ഭദ്ര നോവല്‍ (ഹൊറർ) 329

ഭയം തന്റെ ശ്വാസം പിടിച്ചുനിർത്തി.
വൈകാതെ മലന്ന് കിടക്കുകയായിരുന്ന അയാളുടെ വയറിന് മുകളിൽ സർപ്പം ഫണമുയർത്തി നിന്നു.

ഉറക്കെ നിലവിളിക്കാൻ പോലും അയാളെ അനുവദിക്കാതെ സർപ്പം തന്റെ നീളമുള്ള നാവ് പുറത്തേക്ക് നീട്ടി സിൽക്കാരംമീട്ടി നിന്നു.

ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം ഒരുനിമിഷം രാമൻ നായരുടെ കണ്ണുകളിൽ മിന്നിമാഞ്ഞു.

വൈകതെ സർപ്പം അയാളുടെ മുഖത്തിന്റെ അടുത്തേക്ക് ഇഴഞ്ഞുവന്നു.
അതിന്റെ കണ്ണുകളിൽ കാണാമായിരുന്നു ഭദ്രയുടെ പ്രതികാരത്തിന്റെ കാഠിന്യം.

നിമിഷനേരംകൊണ്ട് സർപ്പം രാമൻനായരുടെ ഇടത് കണ്ണ് കൊത്തിയെടുത്തു
രക്തം കണ്ണിൽനിന്നും മണ്ണ് കൊണ്ട് തേച്ചചുമരിലേക്ക് തെറിച്ചു.
തൊട്ടടുത്ത നിമിഷം വലത്തേകണ്ണും ഉഗ്രവിഷമുള്ള സർപ്പം കൊതിയെടുത്തു.

രാമൻനായർ അന്ത്യശ്വാസംവലിക്കുന്നത് വരെ അയാൾക്ക് കാവലായി സ്വർണനിറമുള്ള സർപ്പം കൂട്ടിരുന്നു.
തിരുമേനിയുടെ മന്ത്രശക്തിയിൽ അകപ്പെട്ടെങ്കിലും ഭദ്രക്ക് നാഗദേവതകളോടുള്ള ഭക്തി അവളുടെ ലക്ഷ്യം പൂർത്തികരിക്കുവാൻ നിമിത്തമായി.

പടിപ്പുരതാണ്ടി ഭദ്ര ഹരിയുമായി തൈക്കാട്ട് മനയിലെ മണ്ണിൽ കാല് കുത്തി.

ചുട്ടുപഴുത്ത കനലിൽ ചവിട്ടുന്നപോലെയുള്ള ചൂട് ഭദ്രയെ അസ്വസ്ഥയാക്കി.
ആവാഹന കളം ഒരുക്കിയ കിഴക്കേ ഭാഗത്തെ മുറിയുടെ വാതിൽ അവൾ ശക്തിയായി തുറന്നു.
ഇടത് കൈയിൽ കൈമണികിലുക്കി വലത് കൈകൊണ്ട് ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിക്കുകയായിരുന്നു മഠത്തിൽ തിരുമേനി.

“ഓം ഭദ്രകാള്യ നമഃ
ഓം രുദ്രസുതായേ നമഃ”

ഹരിയെകണ്ടതും ചാരു ഉടനെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

“വേണ്ടാ…അവിടെയിരിക്ക്യാ..”
ഉടനെ തിരുമേനി പറഞ്ഞു.

ഹരി ചാരുവിനെയും, ആവാഹനക്കളത്തിന്റെ മുൻപിൽ മന്ത്രങ്ങൾഉരുവിടുന്ന തിരുമേനിയെയും തീക്ഷ്ണതയോടെ നോക്കി.

“നിന്നെ കൊണ്ടുവരാൻ നിക്ക് ഹരിയെ വിടേണ്ടി വന്നു, വിശ്വാസങ്ങൾക്ക് എതിരായ ഹരിയുടെ ശരീരത്തിൽ പ്രവേശിക്കുക എളുപ്പമല്ല ഭദ്രേ…”

അപ്രതീക്ഷിതമായ തിരുമേനിയുടെ വാക്കുകൾ കേട്ട ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും, ചാരുവും അമ്പരന്നിരുന്നു.

“ഹരികുട്ടാ… അയ്യോ…ദേവീ ന്താ ഞാനീ
കണ് ണെ..ഹരികുട്ടാ…”
സവിത്രിതമ്പുരാട്ടി നിലവിളിച്ചു.

“ഹൈ ,, തമ്പ്രാട്ട്യേ ഒന്ന് അടങ്ങൂ…”
തിരുമേനി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ചാരുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഭയം ഉള്ളിൽകിടന്ന് താണ്ഡവമാടി.
ഭാർഗ്ഗവിതമ്പുരാട്ടി കൈകൾകൂപ്പി ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

തിരുമേനി ആവാഹനക്കളത്തിലേക്ക് ശംങ്കിലുണ്ടായിരുന്ന തീർത്ഥജലം തെളിച്ചു.
തന്റെ ഇടത് വശത്ത് നിന്ന ഹരിയെ നോക്കിക്കൊണ്ട് പറഞ്ഞു.

“ഭദ്രേ… ഈ കളത്തിലിരിക്ക്യാ… മ്..”
തിരുമേനി കല്പിച്ചു.

“മൂഢാ നിനക്ക് ങ്ങനെ ധൈര്യം വന്നു ന്നെ ബന്ധിക്കാൻ.. ഹ ഹ ഹ ….”
ഭദ്ര ആർത്തു ചിരിച്ചു.

