ഭദ്ര നോവല്‍ (ഹൊറർ) 329

മഠത്തിൽ തിരുമേനിയുടെ ശിഷ്യന്മാർ പോയിക്കഴിഞ്ഞ് ചാരു പതിയെ നാഗക്കാവിലേക്ക് നടന്നു.

ഉച്ചയാത്കൊണ്ട് ഭയം അവളെ അലട്ടിയിരുന്നില്ല.
ദീപസ്തംഭത്തിന് മുന്നിൽനിന്നുകൊണ്ട് അവൾ ഭദ്രയെ സ്മരിച്ചു.

കണ്ണുകളടച്ചു നിൽക്കുന്ന അവൾക്ക് പിന്നിൽ കൊലുസിന്റെ കിലുക്കം കേട്ടപ്പോൾ പതിയെ കണ്ണുതുറന്ന് പിന്നിലേക്ക് നോക്കി.
അൽപ്പം ആശങ്കയോടെ അവൾ നിന്നു.

“പിന്നിനാണല്ലൊ ശബ്ദം കേട്ടെ..
അരുമില്ല്യാല്ലോ ഇവിടെ പിന്നങ്ങനെ..”

സംശയത്തോടെ മുൻപിലേക്ക് നോക്കിയതും
മുത്തുമണികൾ പൊഴിയുന്നപോലെയുള്ള പുഞ്ചിരിതൂകി തന്റെ തൊട്ടരികിൽ ഭദ്ര.

ചാരു ശ്വാസമെടുത്ത് രണ്ടടി പിന്നിലേക്ക് നിന്നു.

“അമ്മാളുവിന് ന്ത് പറ്റി ന്നറിയാൻ തിടുക്കായില്ലേ…”
പുഞ്ചിരിയോട് കൂടി ഭദ്ര ചോദിച്ചു.

“മ്… അതെ..”

ഭദ്ര നടന്ന് നാഗക്കാവിന് പിന്നിലെ ആൽമരത്തിന്റെ വേരിൽ ഇരുന്നു..

അന്നാദ്യമായിട്ടായിരുന്നു നാഗക്കാവിന്റെ പിന്നിലേക്ക് ചാരു പോകുന്നത്.
ആകാശംമുട്ടെ ഉയർന്ന് നിൽക്കുന്ന ആലിന്റെ മറുവശത്ത് അവൾ ഇരുന്നു.

ഭദ്ര തുടർന്നു.
“കാവിനു പിന്നിലേക്ക് ഞാൻ ചെന്നപ്പോൾ അമ്മാളുവിനെ ബലമായി പ്രാപിക്കുകയായിരുന്നു ദേവേട്ടൻ, അതെല്ലാം ഒരു കാഴ്ചക്കാരനെ പോലെ നോക്കിനിന്നാസ്വദിക്കുകായിരുന്നു ന്റെ ഓപ്പോൾടെ മകൻ അപ്പുവേട്ടൻ.”

മുൻപ് കേൾക്കാത്ത രണ്ട് പുതിയപേരുകൾകൂടെ കേട്ടപ്പോൾ ചാരുവിന് ബാക്കികൂടിയറിയാൻ തിടുക്കമായി.

ഭദ്രയുടെ മുഖം സൂര്യ ഭഗവാനെക്കാൾ പ്രകാശത്തിൽ ചുവന്നുതുടുത്തു.

“ഞാൻ നോക്കുമ്പോൾ എണീക്കാൻ വയ്യാതെ കിടക്കുവായിരുന്നു അമ്മാളു. കാമം മൂത്ത് നിൽക്കുന്ന അവരെ കണ്ടപ്പോൾ ആൺ ജന്മങ്ങളോട് പുച്ഛായിരുന്നു.
ന്റെ കൈയ്യിലുള്ള ചിരാത് താഴെവീണതുപോലും ഞാനറിഞ്ഞില്ല.
ഒന്ന് കരയാൻപോലുംവയ്യാതെ അമ്മാളു ന്നെ നോക്കി.
ഞാനവളെ പിടിച്ചെഴുന്നേല്പിച്ചു. ന്നെ തടയാൻ വന്ന ദേവനെ ഞാൻ കണക്കെശകാരിച്ചു.. എല്ലാവരോടും ഇക്കാര്യം പറയുമെന്ന് പറഞ്ഞ ന്നെ വകവരുത്തുമെന്ന് ഭീക്ഷണി പെടുത്തി.”

“ആരാ ഈ ദേവൻ…”

ചാരു ഓരോചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

“അപ്പുവേട്ടന്റെ ബാല്യകാല സുഹൃത്താണ്,
എപ്പഴും അപ്പുവേട്ടന്റെ കൂടെയുണ്ടാകും.
സ്ത്രീകൾടെ ശരീരത്തിലേക്കാ നോട്ടം മുഴുവൻ..”

