ഭദ്ര നോവല്‍ (ഹൊറർ) 330

നിലത്ത് വീണുകിടക്കുന്ന ഹരിയെ തിരുമേനിയുടെ സഹായികൾ പിടിച്ചെഴുന്നേല്പിച്ചു,

” കിഴക്ക് ദിക്കിൽ ആവാഹനക്കളമെഴുതാനുള്ള സ്ഥലം, അതെവിട്യാ ചാ കാണിച്ചുതര്യാ…”
എഴുന്നേൽപ്പിക്കുന്നതിനിടയിൽ സഹായകളിലൊരാൾ പറഞ്ഞു.

അപ്പോഴേക്കും ചാരുവും, സാവിത്രി തമ്പുരാട്ടിയും കൂടെ മുറ്റത്തേകോടിയെത്തി.

സഹായകളുടെ കൈയിൽ നിന്നും ഹരിയെ അവർ ഏറ്റുവാങ്ങി അകത്തേക്ക് കൂട്ടികൊണ്ട് പോയി.
ആവാഹനക്കളമെഴുതാൻ പറ്റിയ ഒരുമുറി സാവിത്രിതമ്പുരാട്ടി അവർക്ക് കാണിച്ചുകൊടുത്തു.

“തിരുമേനി രാത്രില് വരും, അപ്പഴേക്കും ഞങ്ങൾക്കിത് തീർക്കണം, ന്നാ തമ്പുരാട്ടി നിൽക്കണം ന്നില്ല്യാ.. പൊക്കോളൂ.. അനർത്ഥങ്ങൾ ണ്ടാവാൻ സാധ്യതണ്ട്, ന്തേലും ച്ചാ വിളിക്ക്യാ…”

സവിത്രിതമ്പുരാട്ടി തിരിഞ്ഞു നടന്നു.

മുകളിലെ തന്റെ മുറിക്കുള്ളിലിരുന്നുകൊണ്ട് നാഗക്കാവിലേക്ക് നോക്കിയിരിക്കുകയായിരുന്നു ചാരു.
മിന്നൽവേഗത്തിലൊരു മൂങ്ങ വലിയ ശബ്ദമുണ്ടാക്കി ജാലകത്തിന്റെ അഴിക്കുമുൻപിൽ വന്നു നിന്നു.

ഭയംകൊണ്ട് ചാരു കസേരയിൽ നിന്നുമെഴുന്നേറ്റു.

അത് തന്നെത്തന്നെയാണ് നോക്കുന്നതെന്ന് മാനസിലാക്കിയ ചാരു ജാലകപ്പൊളി അടക്കാൻ നിന്നു.

പതിയെ മൂങ്ങയുടെ സ്ഥാനത്ത് ഭദ്രയായിമാറുന്നത് കണ്ടപ്പോൾ അവൾ രണ്ടടി പിന്നിലേക്ക് വലിച്ചുവച്ചു.

ശക്തമയാ കാറ്റ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി തുറന്ന്കിടന്ന വാതിൽപൊളികൾ താനെ അടഞ്ഞു.

“ന്നെ പറഞ്ഞയക്കാൻ ഇയ്യും കൂട്ട് നിക്കാണോ.?”
ഇടറിയ ശബ്ദത്തിൽ ഭദ്ര ചാരുവിന്റെ പിന്നിൽ നിന്ന്കൊണ്ട് ചോദിച്ചു.

പിന്നിലേക്ക് തിരിഞ്ഞുനിന്ന ചാരു ഭദ്രയെ കണ്ടതും
ഊറിവന്ന ഉമിനീർ വലിച്ചിറക്കി.
അല്ലെന്ന് തലയാട്ടി.

“തിരുമേനി വന്നാൽ നിക്ക് പോയേ പറ്റു, അതിന് മുൻപേ നിക്കൊരു കർമ്മംകൂടെ ചെയ്ത് തീർക്കണം”

അടഞ്ഞുകിടന്ന ആ മുറിയുടെ വാതിലിൽ ഹരി ആഞ്ഞുമുട്ടി

“ചാരൂ… വാതില് തുറക്കൂ…ചാരൂ…”
ഹരിയുടെ ശബ്ദംകേട്ട ഉടനെ ചാരുവിന്റെ കണ്ണിൽ നിന്നും ഭദ്ര പതിയെമാഞ്ഞുതുടഞ്ഞി.

“ന്തായിരിക്കും ആ കർമ്മം..”
അവൾ സ്വയം ചോദിച്ചു.

ഹരി വീണ്ടും അടഞ്ഞുകിടന്ന വാതിലിൽ ആഞ്ഞുമുട്ടി.
ചാരു വാതിൽതുറന്നപ്പോൾ അവൻ അകത്തേക്ക് കടന്നു.

