ഭദ്ര നോവല്‍ (ഹൊറർ) 329

ഭദ്ര ആർത്തട്ടഹസിച്ചുകൊണ്ട് ചാരുവിനോട് പറഞ്ഞു.

“ന്റെ ലക്ഷ്യത്തിന് ഭംഗം വരുത്താൻ നിനക്ക് മാത്രേ കഴിയുന്ന് നിക്കറിയാ,”

“അച്ഛനെ ഉപദ്രവിക്കരുത്… മാപ്പ് കൊടുക്കണം.”
ചാരു കൈകൾ കൂപ്പി കേണപേക്ഷിച്ചു.
ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.

” ഹും… മാപ്പ് കൊടുക്കണംന്നോ… ഇല്ല്യാ..
ഈ തറവാട്ടിലെ ആൺത്തരികൾടെ നാശം കണ്ടേ ഭദ്ര മടങ്ങൂ…ന്റെ വഴിയിൽ തടസം നിൽക്കരുത്… “

പ്രതികാരം അഗ്നിയായി അവളുടെ കണ്ണിൽ നിന്നും അടർന്നു വീണു

“നീയും കണ്ടതല്ലേ… നിന്റെ അച്ഛന്റെ ക്രൂര കൃത്യങ്ങൾ. ഒരുമകളായ നീ അച്ഛന്റെ പ്രവൃത്തികളെ അംഗീകരിക്ക്യ…
നാളെ നിനക്കും ഈയൊരവസ്ഥ ണ്ടാവില്ല്യാ ന്ന് ഉറപ്പുണ്ടോ?”

ഭദ്രയുടെ ചോദ്യം കേട്ട ചാരു നിശ്ശബ്ദയായി നിന്നു.
നാഗങ്ങൾ തീർത്ത വലയത്തിന് പുറത്ത് നിന്നുകൊണ്ട് ഭദ്ര ആർത്തുചിരിച്ചു.

“മരണം അത് നിശ്ചയിക്കപ്പെട്ടു.
ബന്ധങ്ങളെ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ കാൺണം.”

ചാരു മൗനംപാലിച്ചു.
ചെറുവനത്തിനുള്ളിലേക്ക് ഒഴുകിയെത്തിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു.

“ലജ്ജ തോന്നിണില്ല്യേ നിനക്ക്”

തന്റെ പിന്നിൽ നിന്നുംമുയർന്ന ചോദ്യംകേട്ട് ചാരു തിരിഞ്ഞു നോക്കി.

“ഭദ്ര, അതെ ,
പെട്ടന്ന് ചാരു മുൻപിലേക്കും നോക്കി.

മുൻപിലും പിന്നിലും നിന്ന് കോണ്ട് ഭദ്ര ആർത്തുച്ചിരിച്ചു.

“മ്…. മടങ്ങിക്കോളൂ… ഇല്ല്യങ്കിൽ കൺമുൻപിൽ കാണേണ്ടിവരും അച്ഛന്റെ ദുർമരണം.”
ഭദ്ര അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

ചാരു വീണ്ടും കണ്ണുകളടച്ച് നാഗദേവതകളെ പ്രീതിപ്പെടുത്താൻ തുടങ്ങി.

ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.

“ചാരൂ…..”

കണ്ണുകൾ തുറന്ന് അവൾ ഭദ്രയെ നോക്കി.
വികൃതമായ അവളുടെ മുഖം കണ്ട ചാരു രണ്ടുകൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് അലറിവിളിച്ചു.