“ന്നിട്ട്…”
ചാരുവിന് ആകാംക്ഷയായി.

അമ്മാളുനെ ഊട്ടുപുരയിൽകിടത്തി ഞാൻ പാറുവേച്ചിയോട് ണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു.

വാവിട്ട്കരഞ്ഞ അവരുടെ കാല് പിടിച്ചു ഞാൻ ഓര് ചെയ്തതെറ്റിന് മാപ്പിരന്നു.

നാഗക്കാവില് വിളക്ക് കൊളുത്താൻ പതിവിലും വൈകിയ ഞാൻ വേഗം കാവിലെത്തി ദീപസ്തംഭത്തിൽ തിരികൊളുത്തി മൂന്ന് പ്രാവശ്യം വലം വച്ച് കാവിനുള്ളിലേക് കടന്നു. മഞ്ഞൾപൊടികൊണ്ട് നാഗരാജാവിനെയും
നാഗയക്ഷിയേയും അഭിഷേകം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ന്റെ പിന്നിലാരോ ണ്ടെന്ന് തോന്നിത്…
“നാഗക്കാവില് വിളക്ക് കൊളുത്താൻ പതിവിലും വൈകിയ ഞാൻ വേഗം കാവിലെത്തി ദീപസ്തംഭത്തിൽ തിരികൊളുത്തി മൂന്ന് പ്രാവശ്യം വലം വച്ച് കാവിനുള്ളിലേക് കടന്നു. മഞ്ഞൾപൊടികൊണ്ട് നാഗരാജാവിനെയും
നാഗായക്ഷിയേയും അഭിഷേകം ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ് ന്റെ പിന്നിലാരോ ണ്ടെന്ന് തോന്നിയത്…
തിരിഞ്ഞുനോക്കിയ നിക്ക് വല്ല്യ അത്ഭുതൊന്നും തോന്നില്ല്യാ.

“ആരായിരുന്നു അവിടെ..?”
അറിയാനുള്ള ആകാംക്ഷയിൽ ചാരു ചോദിച്ചു.

“ഞാനാരെയാണോ പൂജിക്കുന്നത് അവര് തന്നെ..”
ചെറുപുഞ്ചിരിയോടെ ഭദ്ര പറഞ്ഞു.

“ദേവീ…. സർപ്പങ്ങളോ..?”

“മ്… അതെ..”

“ന്നിട്ട്…”

“അവ ഇഴഞ്ഞ് ശിലാവിഗ്രഹത്തെ ചുറ്റികിടന്നു, ഞാൻ വിളക്ക് കൊളുത്താൻ വന്നാൽ നാഗദേവതകൾ ന്നെ കാണാൻ വരാറുണ്ട്.
അവയെന്നോട് സംസാരിക്കാറുണ്ട്,
അത് പതിവാ
പക്ഷേങ്കിൽ അന്നാനാഗം വല്ലാത്ത ഭയം പുറപ്പെടുവിച്ചിരുന്നു, അഭിഷേകം ചെയ്യുന്നതൊന്നും സ്വീകരിക്കുന്നില്ല്യാ ന്ന് നിക്ക് തോന്നി.”

“ചിലപ്പോൾ അമ്മാളുവിനെ കാവിലിട്ട് നശിപ്പിച്ചത്തിന്റെ ആശുദ്ധിയായിരിക്കും.”
ചാരു ഇടയിൽ കയറി പറഞ്ഞു.

“അഭിഷേകം കഴിഞ്ഞയുടനെ ശിലാവിഗ്രഹത്തിൽ ചുറ്റിയിരുന്ന നാഗം ന്റെ നേർക്ക് ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ചു നിന്നു.
നാഗത്തിന്റെ ഭാവമാറ്റം ന്നിൽ പെട്ടന്ന് ഭീതിപരത്തി.
ഞാൻ നാഗരാജാവിനെയും, നാഗയക്ഷിയെയും മനസിൽ ധ്യാനിച്ചുയെങ്കിലും
പോകുന്നുണ്ടെന്ന് ന്റെ മനസ്മന്ത്രിച്ചു.
കാവിലെ ദേവതകളെ കണ്ണുകളടച്ച് കൈകൂപ്പി മനമുരുകി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ്
ശരം വേഗത്തിൽ ഒരു ദണ്ഡ് ന്റെ ശിരസിന്റെ വലത് ഭാഗത്ത് വന്നുപതിച്ചത്.”

“ങേ…”

ആൽമരത്തിന്റെ വേരിലിരുന്ന ചാരു പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു.
ശക്തമായ കാറ്റ് കാവിലേക്ക് അടിച്ചുകയറി,
കാറ്റിൽ ഭദ്രയുടെ മുടിയിഴകൾ പിന്നിലേക്ക് പാറി.
ചാടിയെഴുന്നേറ്റ ചാരുവിനെകണ്ട ഭദ്ര ആർത്തട്ടഹസിച്ചു.

