിക്ക് സ്കൂട്ടി പഠിച്ചാൽ കൊള്ളാമെന്നുണ്ട് നിനക്കെന്നെ ഒന്ന് പഠിപ്പിച്ചു തരാൻ പറ്റുമോ?
ഗീത ടീച്ചർ:( ചിരിച്ചുകൊണ്ട്) ഇതായിരുന്നോ ഇത്ര വലിയ കാര്യം, അല്ല നിനക്ക് ഇപ്പം എന്താ സ്കൂട്ടി പഠിക്കണം എന്ന് തോന്നാൻ ഇത്രയും കാലം ഇല്ലാത്ത ആഗ്രഹങ്ങൾ ഒക്കെ ആണല്ലോ ഇപ്പോൾ തോന്നുന്നത് നിനക്ക് ശരിക്കും എന്താ പറ്റിയത്
ബീന മിസ്സ് : എനിക്കൊന്നും പറ്റിയിട്ടില്ല ഇതാ ഞാൻ നേരത്തെ പറഞ്ഞത് ചോദ്യങ്ങൾ വേണ്ടാന്ന്
ഗീത ടീച്ചർ: ചോദ്യങ്ങളൊന്നും അല്ലടി നീ പതിവില്ലാതെ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചോദിച്ചപ്പോൾ ചോദിച്ചെന്നു മാത്രം നിനക്ക് പഠിച്ചാൽ മാത്രം മതിയോ ഡ്രൈവിംഗ് ലൈസൻസും എടുക്കണോ?
ബീന മിസ്സ്: എനിക്ക് പഠിച്ചിരിക്കാൻ വേണ്ടിയാണ് അതുകൊണ്ട് ആദ്യം പഠിക്കട്ടെ പിന്നീട് സാവകാശം ലൈസൻസ് എടുക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാം
ഗീത ടീച്ചർ: മുമ്പായിരുന്നെങ്കിൽ പറ്റുമായിരുന്നു അന്ന് എന്റെ അനിയൻ നാട്ടിലുണ്ടായിരുന്നു അവനാണ് എന്നെ ഓടിക്കാൻ പഠിപ്പിച്ചത് അന്ന് ഞാൻ നിന്നെ വിളിച്ചപ്പോൾ നിനക്ക് താല്പര്യമില്ല നേരമില്ല എന്നൊക്കെ പറഞ്ഞു വരാതിരുന്നിട്ടല്ലേ
Next part kannuvoo
Super poli
വളരെ നന്നായിരുന്നു ❤️❤️
താങ്ക്സ്
Super vegam adutha part iduu
നോക്കാം
Ente ponnu bro aa sharathinte amma ezhuthuu???
എഴുതാം
TBS,
കഥ വളരെയേറെ മനോരമായിട്ടുണ്ടെന്ന് വേണം പറയാൻ ബീനയുടെ ബസ് യാത്രയിൽ ബീന ചെയ്ത പ്രവർത്തി അവിടെ ആവശ്യമുള്ള ഒന്നായിരുന്നു വളരെയേറെ ഇഷ്ടപ്പെട്ടു ബീനയുടെ ആ പ്രവർത്തി കൂടാതെ കഥയുടെ ഭാഗവും ഇഷ്ടപ്പെട്ടു.
ബീന മിസ്സ്.
Waiting for next part.
ശരിയാ.. കഥ വളരെ മനോരമ ആയിട്ടുണ്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നുണ്ട്
എല്ലാം വിവരിക്കുന്നു എന്നു മാത്രമേ ഉള്ളൂ അല്ലാതെ ഞാൻ വലിച്ചു നീട്ടി കൊണ്ടുപോകുന്നില്ല ഇതെല്ലാം ഈ കഥയിൽ ആവശ്യമെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ടീച്ചർമാരുടെ സംഭാഷണം ഉൾപ്പെടുത്തിയത്
ബാക്കി ഭാഗം എഴുത്തു
പതിവിലും കൂടുതലായി ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. വായിച്ചശേഷം പറയാം
Thank u miss