തുറന്നിട്ട വാതിലിലൂടെ ശക്തമായ കാറ്റ് ശരംവേഗത്തിൽ മുറിയിലേക്ക് ഒഴുകിയെത്തി.
നാക്കിലയിൽ വച്ച തുളസികതിരും തെച്ചിപ്പൂവും കാറ്റിൽ തെറിച്ചുവീണു.
ഭദ്ര വീണ്ടും അട്ടഹസിച്ചു.

“ഭദ്രേ അടങ്ങു നീ..”
രൗദ്രഭാവത്തിൽ തിരുമേനി പറഞ്ഞു.
എന്നിട്ട് തളികയിൽ നിന്നും ഭസ്മമെടുത്ത് ഭദ്രക്ക്നേരെ കുടഞ്ഞു.

“ഓം കാളിശക്തി ദുർഗ്ഗായ നമഃ”

“ഇവിടെയിരിക്ക്യാ…അനുസരണയോടെ ഇരുന്നാൽ നിന്റെ ആഗ്രഹം ഞാൻ സാധിച്ചുതരാം…ഇല്ലങ്കിൽ ദുർഗ്ഗാദേവിയുടെ ശക്തിയിൽ നീ ഭസ്മമാകും അത് വേണോ..”

ഉച്ചത്തിൽ തിരുമേനി ചോദിച്ചു.

“വേണ്ടാ…വേണ്ടാ… ”
ഭദ്ര ഹരിയെയും കൊണ്ട് ആവാഹനക്കളത്തിലേക്ക് ഇരുന്നു..

കളം വരച്ച കരിയും,മഞ്ഞൾപ്പൊടിയും,
അരിപ്പൊടിയുമെല്ലാം അവൾ തന്റെ കൈകൾകൊണ്ട് ചിക്കിചിതറി..

ഹരിയുടെ ഭാവമാറ്റംകണ്ട സവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.

“അമ്മേ…അമ്മേ എണീക്ക്യാ….അമ്മേ..”
ചാരു കവിളിൽ തട്ടിവിളിച്ചു.

കർപ്പൂരത്തിന്റെ ഗന്ധവും,
കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു.
ഹരിയുടെ ഭാവമാറ്റംകണ്ട സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.

“അമ്മേ…അമ്മേ എണീക്യാ…അമ്മേ..”
ചാരു കവിളിൽ തട്ടിവിളിച്ചു.

കർപ്പൂരത്തിന്റെ ഗന്ധവും,
കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു.

ചാരു അമ്മയെ വീണ്ടും കവിളിൽതട്ടി വിളിച്ചു.
പതിയെ കണ്ണുതുറന്ന സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മുഖത്തേക്ക് നോക്കി.

“ന്താ മ്മേ..”
ഇടറിയ ശബ്ദത്തോടെ ചാരു ചോദിച്ചു.

“വയ്യ..നിക്ക് കാണാൻവയ്യ, ന്റെകുട്ടി…”
തമ്പുരാട്ടി തേങ്ങി തേങ്ങി കരഞ്ഞു.

“ഓം കാളീശക്തി ദുർഗ്ഗായ നമഃ”

തിരുമേനി ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചുകൊണ്ട് അവളോട് പറഞ്ഞു.

“നിന്റെ ലക്ഷ്യം, അത് നീ നിറവേറ്റി.
ഇനി തിരിച്ചു പൊയ്ക്കോളൂ..”

ആവാഹനകളത്തിലിരിക്കുന്ന ഭദ്രയോട് തിരുമേനി കല്പിച്ചു.

“ഹഹഹ…”ഭദ്ര ആർത്തുച്ചിരിച്ചു

“ഇല്ല്യാ… ഈ തറവാട്ടിലെ അവസാന ആൺതരിയെയും കൊണ്ടേ ഭദ്ര പോവൂ..”

“ഇത്രയൊക്കെയായിട്ടും നീ ഇനിയും പഠിച്ചില്ല്യേ ഭദ്രേ….”
പരിഹാസത്തോടെ തിരുമേനിചോദിച്ചു.

“ഹും, തൈക്കാട്ട് മനയിൽ ഇനിയൊരു സന്തതി ണ്ടാവാൻ പാടില്ല്യാ..”

“ഇത്രേം നേരം ഞാൻ ക്ഷമിച്ചത്, നിന്റെ ഭക്തിയിൽ നിക്ക് വിശ്വാസമുള്ളത് കൊണ്ടാ, എന്നാൽ
ദുർമരണപ്പെട്ട നീ,”
തിരുമേനി ഭദ്രയുടെ നേരെ വിരൽചൂണ്ടി.

“നിന്റെ മരണശേഷം ഏഴാം നാൾ നീ വീണ്ടും ആത്മാവായി അലയാൻ തുടങ്ങി, നിന്റെ സാനിധ്യമറിഞ്ഞ മാധവനും ദേവനുംകൂടെ ന്റെ അടുത്തേക്ക് അഭയം പ്രാപിച്ചുവന്നു.
ന്റെ കാൽകീഴിൽ ജീവന് രക്ഷതേടി വന്നോർക്ക് ഞാൻ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിട്ടുണ്ട്.”

“ന്നിട്ട് ന്തായി തിരുമേനി രക്ഷകൻ കൈവെടിഞ്ഞോ.?”
ഇടയിൽകയറി ഭദ്ര ചോദിച്ചു,

The Author

38 Comments

Add a Comment
  1. ചേട്ടാ കിടിലന്‍.

  2. കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ

  3. Great story

  4. Suuuuuper
    Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.

  5. Excellent story movie kanunna oru feel kitti ithinte PDF idamo

  6. bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards

Leave a Reply

Your email address will not be published. Required fields are marked *