“ന്താ… പേടിച്ചോ…”
ഭദ്ര വീണ്ടും അട്ടഹസിച്ചു.

ചാരുവിന് കാറ്റിനെ ചെറുത്ത് നിൽക്കാൻ കഴിഞ്ഞില്ല. അവൾ കൈകൊണ്ട് മുഖം മറച്ചു.
കൊഴിഞ്ഞുവീണ ചമ്മലകൾ വായുവിൽ നൃത്തമാടി,പാലമരത്തിന്റെ ചില്ലയിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടായിരുന്നു.

ഭദ്ര തുടർന്നു.

“ദേവേട്ടൻ… ന്നെ പിന്നിൽ നിന്ന് ദണ്ഡ്കൊണ്ട് അടിച്ചു വീഴ്ത്തി.
അടിയുടെ ആഘാതത്തിൽ ഞാൻ ചെന്ന് പതിച്ചത് നാഗവിഗ്രഹത്തിന്റെ ചോട്ടിലായിരുന്നു.”

ഭദ്രയുടെ കണ്ണിൽ നിന്നും കണ്ണീരിനു പകരം ചുടുരക്തയൊഴുക്കാൻ തുടങ്ങി.

എന്തും ചെയ്യാൻ മടിയില്ലാത ഭദ്രക്ക് മുൻപിൽ നിൽക്കാൻ ചാരു അൽപ്പം ഭയപ്പെട്ടു.
വർഷങ്ങൾക്ക് മുൻപ് നടന്ന നാഗക്കാവിലെ മനുഷ്യഗുരുതിയിലേക്ക് ഭദ്ര ചാരുവിന്റെ മനസിനെ ആവാഹിച്ച്കൊണ്ട്പോയി
ബോധം നഷ്ട്ടപ്പെട്ട ചാരു കാവിൽ കുഴഞ്ഞുവീണു.

മുള്ളും വള്ളികളും,മരങ്ങളും കൊണ്ട് കാട് കെട്ടിക്കിടക്കുന്ന നാഗക്കാവിലേക്ക് ചാരു പതിയെ നടന്നു. കാവിനുളിൽ രണ്ടുപേരെ അവൾ കണ്ടു.
ചാരു വേഗം അങ്ങോട്ട് ചലിച്ചു.
തമ്പ്രാക്കളാണെന്ന് തോന്നുന്ന രണ്ടുപേർ ഒരു സ്‌ത്രീയെ ക്രൂരമായി മർദിക്കുന്നകാഴ്ചയായിരുന്നു അവളവിടെ കണ്ടത്.
ആരാണെന്നറിയാൻ ചാരു പതിയെ എത്തിനോക്കി അവളെ കണ്ടതും ചാരു പെട്ടന്ന് ശ്വാസം ഉള്ളിലേക്ക്‌വലിച്ചു.

“ഭദ്ര”

എന്ത് ചെയ്യണമെന്നറിയാതെ ചാരു പുറത്തെ ദീപസ്തംഭത്തിനോട് ചാരിനിന്നു

“കണ്ടതൊക്കെ ഇയ്യുപറയും ലേ..”
ദേവൻ ഭദ്രക്ക്നേരെ തിരിഞ്ഞു.

ഭദ്ര വേദനകൊണ്ട് പുളയുന്നത് ചാരു നിറമിഴികളോടെ നോക്കിനിന്നു.

“ന്നെ നിനക്ക് അറിയില്ല്യാ… വേണം ന്ന് വച്ചാ ഈ നിമിഷം നിക്ക് കഴിയും ഇവിടെ കുഴിവെട്ടി കുഴുച്ചുമൂടാൻ, ന്താ സംശയണ്ടോ.”

“ഹൈ… ന്താ ഈ കാട്ട്ണെ.. വിടാ അവളെ”
അപ്പു തടഞ്ഞു.

“തമ്പ്രാൻകുട്ടി മിണ്ടതിരിക്യാ… ഇക്കാര്യം നാലാളറിഞ്ഞാ ന്താ സ്ഥിതി, പുറത്തിറങ്ങാൻ പറ്റ്വോ,
അച്ഛൻ തമ്പ്രാന്റെ കാലം കഴിഞ്ഞ
അടുത്ത സ്ഥാനം തമ്പ്രാൻ കുടിക്കാ, ത് മറക്കണ്ട ..”

The Author

38 Comments

Add a Comment
  1. ചേട്ടാ കിടിലന്‍.

  2. കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ

  3. Great story

  4. Suuuuuper
    Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.

  5. Excellent story movie kanunna oru feel kitti ithinte PDF idamo

  6. bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards

Leave a Reply

Your email address will not be published. Required fields are marked *