“ചേച്ചി വേഗം പോവാം…. മഴയിപ്പോ പെയ്യും ”
“മ്മ് വേഗം നടന്നോളൂ ഉണ്ണീ ”
മരങ്ങളിൽ നിന്നുണങ്ങി വീണ കരിയിലകൾക്ക് മുകളിലൂടെയവർ നടന്നു…..
ഒരു വേള അവളുടെ മിഴികൾ കാവിന്റെ വടക്കേഭാഗത്ത് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഇലഞ്ഞിമരത്തിൽ ചെന്ന് പതിച്ചു….
അവളുടെ മനസ്സിനുള്ളിൽ ചാരം മൂടികിടന്ന ഒരാഗ്രഹം പതിയെ തലപൊക്കി…..
“ഉണ്ണീ.. ചേച്ചിയിപ്പോ വരാം മോനിവിടെ നിന്നോ….”
“എവിടേക്കാ ചേച്ചി???”
“ഞാനാ ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ ഒന്ന് പോയി വരാം..”
“അത് വേണ്ട ചേച്ചി…. മുത്തശ്ശി പറഞ്ഞിട്ടുണ്ട് അങ്ങോട്ടൊന്നും പോവരുതെന്ന്…. ഗന്ധർവ്വൻ വസിക്കുന്ന മരമാണ് അതെന്ന് മുത്തശ്ശനും പറഞ്ഞിട്ടുണ്ട്…”
“അതൊക്കെ അന്ധവിശ്വങ്ങളാണ് ഉണ്ണീ…. ശരിക്കും ഈ യക്ഷിയും ഗന്ധർവ്വനും ഒന്നും ഇല്ല…..”
“എന്നാലും വേണ്ട ചേച്ചി…നമുക്ക് വീട്ടിലേക്ക് പോകാം….”
“ഞാൻ
വേഗം പോയി വരാം ഉണ്ണീ…. നല്ല ഉണ്ണിക്കുട്ടനല്ലേ……😁😁”
“വേണ്ട ചേച്ചി…….പോയാൽ ഞാൻ മുത്തശ്ശിയോട് പറഞ്ഞ് കൊടുക്കും….”
“നീ പറഞ്ഞ് കൊടുക്കുവോ??”
“ആ പറഞ്ഞു കൊടുക്കും…”
“എന്നാൽ നീ മുത്തശ്ശിന്റെ വെറ്റില ചെല്ലത്തിൽ നിന്ന് പൈസയെടുത്ത കാര്യവും ഞാൻ പറഞ്ഞു കൊടുക്കും….”
“ഏഹ് 🤔🤔അതെങ്ങനെ 🤔🤔”
“കൂടുതൽ ആലോചിച്ചു ബുദ്ധിമുട്ടണ്ട…. അതൊക്കെ കണ്ടുപിടിക്കാനാണോ ഈ ദേവിക്ക് പാട്?? അപ്പൊ മോനിവിടെ നിക്ക് ചേച്ചി പോയി വരാവേ….”
“ഞാനും വരാം കൂടെ…”
അവർ രണ്ടുപേരും കൂടി ഇലഞ്ഞിമരത്തിനടുത്തേക്ക് നടന്നു…
ഇലഞ്ഞിപ്പൂമണം പേറുന്ന കാറ്റ് അവരെ തഴുകി കടന്ന് പോയി….
നല്ല അവതരണ ശൈലി. Expecting the rest part❤️
❤️❤️❤️
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വായിച്ച് തുടങ്ങുന്നു .നിർത്തരുത്..plz cantine ചെയ്യണം..
വളരെ മികച്ചൊരു കഥയായിരിക്കുമെന്ന് ആദ്യഭാഗത്തിലെ അവതരണം കൊണ്ട് തന്നെ പ്രതീക്ഷിക്കുന്നു. നല്ലൊരു പ്ലോട്ടും. സ്നേഹം 🥰
ഒരു ‘കബനി’ഫ്ളോയിൽ പെട്ടന്ന് തീർന്നു പോയി…💞
നമ്മുടെ കബനിയെ ഇപ്പൊ കാണുന്നില്ലഎന്തുപറ്റി ആവോ 😔😔😔
Good one
Kidilan story iam waiting thampurane..next petnu ayikotyu
ബാക്കി ഉടനെ പോരട്ടെ… 👍
Nice
വളരെ നന്നായിട്ടുണ്ട്,♥️