“അല്ല വരുന്നില്ലേ….”
തോർത്ത് ഉടുത്തു തിരികെ വന്നു വിനു വിളിച്ചു….
ഞാൻ നോക്കിയപ്പോൾ ഒരു കൈയ്യിൽ എണ്ണ കുപ്പിയും പിടിച്ചു അടുക്കള വാതിൽ പിടിച്ചു നിക്കണ വിനുവിനെ ആണ് കാണുന്നെ….
“എങ്ങോട്ട്…. എന്റെ പണി തീരണ്ടേ???”
“ചായ ണ്ടാക്കാൻ അല്ലെ, അതു മ്മക്ക് വന്നിട്ട് ണ്ടാക്ക…. ചേച്ചി വാ….”
എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു….
“അയ്യേ ഈ ചെക്കൻ…. വിടെടാ നേരം വെളുത്തിട്ട് കൂടെ ഇല്ല….”
ഞാൻ അവന്റെ കൈ തട്ടി പറഞ്ഞു…
“അതു എണ്ണ തേക്കുമ്പോളേക്കി വെളുത്തോളും…..”
അതും പറഞ്ഞു അവൻ ആ എണ്ണ കുപ്പി എന്റെ കൈയ്യിൽ തന്നു…
“അയ്യടാ, അപ്പൊ എണ്ണ തേക്കാൻ ആണ്, അല്ലാതെ പണിയെടുക്കാൻ അല്ല ലെ….”
ഞാൻ മൂക്കത് വിരൽ വച്ചു ചോദിക്കണ കണ്ട അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പുറത്ത് ഉള്ള സ്റ്റൂളിൽ ഇരുന്നു….
“ഇതിപ്പോ ഏട്ടനെ സഹായിക്കാൻ ഇയ്യെ വന്നിട്ട് എനിക്കാണല്ലോ പണി മുഴുവൻ ചെക്കാ…..”
ഞാൻ അവന്റെ പിന്നിൽ നിന്നു തലമുടി മെല്ലെ മസ്സാജ് ചെയ്ത് പറഞ്ഞു….
“ഒരിത്തിരി എണ്ണ തേക്കാൻ അല്ലെ…. പറ്റൂലെൽ വേണ്ടോ….”
എന്നോട് കെറുവിച് എണീക്കാൻ തുടങ്ങിയ അവന്റെ രണ്ടു തോളിലൂടെ കൈ ഇട്ട് അവിടെ തന്നെ പിടിച്ചു ഇരുത്തി കൊണ്ട് ഞാൻ പറഞ്ഞു….
“അയ്യോടാ.., റംലയുടെ കാമദേവൻ പിണങ്ങിയോ….”
അവന്റെ തോളിൽ കിടന്ന് ചോദിച്ചു ഞാൻ ചിരിക്കാൻ തുടങ്ങി…
“ദേ ചേച്ചി ഇങ്ങനെ കളിയാക്കണേൽ ഞാൻ പോവ്വും ട്ടാ.. “
ഇതിന്റെ നാലാം ഭാഗം എപ്പോ വരും…
♥️
Good one. Really awesome. Can’t hesitate to say that the way of narration. It is such an experience. Liked it.
Thank U
വിനു മാത്രം മതിയായിരുന്നു