ഭാര്യ ഭർത്താക്കന്മാർ 2 [P B] 142

പ്രണവ്: അവൾ ജോലിയിൽ ഒക്കെ നല്ല ആത്മാർത്ഥതയാ കേട്ടോ. പക്ഷെ  അവൾടെ വീട്ടുകാർക്ക് ഒത്തിരി വേർതിരിവ് ഉണ്ടെന്ന് അവൾ സൂചിപ്പിച്ചിട്ട് പോലുമില്ല.

ഞാൻ: കുറച്ചൊന്നും, നിനക്കറിയാമോ. അവൾ സ്വന്തമായിട്ട് ജോലിക്ക് കയറുന്നത് വരെ പിരീഡ്സിന് പാഡ് ഉപയോഗിച്ചിട്ടില്ല. അവൾടെ അപ്പന്റെ പഴയ വെള്ള മുണ്ട് അലക്കി കീറി കഷ്ണങ്ങളാക്കി മടക്കി ഷഡ്ഡിക്കകത്ത്  വെക്കും. അതാരുന്നു അവൾ സ്കൂൾ കാലം മുതൽ പാഡ് ആയിട്ട് ഉപയോഗിച്ചിരുന്നത്.
അതേ സമയത്ത്  അവളുടെ അനിയന് പതിനാറ് വയസ്സുള്ളപ്പോൾ learners ലൈസൻസ് എടുത്തതിന് അവൻ പറഞ്ഞ ബൈക്ക് മേടിച്ചു കൊടുത്തു.
അവൾ ജോലിക്ക് കയറിയിട്ട്  ആദ്യം കിട്ടുന്ന ശമ്പളം 6000 രൂപയായിരുന്നു, അതിൽ നിന്ന് വേണം ഹോസ്റ്റൽ ഫീസും ഫുഡും എല്ലാം നോക്കാൻ. എന്നിട്ട് അതിൽ നിന്ന് ബാക്കിയുള്ള പൈസ വീട്ടിൽ അയച്ച് കൊടുക്കാൻ പറയും.
നീ പോയോ? അവിടെ ഉണ്ടോ?

പ്രണവ്: ഞാനിവിടെയുണ്ട് ബ്റോ, എല്ലാം കേട്ടു. ഇതൊന്നും എനിക്ക്  അറിയത്തില്ലായിരുന്നു.

ഞാൻ: നി അറിഞ്ഞാൽ നീയും അവടെ വീട്ടുകാരെ തെറി പറയത്തില്ലേ, അതാ അവൾ പറയാതെ. എനിക്ക് ദിവസവും അവൾടെ വീട്ടുകാരെ രണ്ട് പറഞ്ഞില്ലേ ഒരു സമാധാനം ഇല്ലായിരുന്നു.
അപ്പോഴും അവൾക്ക് അവരോടൊ കൂറ്. “എന്റെ വീട്ടുകാരെ ഒന്നും പറയരുത് കേട്ടോ, അവര് പാവമാ” ഈ ഡയലോഗ് കൂടെ കേൾക്കുമ്പോൾ എനിക്ക് പിന്നേം ചൊറിഞ്ഞു വരും ഞാൻ നാലെണ്ണം കൂടുതൽ പറയും.
ആ കള്ള നായിന്റെ  മോൻ. എനിക്ക് ആലോചിക്കുമ്പോൾ ഇപ്പോഴും ദേഷ്യം വരുന്നു.
എടാ പ്രണവേ ഒന്നും ഇല്ലാത്തവരാണെങ്കിൽ അങ്ങനെ ഒരു സമാധാനം ഉണ്ട്. അതും പോരാഞ്ഞ് ഇങ്ങേര് ഉണ്ടാക്കിയ സ്വത്ത് പോലുമല്ല ഇതൊന്നും.

The Author

P B

ഞാൻ കഥ എഴുതാനും, വായിക്കാനും, പറയാനും, കേൾക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ജീവിതത്തിൻ്റെ തിരക്കിനിടയിൽ സമയം കണ്ടെത്താൻ നന്നേ പാട്പെടുന്നു. വായിച്ചാൽ മനസിൽ തെളിഞ്ഞ് വരുന്ന, സംഭാഷണങ്ങൾ ഉള്ള കഥകളാണ് എനിക്ക് ഇഷ്ടം. എൻ്റെ എഴുത്തിനോട് സാമ്യം ഉള്ള കഥകൾ കണ്ടാൽ എന്നോട് കൂടി ഒന്ന് പറയണേ, എല്ലാ കഥയും തപ്പി കണ്ടുപിടിച്ച് വായിക്കാൻ സമയം കിട്ടാറില്ല അതാ. എൻ്റെ അടുത്ത് നിന്നും എങ്ങനെ ഉള്ള കഥകളാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിച്ചാൽ സമയം ഉള്ളപ്പോൾ അത് എഴുതാൻ ശ്രമിക്കുന്നതാണ്. അഭിപ്രായങ്ങൾ എൻ്റെ ഏതെങ്കിലും കഥയുടെ അടിയിൽ കമൻ്റായി അറിയിക്കാം. . സമയം കിട്ടുമ്പോൾ മാത്രമാണ് തുറന്ന് നോക്കുക, അത്കൊണ്ട് റിപ്ലേ വൈകിയാൽ ക്ഷമിക്കുക. സന്തോഷവും ആരോഗ്യവും നേരുന്നു. P B

2 Comments

Add a Comment
  1. Hi, Night King. Thank you for letting me know that you loved this part.

    I really wish I could write stories faster but I don’t have enough time on my hands to do it.

    I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.

    authorpb

  2. i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well

Leave a Reply

Your email address will not be published. Required fields are marked *