തീവ്രമായ വികാരം അവരെ കീഴടക്കിയിരുന്നു.
അവൻ അവളെ വിട്ടിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഭാനു : നിനക്ക് എന്നെ ഇഷ്ടമാണോ സീമേ.
അവൾ കണ്ണുകൾ താഴോട്ട് ആക്കി തല കുനിച്ചിരുന്നു.
ഭാനു : അഞ്ചാം ക്ലാസ് വരെ നമ്മൾ ഒരുമിച്ച് പഠിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. നിനക്ക് ഓർമ്മയുണ്ടോ അതൊക്കെ.
സീമ :ആ കഥകളൊന്നും അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ പറ്റില്ലല്ലോ.
എനിക്ക് അന്നേ ഇയാളെ ഇഷ്ടമായിരുന്നു. എന്നോടൊന്ന് മിണ്ടാൻ വേണ്ടി ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അതെങ്ങനെ എന്റെ മുഖത്തോട്ട് ഒന്ന് നോക്കിയിട്ട് വേണ്ടേ.
ഭാനു : ആ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ നിനക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നുവൊ.
സീമ : ഊം.
ഭാനു: നമ്മൾ അഞ്ചാം ക്ലാസ് വിട്ടിട്ട് ഇപ്പോൾ എത്ര വർഷമായി എന്നറിയാമോ.
സീമ: അഞ്ചാറു വർഷമായി കാണും.
ഭാനു : ഈ അഞ്ചാറു വർഷത്തിനിടയിൽ നീ എപ്പോഴെങ്കിലും എന്നെപ്പറ്റി ഓർത്തിട്ടുണ്ടോ.
സീമ : ഒരു പെണ്ണ് ഓർക്കേണ്ടവരെയൊക്കെ ഓർക്കുകയും മറക്കേണ്ടവരെ മറക്കുകയും ചെയ്യും. അതിൽ ഓർത്തിരിക്കേണ്ട ഒരാൾ, അത് നീയാണ്. ഇടയ്ക്കിടയ്ക്ക് ഞാൻ നിന്നെ ഓർക്കുമായിരുന്നു. മറ്റാരോടും ഇല്ലാത്ത ഒരു ആകർഷണം എനിക്ക് പണ്ടേ നിന്നോട് തോന്നിയിട്ടുണ്ട്.
ഭാനു : പ്രേമത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ കാമുകീ കാമുകന്മാർ എന്നെങ്കിലും ഒരുമിക്കുമെന്നാണ് ശാസ്ത്രം. നീ എന്നെ മനസ്സിൽ കൊണ്ടു നടന്ന കാമുകിയും ഞാൻ നിന്നെ മനസ്സിൽ കൊണ്ട് നടന്ന കാമുകനും ആണ്. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ കണ്ടുമുട്ടിയതും ഇവിടം വരെയൊക്കെ എത്തിയതും.

വേഗം പാർട്ട് ഇട്ടോ
ഇതിലെ പകുതി പേജ് ആവർത്തിച്ച് വരുന്നുണ്ടല്ലോ