ഭാര്യ ഭർത്താക്കന്മാർ 2 [P B] 7

പ്രണവ്: നിങ്ങടെ കഥയൊക്കെ കേട്ടപ്പോൾ ഒരു വിഷമം ബ്റോ. ഞാൻ അവളുടെ സാഹചര്യം ഒക്കെ ഒരുപാട് ചൂഷണം ചെയ്തത് പോലെ.

ഞാൻ: സാരമില്ലെടാ, നീയല്ലേ വേറെ ആരേലും ആയിരുന്നേൽ, ഇതിലും കൂടുതൽ ചൂഷണം ചെയ്തേനെ.
അല്ല, നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?

പ്രണവ്:  ഞങ്ങൾ S S’ ഇൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. വേറെ വേറെ സെക്ഷൻ ആയിരുന്നു എന്നാലും ഇടയ്ക്ക് കാണുമ്പോൾ മിണ്ടുമായിരുന്നു.

ഞാൻ: എന്നോട് നിന്റെ കാര്യം പറഞ്ഞിട്ടേയില്ല.

പ്രണവ്: ഞങ്ങൾ അത്ര കൂട്ടൊന്നുമല്ലായിരുന്നു അന്ന്. ഞാൻ അവിടുന്ന് ജോലി മാറാൻ തുടങ്ങുന്ന സമയത്തായിരുന്നു നിങ്ങടെ ബ്രേക്കപ്പ്. അതവിടെ എല്ലാം പാട്ടായി, അവൾ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വെറുതെ പൊട്ടിക്കരഞ്ഞതൊക്കെ എല്ലാരും അറിഞ്ഞു. പിന്നെ കുറച്ചുനാൾ ലീവ് ആയിരുന്നു. ഞാൻ ജോലി മാറി അവിടെ നിന്ന് വിട്ടു പോവാണെന്ന് പറയാൻ അവളെ വിളിച്ചതാ.
അപ്പോ അവൾ ഞാൻ പോകുന്നിടത്ത് അവൾക്ക് ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു. ഞാൻ നോക്കാം എന്ന് പറഞ്ഞു.
അവിടെ ചോദിച്ചപ്പോൾ അവർക്ക് ഒരു പോസ്റ്റ് ഒഴിവുണ്ടായിരുന്നു, പിന്നെ ഞാൻ റെക്കമന്റ് ചെയ്ത് അവിടെ അവൾ ജോലിക്ക് കയറി.

ഞാൻ: അവൾ ജോലി മാറിയതൊന്നും ഞാൻ അറിഞ്ഞില്ല.
തിരക്കിയില്ല എന്ന് വേണം പറയാൻ. കുറെനാൾ എന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ ഇവിടെ വന്ന്‌ കഴിഞ്ഞ് ഒന്നിനും സമയമില്ലായിരുന്നു.

പ്രണവ്: അതെന്താ വേറെ എന്തെങ്കിലും സെറ്റ് ആയോ?

ഞാൻ: കഷ്ടപ്പാടും ദുരിതവും കൊണ്ടാടാ.

പ്രണവ്: ഓ, സോറി.

The Author

P B

ഞാൻ കഥ എഴുതാനും, വായിക്കാനും, പറയാനും, കേൾക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ജീവിതത്തിൻ്റെ തിരക്കിനിടയിൽ സമയം കണ്ടെത്താൻ നന്നേ പാട്പെടുന്നു. വായിച്ചാൽ മനസിൽ തെളിഞ്ഞ് വരുന്ന, സംഭാഷണങ്ങൾ ഉള്ള കഥകളാണ് എനിക്ക് ഇഷ്ടം. എൻ്റെ എഴുത്തിനോട് സാമ്യം ഉള്ള കഥകൾ കണ്ടാൽ എന്നോട് കൂടി ഒന്ന് പറയണേ, എല്ലാ കഥയും തപ്പി കണ്ടുപിടിച്ച് വായിക്കാൻ സമയം കിട്ടാറില്ല അതാ. എൻ്റെ അടുത്ത് നിന്നും എങ്ങനെ ഉള്ള കഥകളാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിച്ചാൽ സമയം ഉള്ളപ്പോൾ അത് എഴുതാൻ ശ്രമിക്കുന്നതാണ്. അഭിപ്രായങ്ങൾ എൻ്റെ ഏതെങ്കിലും കഥയുടെ അടിയിൽ കമൻ്റായി അറിയിക്കാം. . സമയം കിട്ടുമ്പോൾ മാത്രമാണ് തുറന്ന് നോക്കുക, അത്കൊണ്ട് റിപ്ലേ വൈകിയാൽ ക്ഷമിക്കുക. സന്തോഷവും ആരോഗ്യവും നേരുന്നു. P B

Leave a Reply

Your email address will not be published. Required fields are marked *