ഭാ’വ’ഭു [തമ്പുരാൻ] 1453

അവൾ വേഗം കോണിപ്പടികൾ കയറി മട്ടുപ്പാവിലെത്തി. കാവും ഉയർന്നു നിൽക്കുന്ന ഇലഞ്ഞിമരവും അവിടെ നിന്നാൽ അവൾക്ക് കാണാമായിരുന്നു.

ഇലഞ്ഞിമരത്തിന്റെ ചില്ലയിൽ ആളിപ്പടർന്ന തീ മഴത്തുള്ളികളുടെ മൃദുസ്പർശമേറ്റ് അണഞ്ഞു പോയത് അവളിൽ ആശ്വാസം നിറച്ചു.

ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് അവൾ കോണിപ്പടി ഇറങ്ങി താഴേക്കു വന്നു

അപ്പോഴേക്കും മഴ കനത്തിരുന്നു. തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയും നോക്കിയവൾ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു.

മഴയെപ്പറ്റി പറയാൻ ഒരുപാടുണ്ട്. അതൊരു അനുഭൂതിയാണ്.സൂര്യന്റെ ചൂടേറ്റ് പൊള്ളിപിളർന്നു നിൽക്കുന്ന ഭൂമിയ്ക്കായുള്ള മാനത്തിന്റെ ആശ്വാസവാക്കുകൾ ആവാം മഴത്തുള്ളികൾ.

ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ വീടിനുചുറ്റും തോരണം തൂക്കുന്നു എന്ന കവയത്രിയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി…

ഓടിലൂടെ ഇറയത്തേക്ക് ഒലിച്ചുവരുന്ന മഴവെള്ളം അവൾ കുപ്പിവളയിട്ട് കൈകളിലേക്ക് ഏറ്റുവാങ്ങി…..

ഇവളാണ് ദേവി, മേലേടത്ത് തറവാട്ടിലെ കാരണവർ കുഞ്ഞിരാമൻ വാര്യരുടെ മൂത്ത പുത്രൻ പത്മനാഭ വാര്യരുടെയും ജാനകി ദേവിയുടെയും മൂത്ത മകൾ….

പാരമ്പര്യത്തിൽ പേരുകേട്ട തറവാട്ടിലെ ഏക പെൺതരി……

യഥാർത്ഥ പേര് മിഹിക എന്നാണെങ്കിലും തറവാട്ടിലുള്ളവർക്കെല്ലാം അവൾ ദേവിയാണ്… മുത്തശ്ശനൊഴികെ. മുത്തശ്ശന് മാത്രം അവൾ തൃദേവതയാണ്. ജനിച്ചു വീണപ്പോൾ അവളുടെ ഐശ്വര്യം കണ്ട് മുത്തശ്ശനിട്ട പേരാണ് തൃദേവത (മൂന്ന് ദേവതകൾ )

ദേവിയ്ക്കൊരു അനിയനാണ് കാളിദാസ്… എല്ലാരും ഉണ്ണിന്നു വിളിക്കും….

The Author

തമ്പുരാൻ

www.kkstories.com

11 Comments

Add a Comment
  1. നല്ല അവതരണ ശൈലി. Expecting the rest part❤️

  2. ❤️❤️❤️

  3. കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വായിച്ച് തുടങ്ങുന്നു .നിർത്തരുത്..plz cantine ചെയ്യണം..

  4. വളരെ മികച്ചൊരു കഥയായിരിക്കുമെന്ന് ആദ്യഭാഗത്തിലെ അവതരണം കൊണ്ട് തന്നെ പ്രതീക്ഷിക്കുന്നു. നല്ലൊരു പ്ലോട്ടും. സ്നേഹം 🥰

  5. ഒരു ‘കബനി’ഫ്ളോയിൽ പെട്ടന്ന് തീർന്നു പോയി…💞

    1. ആട് തോമ

      നമ്മുടെ കബനിയെ ഇപ്പൊ കാണുന്നില്ലഎന്തുപറ്റി ആവോ 😔😔😔

  6. Kidilan story iam waiting thampurane..next petnu ayikotyu

  7. ബാക്കി ഉടനെ പോരട്ടെ… 👍

  8. വളരെ നന്നായിട്ടുണ്ട്,♥️

Leave a Reply

Your email address will not be published. Required fields are marked *