സലീനത്ത ആള് കൊള്ളാലോ, ഞാൻ മനസ്സിൽ കരുതി.
‘എന്നിട്ട്??
‘എന്നിട്ടെന്താ സജിയും അവനും തമ്മിൽ അടിയായി. വീട്ടുകാർ തമ്മിൽ പിണങ്ങി. ഞാനും അവനും പിന്നെ ഒരു ബന്ധവും ഇല്ലാതിരുന്നതാണ്. ദുബായിൽ വെച്ചാണ് പിണക്കം ഒക്കെ മാറിയത്.”
“എങ്ങനാ പിണക്കം മാറിയത്?
ഞാൻ ചോദിച്ചു.
“അവൻ ഉള്ളതൊക്കെ പറഞ്ഞു ക്ഷമ ചോദിച്ചു.
സലീനയും തെറ്റ് ചെയ്തിട്ടുണ്ട്.
അതു കൊണ്ട് ഞാൻ അങ്ങ് വിട്ടു.”
“പക്ഷെ ഉമ്മ വിട്ടിട്ടില്ല എന്ന് തോന്നുന്നു.’
“എല്ലാരും അതൊക്ക വിട്ടേ പറ്റു. അവൻ ശെരിയാക്കി തന്ന ജോലി കൊണ്ടാണ് ഞാൻ ഇതൊക്കെ ഉണ്ടാക്കിയത് . അതും എനിക്ക് ഒരു യോഗ്യതയും ഇല്ലാത്ത ജോലി.”
ഇക്ക എന്തോ ആലോചിച്ചു നിന്നിട്ട് പറഞ്ഞു.
‘ആഹ് ഏതായാലും ക്ഷണിച്ചില്ലേ. അവര് വരട്ടെ.
ഞാൻ ഉമ്മയോട് സംസാരിക്കാം”
ഞാൻ പറഞ്ഞു.
അന്ന് രാത്രി ഞാൻ ഉമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു സമാധാനപെടുത്തി.
സംഭവങ്ങൾ നടന്നു കാലം കുറേ ആയതു കൊണ്ടും സലീനത്ത ഇപ്പൊ നല്ലൊരു കുടുംബ ജീവിതം നയിക്കുന്നത് കൊണ്ടും ഇക്കാക്ക് ജോലി ശെരിയാക്കി കൊടുത്തത് ആഷിക് ആണെന്ന് അറിയാവുന്നത് കൊണ്ടും ഉമ്മ പിന്നൊന്നും പറഞ്ഞില്ല.
പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു.
ഇക്ക രാവിലെ പോയി ഇറച്ചി ഒക്കെ വാങ്ങിക്കൊണ്ട് വന്നു.
അന്ന് ഇക്കാടെ ഒരു അകന്ന ബന്ധുവിന്റെ കല്യാണം ആയിരുന്നു. ഇക്കാടെ ഉപ്പ മാത്രമേ കല്യാണത്തിന് പോയുള്ളു.
“അവർ ഉച്ചക്ക് കുറച്ച് ലേറ്റ് ആയെ വരുള്ളൂ ഉമ്മാ”
ഇക്ക ഫോൺ കട്ട് ചെയ്ത് കൊണ്ട് ഉമ്മയോട് ഉറക്കെ പറഞ്ഞു.
ഉമ്മ “ഓ” എന്ന് മാത്രം മൂളി.
മണി പതിനൊന്നായി. ഞാൻ മോൾക്ക് പാല് കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഇക്ക വന്നു എന്നോട് കുഞ്ഞിനെ വാങ്ങി.
“ടീ നീ പോയി കുളിച്ചു റെഡിയാവ്”
“നമ്മൾ എവിടേലും പോകുന്നുണ്ടോ?
ഞാൻ ചോദിച്ചു.
“ഇല്ലാ അവർ ആദ്യമായി വരുവല്ലേ ഒന്ന് ഒരുങ്ങിയൊക്കെ നിൽക്ക്.”
ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.
Plsssssssssssssss plsssssssssssssss plsssssssssssssss continue the story ❤️❤️❤️
Please start once again. Best story series in the site
Yes