“ആരാ വിടെ ണ്ടായിരുന്നെ..ആരുടെയോ ശബ്ദം കേട്ടുലൊ വെളിയിൽന്നപ്പോൾ”

“ആരുല്ല്യാ.. ഏട്ടന് തോന്നിതാകും”
തന്റെ ചുറ്റിലും നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

“രാമൻനായര് പോവ്വാത്രേ രാത്രി വരാന്ന്.. ന്തേലും ണ്ട് ച്ച കൊടുക്കാ… ഒരു സഹയായിക്കോട്ടെ..”

ചാരു അലമാരയിൽ നിന്ന് കുറച്ച് പണമെടുത്ത് ഹരിയുടെ കൈയിൽ കൊടുത്തുവിട്ടു

സന്ധ്യയായപ്പോഴേക്കും തിരുമേനിയുടെ സഹായികൾ ആവാഹനക്കളം തയ്യാറാക്കി വച്ചു.
വടക്ക്,തെക്ക്, കിഴക്ക് ,പടിഞ്ഞാറ് ഭാഗങ്ങളിലായി ഓരോ നിലവിളക്ക് തിരിയിട്ട് കത്തിച്ചു.
തെച്ചിയും, തിളസിക്കതിരും, നിൽകാതിരും ഓരോ നാക്കിലയിൽ കിഴക്ക് മുഖമായിവച്ചു.
മണ്ണ് കട്ടകൊണ്ട് ഹോമകുണ്ഡം തയ്യാറാക്കി.
കർപ്പൂരവും, ഭസ്മയും, കുങ്കുമവും ഓരോ തളികയിൽ നിരത്തിവച്ചു.വലുതും ചെറുതുമായ കിണ്ടികൾക്ക് സമീപം ഉരുളിയിൽ രക്തചന്ദനം കലക്കിവച്ച്.
തിരുമേനിയെ കാത്തിരുന്നു.

സന്ധ്യവിടവാങ്ങിത്തുടങ്ങി തിരുമേനിയെ കാണാത്തത്കൊണ്ട് സഹായികൾ പരിഭ്രാന്തി പരത്തി.

പെട്ടന്നാണ് അന്തരീക്ഷത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയത്,

ഉമ്മറത്ത് തൂക്കുവിളക്കിൽ തിരിയിട്ട്കത്തിച്ച ദീപം ആണഞ്ഞിരിക്കുന്നു.

“ദേവീ അപലക്ഷണമാണല്ലൊ”
സവിത്രിതമ്പുരാട്ടി പറഞ്ഞു.”

നാഗക്കാവിന് ചുറ്റും സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങി ആൽമരത്തിന് മുകളിലേക്ക് പടർന്ന്കയറി,
കൂട്ടം കൂട്ടാമായിരുന്ന വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി പറന്നുയർന്നു.

അകലെ പടിപ്പുരക്കടുത്ത് കാഷയവസ്ത്രം ധരിച്ചൊരാൾ വന്ന് നിൽക്കുന്നത്കണ്ട തിരുമേനിയുടെ സഹായ്കളിലൊരാൾ പറഞ്ഞു.

“ദേ… മഠത്തിൽ തിരുമേനി”

പടിപ്പുരയിലേക്ക് കാലെടുത്ത് വക്കാൻ നിന്നപ്പോൾ ഉഗ്രവിഷമുള്ള കരിന്തേൾ വാല് പൊന്തിച്ചു കാല്പാദത്തിനെ സ്വാഗതം ചെയ്യാൻ മണ്ണിൽ നിൽക്കുന്നുണ്ടായിരുന്നു.

“ഹഹഹ…”
തിരുമേനി ആർത്തുച്ചിരിച്ചു

“നിക്ക് ഇഷ്ട്ടയി ഭദ്രേ… ഈ സ്വീകരണം.”
വലം കാൽ തേളിനെ മറികടന്ന് തൈക്കാട്ട് മനക്കലിന്റെ മണ്ണിൽചവിട്ടിയതും

അന്നോളം കണ്ടിട്ടില്ലാത്ത ശതമായ കാറ്റ് മനക്കലിന്റെ പരിസരത്ത് വീശാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.

മഠത്തിൽ തിരുമേനി കാറ്റിനെ വകവക്കാതെ മനക്കലിലേക്ക് നടന്ന് വന്നു
അയാളുടെ ഓരോ ചലനവും ചാരു ശ്രദ്ധിക്കുന്നുണ്ടായിരുന്നു

മുടിനീട്ടിവളർത്തി പിന്നിലേക്ക് ഒതുക്കിവച്ചിരിക്കുന്നു, കൈയ്യിൽ ജപിച്ചുകെട്ടിയ രുദ്രാക്ഷത്തിന്റെ രക്ഷ,
കഴുത്തിൽ തങ്കത്തിൽ പണിതീർത്ത വണ്ണമുള്ളമാല,രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച രക്ഷകളും,ഏലസുകളും.