തലുടെ ഇടത് വശത്ത്
ഭീമമായ ഒരു മുറിവ്, തലച്ചോറെന്ന് തോന്നിക്കുന്ന എന്തോ പുറത്ത് ചാടിനിൽക്കുന്നത് കാണാം,
ചെവി ചതഞ്ഞിരിക്കുന്നു, കാതിലിട്ട ജിമുക്കി കാതോട്കൂടി ഓടിഞ്ഞുതൂങ്ങി അതിൽ നിന്ന് ചുടുരക്തങ്ങൾ ഇറ്റി ഭദ്രയുടെ തോളിലേക്ക് വീണുകൊണ്ടിരുന്നു.
മുഖത്തെ ഇറച്ചിക്കഷ്ണങ്ങൾഅടർന്ന് രക്തമൊഴുന്ന വികൃതമായ ഭദ്രയുടെ മുഖംകണ്ടപ്പോൾ ചാരുവിന്
തലകറങ്ങുന്നത് പോലെ തോന്നി.

തന്റെ ചുറ്റിലും വലംവച്ചുകൊണ്ടിരുന്ന നാഗങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.

ഭദ്ര ചാരുവിന്റെ അടുത്തേക്ക് നിലം സ്പർശിക്കാതെ ഒഴുകിയെത്തി.

രക്തം തളം കെട്ടിനിൽക്കുന്ന ഭദ്രയുടെ വികൃതമായ മുഖം കാണാതിരിക്കാൻ ചാരു രണ്ട്കണ്ണുകളും കൈകൊണ്ട് മറച്ചു.

“ന്റെ മുഖം കണ്ടോ ഇയ്യ്. അച്ഛനും,കൂട്ടുക്കാരനും കൂടെ നിക്ക് തന്ന സമ്മാനാ ത് , നിക്ക് തിരിച്ചു കൊടുക്കേണ്ടേ”

ചാരു പതിയെ കണ്ണുതുറന്ന് നോക്കി.
രക്തത്തിൽ കുളിച്ചുനിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ അവൾ മോഹലാസ്യപ്പെട്ടുവീണു.

ഭദ്ര അവിടെനിന്ന് അപ്രത്യക്ഷയായി.
സ്വർണമിറമുള്ള നാഗങ്ങൾ ചാരുവിന് വീണ്ടും കാവലിരുന്നു.

മാധവൻ പാലമരത്തിന്റെ ചുവട്ടിലിരുന്ന് വേദനകൊണ്ട് പുളഞ്ഞു.
ശക്തമായകാറ്റിൽ ഏഴിലംപാലയുടെ ഒരു ശിഖരം മുറിഞ്ഞ് മാധവന്റെ ദേഹത്തേക്ക് വീണു.

“അമ്മേ….ദേവീ, നാരായണ.. രക്ഷിക്കണേ…. “

തൊഴുകൈയ്യോടെ മാധവൻ ഉച്ചത്തിൽ കേണപേക്ഷിച്ചു.
ഉടനെ ഭദ്ര അയാൾക്ക് മുൻപിൽ പ്രത്യക്ഷയായി.

“ഇല്ല്യാ അപ്പുവേട്ടാ… അപ്പുവേട്ടനെ രക്ഷിക്കാൻ ഇനി ആരും വരില്ല്യാ..ഹഹഹ…”

പ്രകമ്പനം കൊള്ളിച്ച അവളുടെ അട്ടഹാസം കേട്ട് മാധവൻ നെടുങ്ങി.

നിലത്ത് വീണ അയാൾ പതിയെ എഴുന്നേറ്റ് താഴെക്കിടക്കുന്ന ഒരു കമ്പ് എടുത്ത് അവൾക്ക്നേരെ തിരിഞ്ഞു.

കമ്പെടുത്ത് വീശിയതും കൈയ്യിൽ കമ്പിന് പകരം ഉഗ്രവിഷമുള്ള സർപ്പമാറിയതും ഒരുമിച്ചായിരുന്നു.
ഭദ്ര വീണ്ടും ആർത്തുച്ചിരിച്ചു.

മാധവന്റെ ഭയംകണ്ട അവൾ സംതൃപ്തിയോടെ നിന്നു.
സർപ്പം അയാളുടെ കൈയ്യിൽ ചുറ്റികിടന്ന്
പതിയെ ശിരസിലേക്ക് ഇഴഞ്ഞു നീങ്ങി

സാക്ഷാൽ മഹാദേവന്റെ കഴുത്തിലെ ആഭരണംപോലെ ചുറ്റികിടക്കുന്ന സർപ്പം മാധവന്റെ കഴുത്തിലേക്ക് പടർന്നുകയറി.

