ശക്തമായ കാറ്റ് ഭദ്രയെ ആവരണം ചെയ്തു.
ഹോമകുണ്ഡത്തിലെ അഗ്നിആളിക്കത്തി.
തിരുമേനിയുടെ മന്ത്രങ്ങൾ ആ മുറിക്കുള്ളിൽ നിറഞ്ഞുനിന്നു.
കർപൂരത്തിന്റെ ഗന്ധവും, കൈമണിയുടെശബ്ദവും ചുറ്റിലും പരന്നു.
“ല്ലാവരും ദേവിയെ മനസുരുകി പ്രാർത്ഥിച്ചോളൂ.
ചാരുവും, ‘അമ്മ സവിത്രിതമ്പുരാട്ടിയും,
ഭാർഗ്ഗവിതമ്പുരാട്ടിയുംകൂടെ ഇരുകൈകളുംകൂപ്പി ശ്രീ ദുർഗ്ഗാദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.
“മ്… മടങ്ങിക്കോളൂ ഭദ്രേ…”
തിരുമേനി വീണ്ടും കല്പിച്ചു.
കൈയിൽ പിടിച്ച ആണി നാക്കിലായിൽ വച്ചിട്ട്
തിരുമേനി ഹോമകുണ്ഡത്തിലേക്ക് വീണ്ടും മന്ത്രങ്ങൾചൊല്ലി നെയ്യ് അർപ്പിച്ചു.
ആളിക്കത്തുന്ന അഗ്നിയിലേക്ക്
നോക്കിക്കൊണ്ട് ഭദ്ര അൽപ്പനേരം നിന്നു.
ഹോമകുണ്ഡത്തിൽനിന്നും അദൃശ്യശക്തി ആവരണം ചെയ്യുന്നതായി അവൾ തോന്നി.
വലിഞ്ഞുമുറുക്കിയ ആ അദൃശ്യശക്തി ഭദ്രയെ പതിയെ തിരുമേനിക്ക് സമാന്തരമായി നിർത്തി.
തിരുമേനി വലതുകൈയിലേക്ക് നാക്കിലയിൽ പൂജിച്ചുവച്ച ആണിയെടുത്ത് അവൾക്ക് നേരെ നീട്ടി.
“മ്… പോയ്‌കോളൂ, നിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ട ശേഷക്രിയകളൊക്കെ ഞാൻ ചെയ്‌തോള..
വീണ്ടുമൊരു ദുരാത്മാവായികാണാൻ വിടെയുള്ളോർ ആഗ്രഹിക്കുന്നില്ല്യാ..”
തിരുമേനി അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
മന്ത്രങ്ങളാൽ ശക്തിയാർജിച്ച ആണി അവളെ തന്നിലേക്ക് ലയിച്ചുചേരാൻ മാടിവിളിച്ചു.
ശക്തമായ കാറ്റിൽ മനക്കലെ കേരവൃക്ഷങ്ങളും, മാവുകളുമെല്ലാം ഉലഞ്ഞാടി.
ജാലകത്തിനരികെ എവിടെനിന്നോ ഒരു മൂങ്ങവന്നിരുന്ന് ഭദ്രയെത്തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
ഓടുമേഞ്ഞ പട്ടികയുടെ ഇടയിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുവന്ന് ഫണമുയർത്തി ഭദ്രയെ തന്നെ നോക്കി സിൽക്കാരം മീട്ടിനിന്നു.
സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും ഭദ്ര തൊഴുകൈയോടെ നിന്നു.
തിരുമേനി ഭദ്രയുടെ കാൽകീഴിലേക്ക് ശംഖിൽ നിന്നും വെള്ളമെടുത്ത് തെളിച്ചു.
വലത് കൈയിൽ പൂവും തുളസികതിരുമെടുത്ത് മാറിലേക്ക് ചേർത്തുപിടിച്ച് ദുർഗ്ഗാദേവിയെ മനസിൽ സങ്കൽപ്പിച്ച് ഭദ്രയുടെ ശരീരത്തിലേക്ക് ആർപ്പിച്ചു.
പതിയെ പതിയെ അവളുടെ രൂപം നിറംമങ്ങാൻ തുടങ്ങി.
അപ്പോഴും ഭദ്ര കണ്ണുകളടച്ചു പ്രാർത്ഥിക്കുന്ന ചാരുവിനെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“ചാരു…ഇനിയൊരിക്കലും മ്മൾ കാണില്ല്യാ… ഒന്ന് കണ്ണുതുറക്കൂ..”
സംസാരിക്കാൻ കഴിയാതെ ഭദ്ര നിറമിഴികളോടെ മനസിൽ പറഞ്ഞു.
തന്നെ ആരോ വിളിക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് മിഴികൾതുറന്ന് നോക്കി.
അന്തരീക്ഷത്തിൽ നീല വെളിച്ചം തൂകികൊണ്ട് ഭദ്ര തിരുമേനിയുടെ കൈകളിലെ ആണിയിലേക്ക് പതിയെ ലയിച്ചുകൊണ്ടേയിരുന്നു.
ദുരാത്മാവാണെന്നറിഞ്ഞിട്ടും ചാരു അവളെ ഒരുപാടിഷ്ട്ടുപ്പെട്ടുപോയതിനാലാകാം
ഭദ്രയെ മഠത്തിൽ തിരുമേനി അവാഹിക്കുന്നത് നിറമിഴികളോടെ അവൾ നോക്കിന്നത്.
