ഭാര്യ ഭർത്താക്കന്മാർ 2 [P B] 9

പ്രണവ്: ബ്റോ ഒരു റിസോർട്ട് എടുക്കാൻ ഉള്ള ക്യാഷ് ഒന്നും എന്റെ കയ്യിൽ ഇല്ല.

ഞാൻ: എടാ ക്യാഷ് ഒക്കെ ഞാൻ ഇട്ടോളാം. നീ ഞാൻ പറയുന്നത് പോലെ എല്ലാം ഒന്ന് ഡീൽ ചെയ്താൽ മതി, അത് പറ്റുമോ നിനക്ക്?

പ്രണവ്: ബ്റോ, അത് വേണോ?

ഞാൻ: എന്താ നിനക്ക് ബുദ്ധിമുട്ടാ?

പ്രണവ്: അതല്ല ബ്റോ. എനിക്ക് നിങ്ങടെ അടുത്ത് നിന്ന് സഹായം മേടിക്കാൻ ഒരു മടി. ഞാൻ സാഹചര്യം മുതലെടുക്കുന്ന പോലെ ഒരു തോന്നൽ.

ഞാൻ: മോനെ പ്രണവേ… ഒരു കാര്യം പറയട്ടെ. എന്റെ അനുവാദമോ അറിവോ ഇല്ലാതെ ഒരുത്തനും എന്നെ മുതലെടുക്കത്തില്ല.
പക്ഷെ നീ എന്നെ ഒരു അന്യനായിട്ടാ കാണുന്നെ എന്ന് അറിയുമ്പോ നല്ല വിഷമം ഉണ്ട്.

പ്രണവ്: എടാ അങ്ങനെ ഒന്നും അല്ല.
എനിക്ക് പണ്ട് മുതലേ ഭയങ്കര കുറ്റബോധമാ. നീ പോയ ഗ്യാപ്പിൽ, ഞാൻ കയറി അവളെ മുതലെടുത്തു എന്നും. അവൾ നിന്നോട് മിണ്ടണം എന്ന് പറഞ്ഞപ്പോൾ അവളെ തടഞ്ഞു  എന്നൊക്കെ. ഇപ്പൊ നീ എന്നെ സഹായിക്കാൻ നോക്കുവാ എന്ന് കാണുമ്പോ. എനിക്ക് ചങ്കിൽ ഒരു കുത്തൽ.

ഞാൻ: എടാ, നീ അല്ലാതെ വേറെ ഒരുത്തൻ ആയിരുന്നെങ്കിൽ. അവളെ ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്തിട്ട്, വഴിയിൽ കളഞ്ഞിട്ട് പോയേനേം.
നീ ഇപ്പോഴും അവൾടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നു, അതിന് വേണ്ടി ശ്രമിക്കുന്നുമുണ്ട്. എനിക്ക് നിന്നോടതിന് തീർത്താ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.
നീ ഒന്നിനെപ്പറ്റിയും ആലോചിച്ചു ടെൻഷൻ അടിക്കണ്ട, ഞാൻ നിന്റെ കൂടെ ഉണ്ട്.

 

പ്രണവ്: എനിക്ക് എന്ത് പറയണം എന്ന് അറിയില്ലെടാ. ശെരിക്കും സങ്കടം വരുന്നു.

The Author

P B

ഞാൻ കഥ എഴുതാനും, വായിക്കാനും, പറയാനും, കേൾക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ജീവിതത്തിൻ്റെ തിരക്കിനിടയിൽ സമയം കണ്ടെത്താൻ നന്നേ പാട്പെടുന്നു. വായിച്ചാൽ മനസിൽ തെളിഞ്ഞ് വരുന്ന, സംഭാഷണങ്ങൾ ഉള്ള കഥകളാണ് എനിക്ക് ഇഷ്ടം. എൻ്റെ എഴുത്തിനോട് സാമ്യം ഉള്ള കഥകൾ കണ്ടാൽ എന്നോട് കൂടി ഒന്ന് പറയണേ, എല്ലാ കഥയും തപ്പി കണ്ടുപിടിച്ച് വായിക്കാൻ സമയം കിട്ടാറില്ല അതാ. എൻ്റെ അടുത്ത് നിന്നും എങ്ങനെ ഉള്ള കഥകളാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിച്ചാൽ സമയം ഉള്ളപ്പോൾ അത് എഴുതാൻ ശ്രമിക്കുന്നതാണ്. അഭിപ്രായങ്ങൾ എൻ്റെ ഏതെങ്കിലും കഥയുടെ അടിയിൽ കമൻ്റായി അറിയിക്കാം. . സമയം കിട്ടുമ്പോൾ മാത്രമാണ് തുറന്ന് നോക്കുക, അത്കൊണ്ട് റിപ്ലേ വൈകിയാൽ ക്ഷമിക്കുക. സന്തോഷവും ആരോഗ്യവും നേരുന്നു. P B

Leave a Reply

Your email address will not be published. Required fields are marked *