ശ്വാസം തടസപ്പെട്ട അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

ഭദ്ര കൈയുയർത്തി സർപ്പത്തിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മതിയാകാൻ കല്പിച്ചു.

അനുസരണയുള്ള വളർത്തുമൃഗത്തെപോലെ സർപ്പം മാധവന്റെ ശരീരത്തെ ഉപേക്ഷിച്ചു കാവിലേക്ക് ഇഴഞ്ഞു നീങ്ങി.

“വെള്ളം….വെള്ളം….”
കഠിന ദാഹം അനുഭവപ്പെട്ട അയാൾ തന്റെ കഴുത്തുഴിഞ്ഞുകൊണ്ട് ചോദിച്ചു.

പാലമരത്തിന്റെ മുകളിലെ ഒടിഞ്ഞു നിന്ന കൊമ്പിൽ നിന്ന് വെള്ളം മാധവന്റെ മുഖത്തേക്ക് ഒഴുകിയെത്തി.

ശിരസിൽ പതിച്ച വെള്ളത്തെ അയാൾ ക്രമേണെ വായക്കുള്ളിലേകാക്കി.
പതിയെ വെള്ളത്തിന് പകരം ചുടുരക്തമൊഴുകാൻ തുടങ്ങി.
വായിലേക്ക് ഒഴുകിയെത്തിയരക്തം ശുദ്ധജലമാണെന്ന് കരുതി അയാൾ കുടിച്ചിറക്കി.
രുചിമാറ്റവും രക്തത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ട മാധവൻ താൻ കുടിച്ചത് രക്തമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ
മനംപുരട്ടി ചർദ്ദിച്ചു.

എല്ലാം ഒരു കാഴ്ച്ചക്കാരി എന്നപോലെ ഭദ്ര നോക്കിനിന്നുകൊണ്ട് ആർത്തുച്ചിരിച്ചു.

തളർന്ന് വീണ മാധവന്റെ അടുത്തേക്ക് അവൾ ഒഴുകിയെത്തി.
ആകാശംമുട്ടെ വളർന്ന ഭദ്ര മാധവനെ ഉള്ളം കൈയിലെടുത്ത്
പച്ചപുല്ല് വിരിച്ച പാറക്കെട്ടിന്റെ മുകളിലേക്ക് ഒഴുകിനടന്നു.

ശക്തമായ കാറ്റിനെ സർപ്പക്കാവിലെ കരിമ്പനയും, ഏഴിലംപാലയും തടുഞ്ഞുനിർത്തി. അലഞ്ഞു നടക്കുന്ന നായ്ക്കൾ ഓരിയിടാൻ തുടങ്ങി,
ഭദ്രക്ക്കൂട്ടായി കരിമ്പൂച്ചയും, കരിനാഗാവും പിന്നാലെ നടന്നു.

ഭദ്ര അയാളെ പാറക്കെട്ടിന്റെ മുകളിൽ കിടത്തി.

കാർമേഘത്തിൽ നിന്നും മോക്ഷം കിട്ടിയ പൂർണ്ണചന്ദ്രൻ അന്ധകാരത്തെ അകറ്റിനിർത്തി പതിയെ നിലാവ് ചൊരിഞ്ഞ് സർപ്പക്കാവിനെ നീലാവലയത്താൽ സുന്ദരമാക്കി.

പാറക്കെട്ടിന്റെ മുകളിൽ കിടത്തിയ മാധവൻ ഒന്നെഴുന്നേൽക്കാൻകൂടെ കഴിയാത്ത വേദനകൊണ്ട് പുളഞ്ഞു.