“അമ്മേ ദേവീ ഭദ്രേ…”
ചാരു അറിയാതെ വിളിച്ചു
പൂർണ്ണമായും അവളെ ആണിയിലേക്ക് ആവഹിച്ചെടുത്ത തിരുമേനി ചുവപ്പ് ചരട്കൊണ്ട് ആണിയുടെ തലപ്പത്ത് ഒരു കെട്ട് കെട്ടി പതിയെ നാക്കിലയിൽ വച്ചു.
പ്രകൃതി ശാന്തമായി കാറ്റിന്റെ ശക്തികുറഞ്ഞു.
“അമ് …..അമ്മേ….”
ബോധരഹിതയായി കിടക്കുന്ന ഹരി പതിയെ എഴുന്നേറ്റു.
അവനെ പിടിച്ചെഴുന്നേല്പിക്കാൻ തിരുമേനി ചാരുവിനോട് ആംഗ്യം കാണിച്ചു.
മറുത്തൊന്നും പറയാതെ തിരുമേനിയെഴുന്നേറ്റ് നാക്കിലയിൽ ഭദ്രയെ ആവാഹിച്ച ആണി ഇലയോടുകൂടിയെടുത്ത് നാഗക്കാവിലേക്ക് നടന്നു.
ഉമ്മറവാതിലിലൂടെപുറത്തേക്ക് ഇറങ്ങിയ തിരുമേനിക്ക് പിന്നാലെ സ്വർണനിറമുള്ള സർപ്പവും കൂട്ടിന് ഇഴഞ്ഞുനീങ്ങി.
ഇരുട്ട് കുത്തിയ വഴിയിലൂടെ നടന്ന്
കാവിനോട് ചരിയുള്ള ഏഴിലംപാലയുടെ ശിഖരത്തിൽ ഭദ്രയെ ആവാഹിച്ച ആണി തിരുമേനി കൈയിലെടുത്ത് തന്റെ ശിരസ് കൊണ്ട് അടിച്ചിറക്കി.
നെറ്റിപിളർന്നു രക്തം ഒഴുകിയെങ്കിലും ദുർഗ്ഗാദേവിയെ മനസിൽ ധ്യാനിച്ചുകൊണ്ട് തന്റെ കർമ്മം പൂർത്തീകരിച്ചു.
തിരിഞ്ഞുനടന്ന തിരുമേനി വീണ്ടും ഭദ്രയെ ബന്ധിച്ചപാലയെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചുനിന്നു. കറുത്തുകുത്തിയ കാർമേഘം പതിയെ വഴിമാറി, പൂർണ്ണചന്ദ്രൻ നിലാവല ചൊരിഞ്ഞ് തിരുമേനിക്ക് വഴിവിളക്കായി നിന്നു.
മനക്കലിൽ തിരിച്ചെത്തിയ തിരുമേനിയെ തന്റെ സഹായികൾ കത്തുനിൽക്കുന്നുണ്ടായിരുന്നു.
“മാധവന്റെ ചിതയൊരുക്കിയിരിക്കുന്നു.”
സ്വകാര്യമായി ഉണ്ണി തിരുമേനിയുടെ ചെവിയിൽ പറഞ്ഞു.
മറുത്തൊന്നും മിണ്ടാതെ ആവാഹനക്കളമൊരുക്കിയ മുറിയിലേക്ക് തിരുമേനി കടന്നുചെന്നു.
അവിടെ ചാരുവും, ഹരിയും,ഭാർഗ്ഗവിതമ്പുരാട്ടിയും, സാവിത്രിതമ്പുരാട്ടിയും അയാളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
തിരുമേനി പൂവും തുളസികതിരുമെടുത്ത് തന്നെ സ്വയമുഴിഞ്ഞ് ശ്രീ ദുർഗ്ഗാദേവിയുടെ കാൽക്കൽ അർപ്പിച്ച് ദീർഘശ്വാസമെടുത്ത്‌നിന്നു.
“വരൂ…”
തിരുമേനി അവരെയും കൊണ്ട് തെക്ക്ഭാഗത്തെ പറമ്പിലേക്ക് നടന്നു.
ചിതയൊരുക്കിയത് കണ്ട സാവിത്രിതമ്പുരാട്ടി അലറികരഞ്ഞ് ചിതക്കരികിലേക്ക് ഓടിയെത്തി.
ചിതയിൽ കിടക്കുന്ന തന്റെ മകനെ കണ്ട ഭാർഗ്ഗവിതമ്പുരാട്ടിക്ക് ഒരടിപോലും മുന്നോട് നടക്കാൻ കഴിയാതെ തൊടിയിലിരുന്നുകൊണ്ട് തേങ്ങിക്കരഞ്ഞു.
“വിഷമിക്കരുത് ന്ന് ഞാൻ പറയിണില്ല്യാ…
വിധി അങ്ങനെ കരുതി സമാധാനിക്ക്യാ.”
തിരുമേനി ആശ്വാസവാക്കുകൾ പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.
“ഹരീ…ചെല്ലൂ….ചെന്നിട്ട് ചിതക്ക് അഗ്നിവക്കൂ…”
ഹരിയെ നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.
“ഉണ്ണീ…”തിരുമേനി നീട്ടിവിളിച്ചു.
ചേട്ടാ കിടിലന്‍.
കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ
Great story
Suuuuuper
Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.
Suuuuuper
Excellent story movie kanunna oru feel kitti ithinte PDF idamo
bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards