പ്രണവ്: അവൾടെ മമ്മി ഒന്നു പറയത്തില്ലേ?
ഞാൻ: അവരും കണക്കാ, പുന്നാര മോനെ മാത്രം മതി.
അവൾക്ക് എന്ത് ആഗ്രഹമായിരുന്നെന്ന് അറിയാമോ, ഇവിടെനിന്നും രക്ഷപെട്ട് പുറത്തുപോയി പഠിക്കാൻ.
അവൾക്ക് നാട്ടിൽ നല്ലൊരു കോളേജിൽ മെറിറ്റിൽ സീറ്റ് കിട്ടിയിട്ട് പോലും പഠിക്കാൻ വിടാത്ത തെണ്ടികളാ. എന്നിട്ട് അവിടെ അടുത്ത് ട്യൂഷൻ സെന്റർ പോലുള്ള
ഒരു കോളേജിൽ കൊണ്ട് ചേർത്തു. എന്റെ കഷ്ടകാലത്തിന്, അവളോടുള്ള പ്രേമം മൂത്ത് ഞാനും അവിടെ പോയി ചേർന്നു.
എന്റേടാ… ഇതുപോലൊരു തൊലിഞ്ഞ സ്ഥലം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
എനിക്ക് സമയമില്ലാത്തതുകൊണ്ടാ, അല്ലേൽ ഞാൻ വന്ന് അത് മേടിച്ചിട്ട്, ഒരു ബുൾഡൊസർ കൊണ്ട് പൊളിച്ച് കളഞ്ഞേനേം.
പ്രണവ്: അപ്പോ നിങ്ങൾ രണ്ടും എങ്ങനാ പ്രേമിച്ചു തുടങ്ങിയത്?
ഞാൻ: സ്കൂളിൽ വെച്ച്. എനിക്ക് അവളോട് പണ്ടുമുതലേ ഒരു അടുപ്പം ഉണ്ടായിരുന്നു. സ്കൂളിലെ മറ്റ് കാശുകാരി പെൺപിള്ളാരെ പോലെ എന്നോടവൾക്ക് പുച്ഛമല്ലായിരുന്നു, മിണ്ടാനോ ചിരിക്കാനോ ഒന്നും അവൾക്ക് ഒരു മടിയും ഇല്ല.
പഠിത്തത്തിൽ ഞാനും, അവളും അത്ര പോരാ.
ഒരു ദിവസം ഞങ്ങളെ രണ്ടിനെയും ക്ലാസ്സിൽ നിന്ന് പുറത്തിറക്കി നിർത്തി. ഞങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നും മിണ്ടിയില്ല, വെറുതെ പുറത്തു നോക്കി നിന്നു.
എനിക്കത് ഇന്നലെ നടന്നത് പോലെ ഓർമ്മയുണ്ട്. ഞാൻ എപ്പോഴോ അവളെ നോക്കി ഒന്ന് ചിരിച്ചു, അവൾ എന്നെ നോക്കി ആദ്യം ചിരിച്ചു, പിന്നെ ആ ചിരി ഒരു വിഷമമായി മാറി അവൾടെ കണ്ണ് നിറഞ്ഞൊഴുകി, എന്റെ കണ്ണും നിറഞ്ഞു. ഞങ്ങൾ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു. ഒന്നും മിണ്ടിയില്ല, പക്ഷേ
പറയാതെ തന്നെ എന്താണെന്ന് അറിയാവുന്നത്പോലെ. പിന്നീട് അങ്ങോട്ട് ഞങ്ങൾ സമയം കിട്ടുമ്പോൾ എല്ലാം സംസാരിക്കാൻ തുടങ്ങി. അവൾ അവളുടെ വിഷമങ്ങളും ഞാൻ എന്റെ വിഷമങ്ങളും. അതായിരുന്നു ഞങ്ങളുടെ സംസാര വിഷയം. പിന്നെ അത് പ്രേമമായി, അവൾ പഠിക്കുന്ന കോളേജിൽ ഞാൻ പോയി ചേർന്നു ബാക്കിയൊക്കെ നിനക്കറിയാമല്ലോ

Hi, Night King. Thank you for letting me know that you loved this part.
I really wish I could write stories faster but I don’t have enough time on my hands to do it.
I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.
authorpb
i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well