വാനംമുട്ടെവളർന്ന ഭദ്രയുടെ വായിൽ വെട്ടിത്തിളങ്ങുന്ന ദ്രംഷ്ഠകൾ വളരാൻതുടങ്ങി,
ഭയപ്പെടുത്തുന്ന ആ കാഴ്ച്ചകണ്ട അയാൾ മരണം ഉറപ്പിച്ചു.

“അരുത് ന്നെ കൊല്ലരുത്…”
ഭയത്തോടെ മാധവൻ പറഞ്ഞു.

ഭദ്ര ആർത്തട്ടഹസിച്ചു.

“അപ്പുവേട്ടാ… ഏട്ടനെ കൊല്ലാതിരിക്കാൻ നിക്ക് കഴിയില്ല്യാ.. ചെയ്ത കർമ്മത്തിന്റെ ഫലം ഏട്ടനനുഭവിക്കേണ്ടേ… .”

ആകാശംമുട്ടെ വളർന്ന അവൾ പതിയെ ചെറുതായിവന്ന് മാധവന് നേരെ ചെന്നു.

അയാൾ പതിയെ പതിയെ പിന്നിലേക്ക് ഇഴഞ്ഞുനീങ്ങി.

പിന്നിൽ സിൽക്കാരം മീട്ടിനിൽക്കുന്ന കരിനാഗങ്ങളെ കണ്ടമാധവൻ സ്തംഭിച്ചു നിന്നു.
തന്റെ നാല് ഭാഗത്തും ഉഗ്രവിഷമുള്ള സർപ്പങ്ങൾ ഫണമുയർത്തി നിൽക്കുന്നു.

സർവ്വശക്തിയുമെടുത്ത് മാധവൻ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി.
ക്ലാവ് പിടിച്ച പാറകെട്ടിൽ നിന്ന് അടിതെറ്റിയ അയാൾ ഉരുണ്ട് മുൻപ് തേക്കിന്റെ ഇലയിൽ ഊരിവച്ച രക്ഷയുടെ അടുത്തേക്ക് വീണു..

ആത്മവിശ്വാസം കൈവന്ന മാധവൻ വേദന വകവക്കാതെ രക്ഷയുടെ അടുത്തേക്ക് ഇഴഞ്ഞുനീങ്ങി.

കൈയ്യെത്തുംദൂരെ എത്തിയ അയാളുടെ ശരീരത്തേക്ക് പാറകെട്ടിന് മുകളിൽ നിന്ന സർപ്പങ്ങൾ ശരം വേഗത്തിൽ പടർന്നുകയറി.
ശരീരത്തിന്റെ വേദനയും, മരണത്തോടുള്ള ഭയവും അയാളെ വേട്ടയാടികൊണ്ടേയിരുന്നു

സർപ്പങ്ങളെ വകവക്കാതെ മാധവൻ രക്ഷയോടടുത്തെത്തി.
കൈനീട്ടി എത്തിവലിഞ്ഞതും
രക്ഷക്ക് സമീപത്തായി ഫണമുയർത്തി ഒരു നാഗം പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു,

പതിയെ നാഗത്തിന് രൂപമാറ്റം സംഭവിച്ചു തല ഭദ്രയുടെയും ഉടൽ നാഗത്തിന്റെയുമായി മാറി.
മരണഭയം അയാളിൽ കിടന്ന് താണ്ഡവമാടി.

ശരീരത്തെ വലിഞ്ഞുമുറുക്കിയ സർപ്പങ്ങൾ
രക്ഷയെടുക്കാൻ നീട്ടിയ കൈയ്യിൽ ആഞ്ഞുകൊത്തി.

“അമ്മേ…..”

The Author

38 Comments

Add a Comment
  1. ചേട്ടാ കിടിലന്‍.

  2. കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ

  3. Great story

  4. Suuuuuper
    Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.

  5. Excellent story movie kanunna oru feel kitti ithinte PDF idamo

  6. bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards

Leave a Reply

Your email address will not be published. Required fields are marked *