“ത്രെഡ് ചെയ്തിട്ടു കുറേ ആയി. നിർബന്ധം ഒന്നുല്ല.”
ഞാൻ പറഞ്ഞു.
“വാടാ ഇവിടെ വേറെ പണിയൊന്നും ഇല്ലല്ലോ?
ആഷിക് ഇക്കയെ പ്രോത്സാഹിപ്പിച്ചു.
“എന്നാ രണ്ടൂസം കഴിയട്ടളിയാ. നാളെ വെളുപ്പിന് ജാഫറിന്റെ കൂടെ കമ്പം പോണം. ഫ്രൂട്സ് ലോഡ് എടുക്കാൻ. ഡ്രൈവർ ആയി ചെല്ലാമെന്ന് ഏറ്റുപോയി ”
ഇക്ക പറഞ്ഞു.
ജാഫർ ഇക്കയുടെയും ആഷിക്കിന്റെയും കോമൺ ഫ്രണ്ട് ആണ്.
സിറ്റിയിൽ ഫ്രൂട്സ് കട നടത്തുന്നു.
ഇടക്ക് ലോഡ് എടുക്കാൻ ഇക്ക കൂടെ പോകാറുണ്ട്.
“എന്നാ ഞാൻ രാവിലെ വന്നു കൂട്ടിക്കൊണ്ട് പൊയ്ക്കോളാം ഇവളെ. സ്കൂട്ടി ഉണ്ടല്ലോ.”
സിനി പെട്ടെന്ന് പറഞ്ഞു.
ഇക്ക ‘എന്ത് പറയുന്നു’ എന്ന മട്ടിൽ എന്നെ നോക്കി.
ഞാൻ തല കുലുക്കി ഓക്കേ പറഞ്ഞു.
സിമിയുമായി ഞാൻ അത്രക്കും അടുത്തിരുന്നു അപ്പൊ തന്നെ.
പിന്നേം ഞങ്ങൾ കുറേ നേരം കത്തിയടിച്ചിരുന്നു.
പെട്ടെന്ന് ഉമ്മ ഹാളിലേക്കു വന്ന് ഇക്കയോട് പറഞ്ഞു:
“ടാ ഉപ്പ കല്യാണം കഴിഞ്ഞു വന്നു സിറ്റിയിൽ നിൽക്കുന്നു. നിന്നോട് ഒന്ന് കാറും കൊണ്ട് ചെല്ലാൻ. ആട്ടോ പിടിക്കാനൊന്നും വയ്യാന്നു.”
പറഞ്ഞിട്ട് ഉമ്മ അകത്തേക്ക് പോയി.
“അളിയാ നിങ്ങൾ സംസാരിച്ച് ഇരി. ഞാൻ പോയി ഉപ്പയെ കൂട്ടീട്ട് വരാം.”
ഇക്ക ആഷിക്കിനോട് പറഞ്ഞു.
“ഇല്ലളിയാ ഞങ്ങൾ എന്നാ ഇറങ്ങുവാ. ഇനിയൊരിക്കൽ വരാം.”
ആഷിക് പോകാനായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ശ്ശെ ഇരിക്കെടാ. ഉപ്പയെ കൂടെ കണ്ടിട്ട് പോകാം. ഞാൻ ദേ ഇപ്പൊ ഇങ്ങെത്തും.”
ഇക്ക ആഷിക്കിനെ തോളിൽ പിടിച്ചു ഇരുത്തിക്കൊണ്ട് പറഞ്ഞു.
“ഹാ എന്നാ നീ ബൈക്കിൽ പോയിട്ട് വാ ഇനി കാറെടുക്കാൻ നിൽക്കണ്ട.”
ആഷിക് ബുള്ളറ്റിന്റെ കീ ഇക്കാക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
ഇക്ക അതും വാങ്ങി പുറത്തേക്കിറങ്ങി.
ഇക്ക ആഷിക്കിന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഉപ്പയെ വിളിക്കാനായി പോയി.
പിന്നെ കുറേ നേരം ഞാനും സിനിയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
ഇതിനിടയിലും ഞാൻ ആഷിക്കിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വന്നിട്ട് ആൾ എന്നോടങ്ങിനെ അധികം സംസാരിച്ചിട്ടില്ല.
Plsssssssssssssss plsssssssssssssss plsssssssssssssss continue the story ❤️❤️❤️
Please start once again. Best story series in the site
Yes