ദീപം…. ദീപം…. ദീപം…. ദീപം…..”
മുറ്റത്തെ തുളസി തറയിൽ അവൾ വിളക്ക് വച്ച് പ്രാർത്ഥിച്ചു….
എണ്ണയിലേക്ക് കൂടുതൽ ആണ്ടുപോയ തിരികൾ നേരെയാക്കി…..
കൈയ്യിൽ പറ്റിപ്പിടിച്ച എണ്ണ അവളുടെ ഇടതൂർന്ന കാർകൂന്തലിൽ വിശ്രമിക്കാനായി തിടുക്കം കൂട്ടി..
“മുത്തശ്ശി വായോ…. ഇന്ന് വെള്ളിയാഴ്ചയല്ലേ….. കാവിൽ വിളക്ക് വെക്കണ്ടേ???”
തിരി എണ്ണയിൽ മുക്കി, കൂടുതലുള്ള എണ്ണ പിഴിഞ്ഞെടുത്തു കൊണ്ടവൾ പറഞ്ഞു..
“ന്റെ കുട്ടീ നിക്കി തീരെ വയ്യാ.. മുട്ടുവേദന കൊണ്ട് ഒരടി നടക്കാൻ വയ്യാ….നീയ് ഉണ്ണിയെയും കൂട്ടി പോയി വാ …..
ഉണ്ണീ….. ഉണ്ണീ……
മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു….
“ഡാ ഉണ്ണീ… ഇങ്ങ് വന്നേ……..
ഇപ്പഴത്തെ കുട്ടികളുടെ ഒക്കെ ഒരു കാര്യം പകലെന്നോ രാത്രിയോ ഇല്ല …… എപ്പോഴും ആ കുന്ത്രാണ്ടതിൽ കുത്തി കളിക്കല്ലേ… പിന്നെങ്ങനെ വിളി കേക്കാനാ??”
ആ വൃദ്ധ ആരോടെന്നില്ലാതെ പറഞ്ഞു…
“ന്റെ മുത്തശ്ശി ഇതാ വന്നു….”
ഉണ്ണി അകത്തുനിന്ന് ഓടി വന്നു
“നീയ് ദേവിയുടെ കൂടെ കാവിലേക്ക് ഒന്ന് പോയ് വരൂ…. മുത്തശ്ശിക്ക് കാലിന് തീരെ വയ്യ കുട്ടി….”
“വാ ചേച്ചി…. വേഗം പോയി വരാം നല്ല മഴക്കോളുണ്ട്..”
തറവാട്ടിൽ നിന്ന് കാവിലേക്ക് ഒത്തിരി ദൂരമൊന്നുമില്ലെങ്കിലും മുത്തശ്ശി ആരെയും
കാവിലേക്ക് ഒറ്റയ്ക്ക് വിടാറില്ല പ്രത്യേകിച്ച് തറവാട്ടിലെ പെൺകുട്ടികളെ…
ദേവിയും ഉണ്ണിയും കാവിലേക്കുള്ള പാതയിൽ പ്രവേശിച്ചു.
*********************************************
നല്ല അവതരണ ശൈലി. Expecting the rest part❤️
❤️❤️❤️
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വായിച്ച് തുടങ്ങുന്നു .നിർത്തരുത്..plz cantine ചെയ്യണം..
വളരെ മികച്ചൊരു കഥയായിരിക്കുമെന്ന് ആദ്യഭാഗത്തിലെ അവതരണം കൊണ്ട് തന്നെ പ്രതീക്ഷിക്കുന്നു. നല്ലൊരു പ്ലോട്ടും. സ്നേഹം 🥰
ഒരു ‘കബനി’ഫ്ളോയിൽ പെട്ടന്ന് തീർന്നു പോയി…💞
നമ്മുടെ കബനിയെ ഇപ്പൊ കാണുന്നില്ലഎന്തുപറ്റി ആവോ 😔😔😔
Good one
Kidilan story iam waiting thampurane..next petnu ayikotyu
ബാക്കി ഉടനെ പോരട്ടെ… 👍
Nice
വളരെ നന്നായിട്ടുണ്ട്,♥️