അടുത്തെത്തുമ്പോഴേക്കും അയാളുടെ മുഖം പ്രകാശം പരത്തുനിൽക്കുന്നത് ചാരു കണ്ടു.
കറുത്ത താടിരോമങ്ങൾക്കിടയിൽ നരബാധിച്ചിരിക്കുന്ന വെളുത്തരോമങ്ങൾ
അയാളുടെ പൗരുഷത്തെ മോടികൂട്ടി

മനക്കലിന്റെ അടുത്തേക്ക് വരുംതോറും കാറ്റിന്റെ ശക്തികൂടിവന്നു.
മുറ്റത്ത് ചാഞ്ഞുനിന്ന മൂവാണ്ടൻ മാവിന്റെ ഒരു ശിഖരം തിരുമേനിയുടെ മുൻപിലേക്ക്
ഓടിഞ്ഞുവീണു…
രോഷാകുലനായ തിരുമേനി അലറി.

“ഭദ്രേ…. അടങ്ങു നീ… നിന്റെ ഈ പ്രവർത്തികൊണ്ട് ഭയപ്പെടുന്നവനല്ല ദേവനാരായണൻ… നിനക്ക് അറിയാലോ ന്നെ…”
ചുറ്റിലും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.

ശതമായ കാറ്റിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽകിടന്ന് നൃത്തമാടി,കേരവൃക്ഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഉലഞ്ഞാടികൊണ്ടേയിരുന്നു
കുളത്തിലെ വെള്ളങ്ങൾ കടൽതിരമലപോലെ അലയടിച്ചുയർന്നു.
നാലുകെട്ടിൽ മേഞ്ഞ ഓടുകൾ കാറ്റിൽ പറന്ന് വീണു

ചാരു ഹരിയുടെ കൈകളിൽ പിടിയുറപ്പിച്ചു.
എന്തുചെയ്യണമെന്നറിയാതെ തിരുമേനിയുടെ ശിഷ്യന്മാർ പകച്ചുനിന്നനേരം
മഠത്തിൽ തിരുമേനി കണ്ണുകളടച്ച് തന്റെ ഉപാസന മൂർത്തിയായ കാളീദേവിയെ മനസിൽ ധ്യാനിച്ചു.

“ഓം…..”
“ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിര:
കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം”
ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്,
ശക്തിഭൈരവീ ദേവതാ

കണ്ണുതുറന്ന് തിരുമേനി
അരയിൽ സൂക്ഷിച്ച ഭസ്മവും,കുങ്കുമവും അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു.
കണ്ണുതുറന്ന തിരുമേനി
അരയിൽ സൂക്ഷിച്ച ഭസ്മവും,കുങ്കുമവും അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു.

“ഓം കാളി ശക്തി ദുർഗ്ഗായ നമഃ”

പതിയെ കാറ്റിന്റെ ശക്തികുറഞ്ഞു, അണഞ്ഞുയെന്ന്കരുതിയ തൂക്കുവിളക്കിന്റെ തിരിനാളം സ്വയംതെളിഞ്ഞു.

മഠത്തിൽ തിരുമേനി പുഞ്ചിച്ച് തൂക്കുവിളക്കിലേക്ക് നോക്കിക്കൊണ്ട് വലതുകാൽ വച്ച് അകത്തേക്ക് കയറി.

“എവിട്യാ ഉണ്ണി കളം…”
ഉമ്മറത്ത് നിന്ന് തിരുമേനി തന്റെ സഹായിയോട് ചോദിച്ചു.

“തിരുമേനി വരൂ…”
ഉണ്ണി മുൻപേ നടന്നു.
അകത്തേക്ക് കടക്കുന്നതിന് മുൻപേ തിരുമേനി ഭാർഗ്ഗവിതമ്പുരാട്ടിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു
“മാധവനെവിടെ, ഇശ്ശി വേഗം ന്റടുത്തേക്കൊന്ന് വരാൻ പറയ്യ..”

തിരുമേനി വേഗം ആവാഹനക്കളമൊരുക്കിയ കിഴക്കേ ഭാഗത്തെ മുറിയിലേക്ക് നടന്നകന്നു.

The Author

38 Comments

Add a Comment
  1. ചേട്ടാ കിടിലന്‍.

  2. കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ

  3. Great story

  4. Suuuuuper
    Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.

  5. Excellent story movie kanunna oru feel kitti ithinte PDF idamo

  6. bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards

Leave a Reply

Your email address will not be published. Required fields are marked *